ശ്രീകുമാർ കരിയാട്
ഗ്രീറ്റിംഗ്‌സ് കാർഡ്
അവൻ എനിക്ക്
വസന്തം അയച്ചുതന്നു
പൂക്കളും താഴ്‌വരയുംവഹിച്ച്
ആ പ്രണയഫാസിസ്‌റ്റ് എത്തി
കടലാസുമൃഗത്തിന്റെ പുറത്ത്
രാഷ്‌ട്രചിഹ്‌നങ്ങളുടെ അകമ്പടിയോടെ
എന്നെ ചുംബിച്ചു,
മുടികൊഴിഞ്ഞ്
മുലകൾ ചുങ്ങി
മെല്ലെ ഞാൻ
ഗ്രീഷ്‌മമായിത്തീരുംവരെ
എന്റെ മകൾ
കാമുകർക്ക്
അതയച്ചുകൊടുക്കും
കടുവയുടെ സ്‌റ്റാമ്പൊട്ടിച്ച്
സമ്മാനം
കന്നിന് കാടി നന്നായ് കലക്കും പെൺകുട്ടിക്ക് കന്നത്തിൽ ഒരു മുത്തം കൂടിയുണ്ടത്തം മുതൽ. Generated from archived content: poem_april10.html Author: sreekumar_karyad
ഫെമിനിസ്‌റ്റേ
പുരുഷൻ രക്തസ്‌നാതനാകുന്നത് ആർത്തവം കൊണ്ടൊന്നുമല്ലെടീ പോരാട്ടം കൊണ്ടും ബലി കൊണ്ടുമാണ്. Generated from archived content: poem6_nov17_06.html Author: sreekumar_karyad
മുറ്റം
ഇന്നുമൊരു പൂവിടർന്ന മുറ്റം ഇന്നലത്തെക്കാൾ മനോഹരമായ് പാൽക്കുപ്പികൊണ്ടത്തരുന്നവളെ പേപ്പറിടുന്നവൻ പ്രേമിക്കുന്നു. Generated from archived content: poem6_febr.html Author: sreekumar_karyad