Home Authors Posts by ശ്രീകുമാർ സി.എസ്‌

ശ്രീകുമാർ സി.എസ്‌

0 POSTS 0 COMMENTS

യുദ്ധം

യുദ്ധം പ്രണയത്തേക്കാൾ തീവ്രമാണല്ലോ അതുകൊണ്ടാണവയ്‌ക്ക്‌ കൈവിരൽച്ചൂടറിയാത്ത വാളിന്റെ നിസ്സംഗതയും, ശ്മശാനത്തിലേക്ക്‌ മാത്രം തുറക്കുന്ന വാതിലുകളുടെ നിശബ്ദതയും, ആത്മാവു നഷ്ടപ്പെട്ട ബന്ധങ്ങളുടെ നിലവിളിയും സ്വന്തമായുള്ളത്‌, യുദ്ധത്തിൽ (പ്രണയത്തിലും) രക്തം രക്തത്തോട്‌ മാംസം മാംസത്തോട്‌ ഉടലുടലോട്‌ ചേർന്നൊടുവിൽ തളംകെട്ടി നിൽപൂ നിഴലായ്‌ മണ്ണിൽ... Generated from archived content: poem7_july26_07.html Author: sreekumar_cs

തീർച്ചയായും വായിക്കുക