Home Authors Posts by ശ്രീകൃഷ്‌ണപുരം കൃഷ്‌ണൻകുട്ടി

ശ്രീകൃഷ്‌ണപുരം കൃഷ്‌ണൻകുട്ടി

0 POSTS 0 COMMENTS

പീഡനകാലം

അദ്ധ്യാപകന്‍ കുട്ടികളോടു പറഞ്ഞു. പീഡിപ്പിക്കുന്നു എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ വാക്യത്തില്‍ പ്രയോഗിക്കുക. കുട്ടികള്‍ ഒന്നല്ല ഒരു പാടു വാക്യങ്ങളെഴുതി. 50 വയസുകാരന്‍ 5 വയസുകാരിയെ പീഢിപ്പിച്ചു. ബസ് കണ്ട്രക്ടര്‍ യാത്രക്കാരിയെ പീഡിപ്പിച്ചു. അച്ഛന്‍ , മകളെ പീഡിപ്പിച്ചു. സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ചു. വായിച്ചു വായിച്ചു തളര്‍ന്നപ്പോള്‍ ദൈവശക്ത്യാ ബെല്ലടിച്ചതുകൊണ്ട് അധ്യാപകന്‍ രക്ഷപ്പെട്ടു. ഇനിയൊരിക്കലും കുട്ടികളോടു വാക്യമുണ്ടാക്കാന്‍ ആവശ്യപ്പെടില്ലെന്നു അയാള്‍ അന്നു തന്നെ പ്രതിജ്ഞ ചെയ്തു. ...

വാ തുറന്നപ്പോള്‍

അഴിമതി രാഷ്ട്രീയക്കാരന്റെ മുമ്പില്‍ വള്ളിച്ചൂരലുമായി ഉയര്‍ന്ന പീഠത്തില്‍ ന്യായാധിപന്‍ ''തെമ്മാടി നീ കണ്ടതൊക്കെ കട്ടു തിന്നും അല്ലേ? വാ തുറക്ക് നിന്നെ ഞാന്‍ ശരിയാക്കുന്നുണ്ട്'' അവന്‍ വാ തുറന്നപ്പോള്‍ അതിനുള്ളില്‍ ഫ്ലാറ്റുകളും ഭൂമിയും കിണ്ടിയും കിണ്ണവും മാത്രമല്ല ഭരണപക്ഷവും പ്രതിപക്ഷവും ഒരു പക്ഷം അല്ലാത്തവരും ഉണ്ടായിരുന്നു. ഒടുവില്‍ ന്യായ ശാസ്ത്രിമാരെ അതിനുള്ളില്‍ കണ്ടപ്പോഴാണെത്രെ ന്യായാധിപന്‍ വലിയ വായില്‍ നിലവിളിച്ചത്. ‘’ മതി , മതി ലോകബാന്ധവാ ദയവു ചെയ്ത് വാ മുറുക്ക് നിനക്കെന്തു വേണമെങ്കിലും തരാ...

അയാൾ തന്റെ ദൈന്യങ്ങൾ ഒന്നൊന്നായി പറഞ്ഞു തുടങ്ങി.

ഭേദപ്പെട്ട ജോലി പ്രതീക്ഷിച്ച്‌ കൈയിലുളള ജോലി പോയി. എന്റെ നിക്ഷേപങ്ങളൊക്കെ ഭാര്യയുടെ പേരിലായിരുന്നു. മന്ദബുദ്ധിയായ മകളെ വീട്ടിൽ വിട്ട്‌ അവൾ മറ്റൊരുത്തനൊത്ത്‌ ഒളിച്ചുപോയി. അവൾ കൂടി പറഞ്ഞ്‌ ഞാൻ ലോണെടുത്തു വാങ്ങിയ സാധനങ്ങൾ കടക്കാർ ജപ്‌തി ചെയ്‌തു കൊണ്ടുപോയി. ഇങ്ങനെ എല്ലാതരത്തിലും നശിച്ചുകൊണ്ടിരിക്കുന്ന എന്നെ സഹായിക്കുവാൻ നിങ്ങൾക്കാവുമോ? “അതിനെന്താ? എന്നെക്കൊണ്ടാവും വിധം” എന്നു പറഞ്ഞ്‌, സ്വയം കൊല്ലാൻ കരുതിയിരുന്ന കത്തിയെടുത്ത്‌ അയാൾക്കു നീട്ടി. Generated from a...

കീഴടക്കം

ഏറെ നേരത്തെ മുട്ടലിനു ശേഷമാണ്‌ ഞാൻ വാതിൽ തുറന്നത്‌. തുറന്നതും ഞാൻ നോക്കിയത്‌ എന്റെ ശത്രുവിന്റെ മുഖത്തായിരുന്നു. എന്നെ കുറ്റപ്പെടുത്താനും കൊച്ചാക്കാനും എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാനുമായിരിക്കും അയാൾ വരുന്നത്‌. എന്റെ ഉള്ളിലുള്ള രോഷം ആളി. എന്നാൽ അയാളുടെ പെരുമാറ്റം അത്ഭുതകരമായിരുന്നു. അയാൾ എന്നെ പുകഴ്‌ത്തി. എന്റെ കഴിവുകൾക്കു വേണ്ടത്ര അംഗീകാരം കിട്ടാത്തതിൽ സങ്കടപ്പെട്ടു. ഇത്രയും കാലം എന്നെ മനസ്സിലാക്കാൻ കഴിയാഞ്ഞതിൽ പശ്ചാത്താപം പ്രകടിപ്പിച്ചു. അങ്ങനെയാണ്‌ ഒടുവിൽ എന്നെ അയാൾ കീഴടക്കിയത്‌. അയാളുടെ ...

തീർച്ചയായും വായിക്കുക