Home Authors Posts by ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

0 POSTS 0 COMMENTS
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

മിടിപ്പ്‌ തിരഞ്ഞ്‌

ഉത്സാഹമില്ലാതെ, ഇലക്കീറ്റിലവശേഷിച്ച തുമ്പി ചെവിയോർക്കുന്നു. പമ്മി വന്നേക്കാവുന്ന പിഞ്ചുവിരൽ.... നിവർന്നു നിന്നു മടുത്ത്‌ പിണങ്ങി ഇല മടക്കാൻ തുനിഞ്ഞു കുറെ നാളായ്‌ ഒറ്റയ്‌ക്കൊരു തൊട്ടാവാടി. കല്ലിച്ച്‌, ചൂടെടുത്ത മഞ്ഞിൻ മുലക്കണ്ണുമായ്‌ ചെമ്പിച്ച കണ്ണുകൾ തേടി, ഭൂമിയെ അളളിപ്പിടിച്ച്‌ വംശനാശപ്പിഴുതെറിയലിൽ നെഞ്ചുനൊന്തു കറുക കൂവിവിളികൾക്കാരുടെ മറുകുറി തിരഞ്ഞ്‌, നീണ്ട ഇടവേളകളിൽ മൂളി സ്‌ഫുടം ചെയ്‌ത പാട്ടിന്റെ ചിന്തുമായി പിന്നെയും കുയിൽനിഴൽ.... കാണാൻ കൊതിച്ച കുറെ പൂവുകൾ കെട്ടിപ്പെറുക്കി ഇ-മെ...

ഇതോ കവിത?

ഫൂ!! ഇതോ കവിത? മരാമരപ്രഭുത്വം തിരിച്ചുംമറിച്ചും പടുപാനപോലെ കുറിച്ച ഭോഷനേ, അവാർഡു വാങ്ങിയ ഞാൻ തന്നെ വേണോ തിരുത്തുവാനീ മൂഢപ്രഭുത്വം...? തെറിച്ച മുലകളും മൃദുരോമവും കൊണ്ട്‌ കട്ടികുറഞ്ഞ കവിത നൂറ്റിരിക്കുമെന്റെ വെട്ടിവിറയൽ വീണ്ടും തൊട്ടുണർത്താമെന്ന പൂതിവേണ്ട. അച്ചടിക്കാനാളുണ്ട്‌ കൈ വീണ്ടും വിറച്ചാൽ കട്ടകുത്തിയക്ഷരം കൊത്തുവാനിപ്പോൾ യൂണികോഡുണ്ട്‌. ഫൂ!! ഇതോ കവിത? കരൾപാനയെന്നോ? മേൽപ്പത്തൂരമില്ല, കണക്കുചോദിപ്പാൻ കണ്ണനുണ്ടാവില്ല; കണ്ണടച്ചെന്റെ ആധുനീകപ്രഭുത്വം തൊട്ടുവണങ്ങിക്കോ... നീ കവി നിന്റെ കവിത കവ...

ബാക്കിപത്രം

അർദ്ധരാവിന്റെ ബാക്കിപത്രം ആറിത്തണുത്തിരിക്കുന്നു, ഞാനായ്‌. നിന്റെ പ്രേമാഗ്നിയണഞ്ഞൊടുക്കം, പുലർ- വെട്ടമേറ്റുറക്കച്ചടവോടെയേൽക്കവെ, ഇന്നലത്തെ പുകഞ്ഞ കൊളളിതൻ ബാക്കിപത്രം ചവറ്റുകുട്ടയിൽ ചത്തിരിക്കുന്നു, ചാവാതെ ഞാനായ്‌.... ചോറ്റുപാത്രം നിറച്ചിറങ്ങിയ ബാല്യകാലക്കളിക്കൂട്ടൊടുക്കം മാറ്റി വച്ചൊഴിഞ്ഞ പാത്രത്തിൽ ഞാനിരിക്കുന്നു ബാക്കിവറ്റായ്‌.... പെയ്തുപെയ്‌തൊഴിഞ്ഞ ത്‌ലാമഴ- ത്താളമാറി, കനത്തിരുട്ടത്ത്‌ അങ്ങുമിങ്ങും ഉറന്നിറുന്നീടും തുളളികൾപോലെ ഞാനിരിക്കുന്നു... പൂത്തു പൂത്തുൽസവക്കാലം കൊഴി- ഞ്ഞങ്കണക്കോ...

ദിനപ്പുകിൽ

അമ്മക്കൊരു ദിന,മതു കഴിഞ്ഞാൽ അന്ധകാരത്തിൻ വൃദ്ധസദനം. അമ്മിഞ്ഞപ്പാലിനോടിത്തിരി കൂറു കുറഞ്ഞേലുമമ്മയേ സർവ്വം- കന്നിപ്പേറു കഴിഞ്ഞെണീറ്റൊരു ടെസ്‌റ്റ്യൂബിന്റെ ഗുണപാഠം! അച്ഛനൊരു ദിന,മതു കഴിഞ്ഞാൽ ആധി കേറി ചുമച്ചു തുപ്പിത്തുപ്പി നിന്നുപോയ പെണ്ണിന്റെ കണ്ണീരിൽ പൊളളിയുരുകും നരകവാസം. ആണവായുധത്തൊട്ടിലിൽ പിറക്കും കുഞ്ഞിനൊരു ദിന,മതു കഴിഞ്ഞാൽ പീടികത്തിണ്ണയിലൊരു പുറംകാൽ, അംബരചുംബികളിലെന്നും തല്ല്‌, ബാലവേലയെന്നൊരു കടുംകൈ... ഓരോ ദിനപ്പുകിലുമിങ്ങനെ തീരവെ, ഓമലേ, നിനക്കുമൊരു ദിനം. സുന്ദരദിന,മതു കഴിഞ്ഞാലോ സങ്...

ഫെമിനിസ്‌റ്റാകുമ്പോൾ…

ചായക്കപ്പു മുളപ്പിച്ച കരവിരുതേ നീ ഫെമിനിസ്‌റ്റായപ്പോൾ ഒരു പ്രഭാതം നഷ്ടമായി... ഊതിക്കുടിക്കാനോർമകൾ ആവി പറത്തി കൂട്ടിരിക്കുന്നു, ഉരുളയ്‌ക്കുപ്പേരിപ്പോരുമായ്‌ സമാജത്തിലേക്കു ചവുട്ടിത്തുള്ളി ധൃതിയിൽ നീയിറങ്ങുന്നു! വറ്റും വടുക്കളും തിറയിരിക്കും വട്ടവായൻ പാത്രങ്ങളിൽ നിന്ന്‌ കൈപ്പുണ്യമില്ലാത്തവനോടുള്ള തട്ടിത്തടഞ്ഞ ശാപവാക്കുകൾ ചുറ്റും നിന്നു കറുത്തു പുകയുന്നു.. ഉള്ളിപ്പുടവ വലിച്ചുരിയുമ്പോൾ സാമ്പാറിനിത്ര ചുവയുണ്ടെന്ന്‌ സ്വപ്നേപി ഞാനും നിനച്ചതല്ല! കഞ്ഞിക്കലത്തിന്റ നുരയുംപതയും കൈ നക്കിപ്പൊളിക്കുമെന്നറ...

തനിമ

ഒരു കെട്ടു പൂവുകൾ കിട്ടി ഇ-മെയിലിൽ, അവയ്‌ക്കുള്ള മാസ്‌മരഗന്ധം കരളിൽ നിന്നുറന്നേതോ കാറ്റിലൂടൊഴുകി വന്നു. കടപുഴകിപ്പോയ മർമര പ്പഴുതിൽനിന്നുറിവന്നോ, അതേപോലെ, അതേപോലെ ഒരു തുണ്ടു പാട്ടുകിട്ടി വന്നുപോയോരതിഥിയിൽനിന്ന്‌, അതിനുള്ള ജീവനും ജീവനവും പുഴയുടെ ഓർമകൾ നൽകി........ യന്ത്രങ്ങൾ മുരളുമെന്റ സ്വീകരണമുറിയിലേക്കതേ ഇലച്ചിലും ഉലച്ചിലുമുള്ള കുഞ്ഞുമരങ്ങൾ വാങ്ങിവച്ചു. ഹരിതവിപ്ലവമുപരിപ്ലവം, അതിനുള്ള കിളികളും കാറ്റും അനുസ്യൂതമാം പൂത്തുകൊഴിയലും ഉള്ളിൽ കത്തികൊള്ളാത്തൊരു മരത്തിൽ നിന്നു വന്നു....! ഒരുകൈസഹായത്തിന...

ഫോസ്സിൽ

നിലവിളികളുടെ ഇടയിലൂടെ എരിയുന്നതു കണ്ടു, എന്റെ ഇന്ത്യയുടെ തിരുഹൃദയം. ദണ്ഡനങ്ങളുടെ ബാക്കിപത്ര- മിപ്പൊഴുമൊളിഞ്ഞും തെളിഞ്ഞും പിച്ചിചീന്തപ്പെടുന്നുണ്ട്‌ - ഒഴുക്ക്‌ അടിക്കും വഴിയെ ഞാനോട്ടമാണ്‌, മെഴുക്കടിഞ്ഞ നിലത്തിന്നടിയിൽ ഒരു ഞരക്കം - വരഞ്ഞു നോക്കുമ്പോൾ കിടക്കുന്നെന്റെ ഫോസ്‌സിൽ!! ഞാനൊരിക്കൽ ജീവിച്ചിരുന്നു, തോക്കിനു നേരെ തിരിഞ്ഞിരുന്നു!! പൊലിഞ്ഞുപോയൊരു തിരയുടെ വെൺ- പൊഴികളിൽ നിന്നൊരാരവം പതിഞ്ഞുകേട്ടു - എനിക്കൊരിക്കൽ ശബ്‌ദവും സ്‌പന്ദവുമുണ്ടൊയിരുന്നു.. ചിപ്പികളിൽ തുരന്നിറങ്ങി ഉണർത്തുപാട്ടുപാടാനൂറ്റമ...

തീർച്ചയായും വായിക്കുക