Home Authors Posts by ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

0 POSTS 0 COMMENTS
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

പളളിക്കൂടം

“ക...ഖ..” പഴമയിലെ പളളിക്കൂടം- പായൽ വഴി നൂർത്തിട്ടു തുറക്കുന്നുളളിൽ... ചുട്ട നറും ചമ്മന്തി- പ്പൊതി കെട്ടുന്നു, പെയ്തൊഴിയാ ചാറ്റമഴ മൊത്തം നനയുന്നു, എന്നെ ഒക്കത്തേറ്റക്ഷരവഴി താണ്ടിത്തളരുന്നു- അമ്മയ്‌ക്കിനിയങ്ങോട്ടൊഴിയാ- തെന്നും വെപ്രാളം. പൂമ്പുഞ്ചിരി പൊട്ടും മലർ- വാകമരത്തിൽ ജൂൺ ‘ഒന്ന്‌’ മഴത്തുളളി- ത്താളമിടുന്നു. കർക്കിടകച്ചാലൊഴുകും മുറ്റത്തിനിയെൻ പിഞ്ചോമന ബാല്യത്തിൻ തീയുരയുന്നു. ചൂരൽ കനലെരിയുന്നൊരു കണ്ണടവട്ടം, കണ്ണിത്തിരി വലുതായ കണക്കിൻ മാഷും തെക്കേലെ പെണ്ണ്‌, ‘രതി’- യ്‌ക്കൊപ്പം ശണ്‌ഠേം....

തിരനോട്ടം

തിരനോട്ടമാണോ, നെറുകയിൽ തിരികൊളുത്തി വിപുലമാം ശൈത്യവാതം വലിച്ചുവാരിച്ചുറ്റി, സുഖമെഴും ഡിസംബറിൻ പരസ്യചിത്രശകലങ്ങൾ? തോക്കിൻ വടുക്കളിൽ നിന്ന്‌ നോവു പൊറുത്തെണീറ്റ്‌, പൂവും ചിരയുമായ്‌ കലാശിക്കും സ്വതസിദ്ധമീ പ്രദേശ പ്രകൃതം. മതിൽപുറത്തുകൂടിയേന്തിവലിഞ്ഞ്‌ മണിമഞ്ഞണിഞ്ഞെത്തി നോക്കും ‘മറുപക്ഷപ്പച്ചത്തലപ്പുകൾ’. വെടികൊണ്ടുവീണ സൂര്യൻ ഒരു രാത്രി മുഴുവനിരുണ്ട്‌ നിറവർണ്ണത്തിടമ്പും തുളളിച്ച്‌ ഉറങ്ങുവോരെ തട്ടിവിളികൾ. പൊട്ടിത്തെറിയിലേക്കു തിരിയും വഴിയുടെ ഒക്കത്തു വിരിയും പുതുപുഞ്ചിരി...... തിരനോട്ടമാണോ, വരുംകാല വൃദ...

ദാസപ്പട്ടം

കണ്ണനു ചിരി!! “നീയെന്റെ ദാസനായിട്ട്‌ ഞാനറിഞ്ഞില്ലല്ലോ... കൊച്ചൊരു മാസികയിൽ ഇന്നലെ കണ്ടപ്പോളോർത്തു...” പേരുമാറി, ഊരു മാറി, വിമുഖ സഞ്ചാരിയായ്‌ നീറ്റുകക്കത്തോടുപോലെ എന്റെ പക്കലൊന്നുമില്ലേലും തണ്ടു കാണിക്കുന്നു നീ എന്റെ ദാസപ്പട്ടത്തിൽ... “ക്ഷമിക്കണം, കല്ലുകടിച്ചേക്കാവുന്ന പണ്ടത്തെയവിൽപ്പൊതി കക്ഷത്തിൽ പൂത്തിരിപ്പുണ്ട്‌; പണ്ടുതൊട്ടുളള നേർച്ചകൾ മൂക്കുമുട്ടെ കടമായുമുണ്ട്‌. ആളുകളാനയമ്പാരിയോടെ ആ നടയ്‌ക്കെത്തിത്തൊഴുമ്പോൾ ‘ചങ്ക’ തോന്നിയങ്ങെത്താൻ, ഓർത്താശ്വസിച്ചിവനെയെന്നേലും തമ്പുരാനോർമ്മിച്ചെടുക്ക...

രാമൻ എരിയുമ്പോൾ….

രാമായണം കത്തുന്നു; രാമനും സീതയും ശിംശിപച്ചോട്ടിൽ “നീ- പണ്ടേ പിഴച്ചെന്നു,- മില്ല” യെന്നും കയർക്കുന്നു. പണ്ടു മൂക്കും മുലയും രാമ- ഖഡ്‌ഗമറുത്തോളൊരുത്തി; ത്രേതായുഗത്തിലെ പീഡിത, “നിന്റെ പാപം ചിതയാകുന്നു, ശൂർപ്പണഖ-ഇവളിനി മൂക്കും മുലയുമില്ലേലുമീ കെട്ടിടക്കാട്ടിൽ മരുവും, നീ നാലുംകൂടും മുക്കിലെല്ലാം കണ്ടവർ കണ്ടവർ കൂട്ടും, ചിതയിൽ മുനിഞ്ഞീടു”മെന്ന്‌ ശാപവർഷം തുടരുന്നു. രാമരാജ്യപ്പുരാവൃത്ത- സിംഹാസനത്തിൽ ജ്യേഷ്‌ഠ- പാദസേവയ്‌ക്കിരന്നവൻ നഷ്‌ടബോധത്തിന്റെയീ പിൽക്കാലക്കനൽചൂടിൽ വെന്തു; താനേ ശപിയ്‌ക്കുന്നുഃ “ന...

പുഴ മരിച്ചിട്ടില്ല

പുഴയെ ഞാൻ കണ്ടില്ല, ഈ വട്ടം. പുഴ തളർന്നെന്നൊരു വാർത്ത കേട്ടു, ജീവനുണ്ടെന്നു കേട്ടു. ചുമയടങ്ങിയ പൂമുഖത്തൂ- ന്നൊരു വെള്ളി- ത്തിര തെളിയും കാഴ്‌​‍്‌ചയില്ല. മതിലു കെട്ടി മാറി നില്‌ക്കും അയലത്തെ കുടില ദൃഷ്‌ടിയുടെ തീ- പ്പൊരി പറക്കുമീ പുത്തൻ ദിശയിലോ കുളിരിന്നൊരുപിടി പൂവുമായ്‌ പഴയ കാറ്റില്ല. പുഴയിൽ നിന്നു രാത്രികളിൽ കുളിച്ചു കയറി തെളിനിലാവിൽ മുടിയുലച്ചു നൃത്തമാടിയ വൃശ്ചികം വറവിനാൽ വിണ്ട ചുണ്ടു പിളർത്തി തേങ്ങവെ, പുഴ മരിച്ചിട്ടില്ല., നേർത്ത ചലനമുണ്ടെന്നൊരു പൊന്‌മ! പഞ്ചാരത്തരിമണൽ കോരി പാഞ്ഞു നടക്കും. ആ...

അമ്മയുടെ സ്വന്തം

അമ്മ എഴുതുന്നുഃ പ്രിയമെഴും മകനെ, വരുമെന്നു നീയിനി? പ്രിയമെഴും മകനെ, വരുമെന്നു നീയിനി? പതിവുളള നിൻവാക്കിലിനിയുളള കളവുകൾ കരളിലേക്കഗ്നിയും പിടയുന്നൊരമ്മ തൻ മിഴികളിൽ കൊണ്ടലും... “വരുമിന്നു, നാളെയെ”ന്നൊരുപാടു നാളായി പറയുന്ന നിൻ സ്‌നേഹമൊഴുകുന്ന കത്തുകൾ പഴകുമെൻ പെട്ടിയിൽ നിറയുന്ന കാലമായ്‌. അതിലുളള നിൻ മനം നിറകണ്ണുമായമ്മ കണികണ്ടു സ്വയമേ മനഃശാന്തി തേടുമ്പോൾ, ഒരു നാളിലെൻ മകൻ നഗരത്തിൽ നിന്നെനി- ക്കഭിമാനമായ്‌ വരും, പഴമയെ സ്‌നേഹിച്ച ഹൃദയത്തിലവനെന്നെ പിരിയാതെ ചേർത്തു വ- ച്ചനവദ്യസ്‌നേഹമായ്‌ നിലകൊളളുമെന്നു...

ചോദ്യം

മണവും ഒരു മണമാണു നാട്ടിൽ ഇരുളിവിടെയുമുണ്ട്‌ ഇരുളും ഒരു കുളിരാണു നാട്ടിൽ. പിന്നെ, “തിരിച്ചെന്നാണെന്ന” ചോദ്യം ഒരു ചോദ്യമാണു നാട്ടിൽ. അമ്മയെക്കുറിച്ചാണ്‌ അങ്കലാപ്പെന്നും, പക്ഷേ, ഒന്നു-രണ്ടാഴ്‌ച കൂടെയായാൽ അമ്മയ്‌ക്കുമങ്കലാപ്പാണ്‌ഃ “കുട്ട്യേ, തിരിച്ചുപോകേണ്ടേ?” Generated from archived content: poem1_oct20_2006.html Author: sreekrishnadas_mathur

മഴയത്ത്‌

പെയ്‌ത്തുവെളളം മഴ തോരും വരെ. നനഞ്ഞുകീറിയ കടലാസുവളളം മുൾപ്പടർപ്പു വരെ. തുമ്പപ്പൂവിനു ജീവനിട്ടു വെളളക്കൊക്കായ്‌ നീന്തും ചളളകുത്തിയ കാലിനു പുണ്ണുവരുമ്പോഴേക്ക്‌ അമ്മേ, നീ പിരിയും..... വെറുതെ ചാറി മഴ ഇരമ്പിക്കൊതിപ്പിക്കും പെയ്‌ത്തുവെളളത്തിന്‌ ഫണം വിരിയിപ്പിച്ച്‌ പടിക്കലെത്തിക്കും. ജഡമഞ്ചമെടുത്ത്‌ തിര തൊടിയിറങ്ങും. മുട്ടോളം വെളളത്തിൽ മയങ്ങിപ്പൊലിഞ്ഞ വല്ല്യേച്ചി പിന്നിൽ വിളിക്കും. താളത്തിനൊപ്പം തുളളാൻ ചേമ്പില നെഞ്ചിലുണ്ടെന്നറിവ്‌ പെയ്‌തുനിൽകാൻ മഴയെ ഓതി വശത്താക്കും. സ്വൽപം മഴക്കായി നഗര വൃക്ഷം വെടിഞ്ഞു...

ദാനം

ചിരിച്ചുകൊണ്ടു തന്നതെല്ലാം ചിന്തിക്കാതെ വാങ്ങിവച്ചു. കൊടുക്കൽവാങ്ങലിൽ നിന്ന്‌ ഉയിർത്തൊരാധിദൈവമേ..,നീ വരഞ്ഞെടുക്കാനുള്ള നെഞ്ചിൻ വിരിവിലേക്കു കണ്ണെറിയുന്നു.. കണ്ണാടിപ്പൊടി വിതറിയ പുഴ- ച്ചങ്കു മുങ്ങിക്കോരിയതു പോലെയല്ല, കൊക്കുകളൊളിച്ച കുടുംബവൃക്ഷ- ക്കടയ്‌ക്കുവച്ച കത്തിപോലെയല്ല, എടുത്തതെല്ലാമിരട്ടിച്ചുവാങ്ങും വെനീസുകാരന്റ ദാനങ്ങളാണ്‌- ചിരിച്ചുകൊണ്ടു തന്നതെല്ലാം ചികഞ്ഞുനോക്കാതെ വാങ്ങിവച്ചത്‌. മണ്ണിളക്കിക്കൊടുത്താലൊരുപിടി ചപ്പുവാരി പൊത്തിവച്ചാൽ പാവടവട്ടപ്പച്ചപ്പും പൂക്കളും, കാച്ചിലും ചേനയും പൊന്തും ...

പോകുംവഴി

വീടുവിട്ട്‌, ഉഴവിലൂടൂടുവഴി നടന്നിറങ്ങുമ്പോൾ ചുവടെ ഞെരിഞ്ഞ ചിരി വലിച്ചെടുത്തൊരു ചെടി. എതിരെ, ഒഎൻവി മുണ്ടുടുപ്പിച്ചു വിട്ട കിളി മുണ്ടുമുട്ടോളം വകഞ്ഞു വാതോരാതെ മിണ്ടീംപറഞ്ഞും- (പാഠപുസ്തകത്തിലുമിനി കാണുകില്ലെന്ന്‌..) ചെളിരസം പൂശിയ മുഖക്കണ്ണാടി പിടിച്ച്‌ പാടം നിവർന്നുകിടന്ന്‌ വാനത്തോടു സംവദിച്ച്‌.. തുമ്പ പറത്തിവിട്ട വെൺ- കൊക്കുകൾ നീന്തി നീങ്ങും ദിങ്മുഖത്തേക്കു ചാഞ്ഞ്‌ വാനം വിങ്ങിച്ചുവന്ന്‌ വിട്ടുപോയവരുടെ പാദ- മുദ്രകൾ പേറി മൺരേഖ പാടവരമ്പു ചുറ്റി, കൊച്ചുകലുങ്ക്‌ ചാടിക്കടന്ന്‌ യാത്രാഭിനിവേശക്കിതപ്പു...

തീർച്ചയായും വായിക്കുക