ശ്രീകണ്‌ഠത്ത്
സ്വാസ്ഥ്യം കവരുന്ന കലഹങ്ങൾ
‘പ്രതിഭകൾക്കു പ്രവേശനമില്ലെന്റെ മുറിയിൽ, വയ്യെനിക്കവരുടെ സർപ്പസാന്നിദ്ധ്യം സഹിക്കുവാൻ’ എന്ന് കവി ബാലചന്ദ്രൻ ചുളളിക്കാട്. ഇവിടെയിതാ എം.കെ. ചന്ദ്രശേഖരൻ കാലത്തോടു കലഹിച്ച പ്രതിഭകളെ കണ്ടെത്തി, ഹൃദയത്തിലേറ്റി അക്ഷരങ്ങളിലേക്കാവാഹിച്ച വായനക്കാർക്കു മുമ്പിൽ എത്തിച്ചിരിക്കുന്നു. 11 അദ്ധ്യായങ്ങളുള്ള ഒരു പുസ്‌തകംകൊണ്ട് ചലച്ചിത്രലോകത്തെ 11 പ്രതിഭകളെക്കുറിച്ച് അറിവും നിറവും പകരുകയാണദ്ദേഹം. ഭയം ഇഷ്‌ടവികാരമാക്കി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിച്ച ആൽഫ്രഡ് ഹിച്ച്‌കോക്കിൽനിന്നാണു തുടക്കം. 53 വർഷത്തെ ചലച്ച...