ശ്രീകണ്‌ഠൻ തിരുവഞ്ചൂർ
ഇരിക്കപിണ്‌ഡം
നിഴൽപോലെ വന്നെന്റെയരികത്തു നിൽക്കുന്ന മരണമേ നിനക്കു നന്ദി ഇടറുന്ന കാലൊച്ച കേട്ടു മറക്കാതെ പേരെടുത്തെന്നെ വിളിക്ക നീ തകരുന്നയിടനെഞ്ചിൽ ബാക്കിയില്ലോർമ്മകൾ കൊഴിയുന്ന സ്വപ്‌നങ്ങൾ ബലിച്ചോറു വെക്കട്ടെ കാർമേഘ പടലം മറയ്‌ക്കുന്ന പകലുപോൽ ജീവിത കരിമഷി എന്നിൽ പടരവേ ഇനി എനിക്കെന്റെ വിധി നിർണ്ണയിക്കാം വരിക, എന്റെയവസാന ശ്വാസവും നീയെടുത്തു കൊൾക കണ്ണീരു വീണു കുതിർന്ന കലണ്ടറിൽ അവസാന അക്കവും തീ വിഴുങ്ങി. Generated from archived content: poem5_june9.html Author: sreekandan_thiru...