ശ്രീകണ്‌ഠൻ കരിക്കകം
ആനമേൽ കുന്ന് – ഒരോർമ്മക്കുറിപ്പ്
രാവിലെ തന്നെ തിരിക്കണം. കഴിയുമെങ്കിൽ ആദ്യത്തെ വണ്ടിക്ക്. ഒരു കട്ടൻകാപ്പിക്കുപോലും നിക്കരുത്. അതുപോലും ഒരു പക്ഷേ, മറ്റൊരു കുരുക്കായി തീർന്നേക്കാം. എല്ലാപേരും ഉണരുമ്പോൾ യാത്ര പറയുവാൻ തയ്യാറായി നിക്കണം. ഒന്നോ രണ്ടോ വാക്കുകളിൽ ഒരു യാത്രാമൊഴി. അത്രതന്നെ. സത്യശീലൻ തീർച്ചയായും നിർബന്ധിക്കും. അത് അവന്റെ ആവശ്യമാണ്. എനിക്കിനി ആ ‘നാറി’യുടേയോ, ആ പാവം പെൺകുട്ടിയുടേയോ മുഖത്ത് നോക്കുവാൻ കഴിയില്ല. അവന് പക്ഷേ, ഒരു ചളിപ്പും കാണില്ല. വല്ലാത്തൊരു ചിരിയും ചിരിച്ച് മറ്റു പല വിഷയങ്ങളും പറഞ്ഞ്, എന്നെ അതിലേക്കെ...