ശ്രീകല പൂതക്കുളം
ഓർക്കുക
മാനവികത നാം വെടിഞ്ഞതിനാലേ മൃഗീയതവാണു വിപത്തുകളേറി ഇനിയീശൈലി തുടരുകയായാൽ ജനതതിയിവിടെ നിശ്ചലമാകും. Generated from archived content: poem5_aug.html Author: sreekala_poothakkulam
പാരസ്‌പര്യം
അന്യോന്യതയത്രെ ഭദ്രത അന്യത്വമത്രെ ഛിദ്രത Generated from archived content: poem2_may7.html Author: sreekala_poothakkulam
ആത്മഗതം
സങ്കടത്തിൻ സമുദ്രം മനസിൽ തുളളി മദിച്ചു രസിക്കുന്നു. വാക്കുകൾ വാൾമുനയായെന്റെ നെഞ്ചകം കീറിമുറിക്കുന്നു. നെഞ്ചിലെ കിനാവിന്റെ ചില്ലുകൊട്ടാരം തഞ്ചത്തിലൊട്ടും തകർക്കരുതേ! മിഴിനീരിലുപ്പിന്റെ രുചിയറിയുന്നു. കരയുന്നരാത്രികൾ എരിയുന്ന കനലെന്റെ ഏകാന്തവേളകൾ ദീർഘനിശ്വാസങ്ങൾ. ആവലാതികൾ ഉളളിലൊതുക്കി- വിങ്ങിയവികാരങ്ങൾ ചിറപൊട്ടി ഒഴുകി നൊമ്പരം കശക്കിയെറിയുമ്പോഴും മുറിവിലേയ്‌ക്കെരിവിറ്റ് വീഴ്‌ത്താതെ ഒരു കൊച്ച് സാന്ത്വനമാകുമോ? Generated from archived content: poem2_sep.html Author...
ചിതറിയ ചിന്തകൾ
സമയം ആരെയുമ കാത്തിരിക്കില്ല സമയമുണ്ടാക്കണമാവശ്യമുളളവർ ചുമ്മാതിരിക്കുവോനറിയില്ലൊരിക്കലും വിലപ്പെട്ട സമയത്തിൻ മൂല്യം. ആത്മവിശ്വാസം നശിച്ചവന് ആശ്രയം ഈശ്വരവിശ്വാസം. പറയുവാനില്ല ആർക്കും പൂർണ്ണത, പറയും എവിടെയും പരാതി. അനുകരിക്കുന്ന ജീവിതം തനിമയില്ലാത്ത മറിമായങ്ങൾ. അന്യനെ വേദനിപ്പിക്കാത്തൊരുത്തനെ മന്നിലെങ്ങും കാണാനില്ല. പ്രതികാര ദാഹികളാണേവരും പ്രശ്‌നം പരിഹരിക്കാനാർക്കുമേ ആശയില്ല മായം മറിമായമെല്ലാമെവിടെയും അതിശയോക്തിക്കെന്നും മുൻതൂക്കം അനുഭവം അറിവിനായി മാറ്റുവാനായാൽ വെറുതെയായിപ്പോവില്ല മാനവജീവിതം...
മൈത്രിശരണം
എളേളാളം പക ഉളളിൽ വാണാൽ മനതാളം അവതാളം തിത്തോം. Generated from archived content: poem1_may.html Author: sreekala_poothakkulam
ഞാനറിയുന്നു
മനനംചെയ്യും മനസ്സ് തരിശല്ല, ധനുസ്സാണ്. മതിഭ്രമം ഭവിക്കിലോ മൃതസമം മനസഹോ. Generated from archived content: poem1_july.html Author: sreekala_poothakkulam
ആത്മനൊമ്പരം
മന്ദമധുരമൊരു തെന്നലായ് ജീവിതം ചന്ദനഗന്ധം നിറഞ്ഞിരിക്കേ കപടവാദം നിരത്തി അവളെന്റെ ഹൃദയവിശുദ്ധി തകർത്തെറിഞ്ഞു. പതുങ്ങിയിരുന്നു അപവാദത്തിൽ കത്തിയാൽ വരഞ്ഞു കീറി എൻ ദേഹമാകെ. നിറഞ്ഞ പരിഹാസത്തോടവൾ ജേതാവായി, കരുക്കൾ നീക്കിയപ്പോഴും മിണ്ടാതെ മിഴിപൂട്ടി നിശ്ശബ്‌ദം തേങ്ങി ഞാൻ. കറുത്ത മെയ്യും കൂർത്തപല്ലും നഖവും കൊണ്ടെന്റെ ഹൃദയം കൊത്തിവലിച്ചു രസിച്ചവൾ. കൂർത്ത മുളളുകൾ കൊണ്ടെന്റെ ഹൃദയം ചോരത്തുളളികളിറ്റു പൊടിഞ്ഞു തുളുമ്പി തളർന്നു താഴെയിരുന്നു ഭീതിയാൽ പൊട്ടിക്കരയുവാൻ നാവ് പൊന്തിയില്ല. നിറഞ്ഞ കണ്ണും വിങ്ങി ...
ഈ മനുഷ്യൻ കെടാവിളക്കാണ്
സാംസ്‌കാരിക കേരളത്തിന് അവഗണിക്കാൻ കഴിയാത്ത പകൽക്കുറിയിലെ മൂന്ന് സാംസ്‌കാരിക പ്രസ്ഥാനങ്ങളാണ് കലാഭാരതി കഥകളിവിദ്യാലയവും എം.കെ.കെ. നായർ സാംസ്‌കാരിക കേന്ദ്രവും പണയിലഴികത്ത് നാരായണപിളളയും. ഉടുപ്പ്, ചെരിപ്പ്, സോപ്പ്, പൗഡർ, ടൂത്ത് പേസ്‌റ്റ് ഇത്യാദി ആർഭാഗങ്ങൾക്കെല്ലാം ജീവിതത്തിൽ വിലക്കേർപ്പെടുത്തിയിരിക്കുന്ന, ജാതി, മതം, രാഷ്‌ട്രീയം, പണം, പദവി എന്നിവയുടെ പേരിൽ മനുഷ്യരെ ഗ്രൂപ്പുതിരിക്കാതെ എല്ലാവരെയും കൂടെപ്പിറപ്പുകളായി കാണുന്ന, വിദ്യാലയങ്ങളിൽ ജീവിതത്തിന്റെ നല്ലകാലം മുഴുവൻ തളച്ചിടാതെ മനുഷ്യനാക...
വിനയ മുയൽക്കൊമ്പ് പിടിക്കുന്നു.!
വിനയയെപ്പറ്റി ആദ്യം അറിഞ്ഞപ്പോൾ തന്റേടിയായ ഒരു പോലീസുകാരി എന്ന് കരുതി അഭിമാനിച്ചു. മാത്രമല്ല ഇങ്ങനെയുളള പോലീസുകാരികൾ സ്‌ത്രീസമൂഹത്തിനാകെ അഭിമാനമാണെന്ന് കരുതുകയും ചെയ്‌തു. പക്ഷേ എനിക്ക് തെറ്റിപ്പോയി. “ആണില്ലാതെ പെണ്ണുണ്ടാകുമോ” എന്ന കോളേജിലെ ആൺകുട്ടികളുടെ ചോദ്യത്തിന് അവൾ എന്തേ മറുപടി പറയാതിരുന്നത്. ഞാനെന്ന ഭാവത്തിന്റെ മൂർത്തിമത് ഭാവമാണ് വിനയ. പേരും ആ വ്യക്തിയുമായി യാതൊരു ബന്ധവുമില്ല. കോളേജിൽ ഊണ് കഴിച്ചപ്പോൾ വിളമ്പുകാരൻ തന്നെ പാത്രം എടുക്കണമെന്ന വാശി-അതെന്താണെന്നോ- ഞാൻ വലിയ വ്യക്തിയാണ്, ഞാ...
നമുക്കിടയിൽ ജീവിക്കുന്ന ഭൂമിക്കാരൻ
ബസുമ ബാലസുബ്രഹ്‌മണിയാണ് മറ്റുളളവർക്ക് മാതൃകയായി ഭൂമിയെ സേവിക്കുന്ന ഭൂമിക്കാരൻ. മിൽമ കൊല്ലം യൂണിറ്റിൽ ഡെപ്യൂട്ടി എഞ്ചിനീയറായ ബസുമ പതിനാലു വർഷമായി പ്രകൃതിജീവനം തുടങ്ങിയിട്ട്. ആദ്യകാലത്ത് അൽഭുതപ്പെട്ടുവെങ്കിലും ഇപ്പോൾ കുടുംബവും അദ്ദേഹത്തിനൊപം ഈ ജീവിതം നയിക്കുന്നു. ഭൂമി എല്ലാചരാചരങ്ങൾക്കും അവകാശപ്പെട്ടതാണെന്ന തിരിച്ചറിവാണ് ബസുമയെ പ്രകൃതി ജീവിതത്തിലേക്ക് തിരിച്ചത്. ഈ തിരിച്ചറിവ് ഉണ്ടായത് തികച്ചും യാദൃശ്ചികമായും. മലിനീകരണം, ചൂഷണം, വിഭാഗീയതി, ഉപഭോഗ സംസ്‌കാരം എന്നിവയ്‌ക്കെതിരെയുളള പോരാട്ടമാണ്...