ശ്രീകല ചാമപ്പറമ്പിൽ
തീർത്ഥാടനം
ആകാശത്തിലെ അനന്തശാഖികളിൽ ഇലകളുടെ വിശുദ്ധ സംഗീതത്തിനു ചുവട്ടിൽ അരയാലിൻ അരുമത്തണലിൽ അറിവില്ലാത്തവളുടെ വെളിപാടുപോലെ എന്റെ ചേതനയിൽ ഒരു പൂത്തിരുവാതിര മരംപെയ്യുന്ന ഇടവതിരുമുറ്റത്ത് മനംകുളിരുന്ന കുങ്കുമസന്ധ്യകളിൽ വിരുന്നെത്തിയ മുകിൽ മാലകൾ മഴയായ്‌പൊഴിയാൻ വിസമ്മതിച്ച അതിരുകളില്ലാത്ത വിശുദ്ധശൂന്യതയിലേക്ക് തീർത്ഥയാത്രപോകവേ എന്റെ മനസ്സിൽ ഒരു പനിനീർമഴബാക്കി. Generated from archived content: poem1_feb4_09.html Author: sreekala_chamaparambil