Home Authors Posts by ശ്രീജിത്ത് മൂത്തേടത്ത്

ശ്രീജിത്ത് മൂത്തേടത്ത്

0 POSTS 0 COMMENTS
Address: Phone: 8907308779

ഫ്ലാറ്റ് ജീവിതം

“കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല. അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും. മുന്നോട്ടുതന്നെ.” ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി. പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു. മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം. അതിനോളം ഉയരമുള്ള ...

രാമന്‍മാഷുടെ പ്രേമോം… ശേഖരന്റെ ചോദ്യോം…...

കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു. പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും, വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു. കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും. കുട്ടികളതില്‍ ലയിച്ചിരിക്കും. “ഒറ്റപ്പത്തിയിലായിരമുടലുകള്‍ ചുറ്റുപിണഞ്ഞൊരു മണിനാഗം ചന്ദനലതകളിലധോമുഖ ശയനം ...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍…

മിടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത്. അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത്. ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ് കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു. വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല. വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത്. അശുഭലക്ഷണങ...

ജാലകങ്ങള്‍

ക്ലാസ്സ് മുറിയില്‍ തുറന്നിട്ട ജാലകത്തിലൂടെ നീണ്ടുവന്ന സദാനന്ദിന്റെ കൈകള്‍ തന്നെ തോണ്ടുന്നതറിഞ്ഞ് ചരിത്രത്തിന്റെ മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ലോകയുദ്ധങ്ങളുടെ മുരള്‍ച്ചയില്‍ നിന്നും ജാലകപ്പഴുതിലൂടെ രക്ഷപ്പെടുമ്പോള്‍ "തുറന്നിട്ട ജാലകം" സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനമായിരുന്നു. ഇന്റര്‍നെറ്റ് കഫെയുടെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ മീനുവും, സദാനന്ദും "അരുതായ്മകള്‍" കണ്ടു. ഇത്തിരി "ചെയ്തു”. ഉള്ളില്‍ നിന്നും കൊളുത്തിട്ട ഹാഫ് ഡോറില്‍ മുട്ടുകേട്ട് ഞെട്ടി പിടഞ്ഞ് തുറന്നു വച്ചിരുന്ന "അരുതാത്ത ജാ...

നേര്‍ച്ചക്കോഴി

കരിയോയില്‍ പുരണ്ടു കറുത്ത കഴുക്കോലുകളില്‍ പറ്റിപ്പിടിച്ചിരുന്ന മാറാലകള്‍ തീര്‍ത്ത ചിത്രങ്ങള്‍ നോക്കി കോലായിലെ ചാരുതുണിക്കസേരയില്‍ രാമറച്ഛന്‍ മലര്‍ന്നു കിടന്നു. മക്കളും മരുമക്കളും രാവിലെ പടിയിറങ്ങയ ശേഷം ആ വീട് ഉറങ്ങിക്കഴിഞ്ഞിരുന്നു. മുറ്റത്ത് തന്റെ ചുവന്ന അങ്കവാല് വിറപ്പിച്ച് ചിക്കി നടന്നിരുന്ന പൂവന്‍ കോഴി തലയുയര്‍ത്തി രാമറച്ഛനെ നോക്കി ഒന്നു കൊക്കിയതും പൊടുന്നനെ കഴുക്കോലില്‍ പറ്റിപ്പിടിച്ചിരുന്ന ഒരു പല്ലി പിടിവിട്ട് അയാളുടെ മടിയിലേക്ക് വീണതും ഒരുമിച്ചായിരുന്നു. അയാള്‍ വേദന കൊണ്ടെന്നപോലെ ഒന്ന് കു...

ബയോളജി.

പുസ്തകച്ചട്ടയില്‍ സമര്‍ത്ഥമായി നിര്‍മ്മിച്ച ചെറു ദ്വാരത്തിനു പിന്നിലൊളിപ്പിച്ച മൊബൈല്‍ ക്യാമറ കണ്ണിലൂടെ സരളമിസ്സിന്റെ സമൃദ്ധമായ പിന്‍ സൗന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു ദീപേഷ് ശങ്കര്‍ കുര്യത്ത്. പുറമെ നിന്നു നോക്കിയാല്‍ പാഠപുസ്തകത്തില്‍ മിസ്സ് പറഞ്ഞ ബയോളജി പദങ്ങള്‍ തിരയുകയാണെന്നേ തോന്നൂ. പത്താം ക്ലാസ്സിന്റെ അവസാന ഘട്ട റിവിഷന്‍ ക്ലാസ്സാണ് നടക്കുന്നത്. ദീപേഷ് മുന്‍നിര ബെഞ്ചിലാണിരിക്കുന്നത്. അവിടെയാണവന്റെ സ്ഥിരം ഇരിപ്പിടവും. ഇന്നലെ ഹേമ മിസ്സിന്റെ അംഗലാവണ്യമൊപ്പിയെടുത്തതും ഇതേ സീറ്റിലിരുന്നു കൊണ്ടാ...

നാദാപുരം ബോംബ്

’ഉയ്യെന്റെ റബ്ബെ... എന്തായീ കാണണത്....?’‘ കുഞ്ഞാമിനുമ്മ മാറത്തടിച്ച് നിലവിളിച്ചു. നാദാപുരത്തങ്ങാടിയില്‍ നിന്നും മരുമോള്‍ക്കുള്ള സാരിയും തുണിത്തരങ്ങളും വാങ്ങി വന്നതായിരുന്നു കുഞ്ഞാമിനുമ്മ. കൊണ്ടുവന്ന ഗീതാഞ്ജലി ടെക്സ്റ്റയിത്സിന്റെ കവറില്‍ നിന്നും സാരിയും മറ്റുമെടുത്ത് അലമാരിയില്‍ വയ്ക്കാനൊരുങ്ങുമ്പോഴാണ്‍ പൊതിഞ്ഞുകെട്ടിയ ഒരു സാധനം കവറില്‍ നിന്ന് മേശപ്പുറത്തേക്ക് വീണത്. ഇങ്ങനൊരു പൊതി ഞാന്‍ വാങ്ങീട്ടില്ലല്ലോ. അവര്‍ ഓര്‍ത്തു നോക്കി. ഹേയ് ഇല്ല ആകെ വാങ്ങിയത് കുറച്ച് തുണിത്തരങ്ങള്‍ മാത്രമാണ്‍. ‘’ന്റ്യുമ...

തീർച്ചയായും വായിക്കുക