ശ്രീജിത്ത് അരിയല്ലൂർ
അസ്‌തിത്വം
ചൂലായിപ്പോയ നട്ടെല്ലുകളെയോർത്ത് ഓലക്കൊടികൾക്ക് അസ്‌തിത്വദുഃഖം തോന്നാറുണ്ടോ? അവയുടെ ശാപം കൊണ്ടാവുമോ, എത്രയടിച്ചു വാരിയിട്ടും എന്റെ മാർബിൾ തറയിൽ വീണ്ടും വീണ്ടും കരടുകൾ കുമിഞ്ഞുകൂടുന്നത്? Generated from archived content: poem1_aug.html Author: sreejith_ariyellur
പച്ച
വേദനിക്കുമ്പോൾ പച്ചയിലേയ്‌ക്ക് നോക്കിയാൽ മതിയത്രെ..., പക്ഷേ, എന്റെ പ്രണയത്തിന് കണ്ണില്ലല്ലോ.... Generated from archived content: poem15_jan18_07.html Author: sreejith_ariyellur