ശ്രീജിത്ത് കതിരൂര്‍
പ്രണയം
നീല നിലാവ് നാണം പൊഴിക്കുന്നഈ രാവില്‍ നീയൊരു പൊന്‍താരമായികായലില്‍ ഓളങ്ങള്‍ കള കളം പാടുമ്പോള്‍മൂകയായി നില്‍ക്കുന്നതെന്തേ സഖീ നീമൗനം കവര്‍ന്നൊരു മാന്‍പേട പോല്‍ പകലിനെ പ്രണയിച്ച സന്ധ്യ മാഞ്ഞുവാനമ്പാടികള്‍ കൂടണഞ്ഞുവെണ്‍ചന്ദ്രലേഖ പുഞ്ചിരി പൊഴിക്കുമ്പോള്‍ എന്തേ പ്രണയം മറന്നു നിന്നു നീനിലാവിലലിയും നിശാഗന്ധി പോല്‍ പൂവുകള്‍ നാണത്താല്‍ മുഖം കുനിച്ചു നിശാശലഭങ്ങള്‍ നര്‍ത്തനമാടിരാപ്പാടി പാടാന്‍ കൊതിക്കുന്ന രാവില്‍എന്നോടൊരുവാക്കും മിണ്ടിയില്ല നീനിന്‍ പ്രണയം എന്നോടു ചൊല്ലിയില്ല വിടരാന്‍ കൊതിക്കുന്ന പൂവുപോലെ മഴ...
തനിയേ
ഈ നീലരാവില്‍ , ഈറന്‍ നിലാവില്‍ ഞെട്ടറ്റു വീണൊരു ദൃശ്യഭംഗിനഷ്ട സ്വപ്നമോ , മോഹഭംഗമോനീ മറന്നു പോയ നിന്‍ ജീവിതമോഎന്തിനെ ഓര്‍ത്തു നീ കണ്ണീര്‍ പൊഴിക്കുന്നുവിട പറയുന്നൊരു സൗന്ദര്യമേ നീ കണ്ട സ്വപനങ്ങള്‍, നിന്നുടെ മോഹങ്ങള്‍ പൊട്ടിത്തകര്‍ന്നൊരാ മണ്‍കുടങ്ങള്‍നിശ്ചലമാകുന്ന ജീവിത വീഥിയില്‍വിട്ടുപിരിയുന്ന നിന്‍ കൂട്ടുകാര്‍എല്ലാം മറന്നു നീ മൂകനായി നില്‍ക്കുമ്പോള്‍ കൂട്ടിനായ് ആരുണ്ട് നിന്നരുകില്‍ നിന്നെ പുണര്‍ന്നൊരി ഈറന്‍ നിലാവുംനിന്നെ തഴുകിയ ഈ രാവുകളുംനീലവാനിലെ മേഘങ്ങളുംനീ കണ്ടൊരി ലോക സൗന്ദര്യവുംഎല്ലാം നിനക്...