ശ്രീജാലക്ഷ്‌മി
വ്യാളി
ഞാനകത്തിരുന്നു കരിപിടിച്ച പാത്രങ്ങളെ ഉരച്ചു നന്നാക്കാം, നീ പുറത്തിരുന്നവസാനിക്കാത്ത പുകച്ചുരുളുകൾ രാപ്പകൽ പിരിച്ചു രസിക്ക. സ്വപ്‌നം സത്യമാണെങ്കിൽ, നിന്നോടു പറയട്ടെ, ഇന്നലെ നിന്റെ ഉരഗംപോലുളള കൈപ്പിടിയിൽ ഞാൻ ഞെട്ടിത്തെറിച്ചൊച്ച വെച്ചതെന്തിനെന്നോ? വെളളപ്പുക ചുറ്റിക്കെട്ടിയ തൂക്കുകയറിൽ നിന്നെ ആളിനിൽക്കുമൊരു കനൽ തൂക്കിക്കൊന്നതു കണ്ടു... (സ്വപ്‌നം തുറന്നു പറഞ്ഞാൽ ഫലിക്കില്ലത്രെ...) പൂമുഖത്തിങ്ങനെ നിന്നെ തളച്ചു ബീഡിത്തീ വലിച്ചു തീർക്കുക... എന്റെ പ്രാണന്റെ പകുതി നീയേ... ഉളളിൽ കിടന്നൊച്ചവെച്ചഹോ...