ശ്രീജ മുകുന്ദന്‍
ഛായാമുഖി
നിശബ്ദതയിൽ ആണ്ടുറങ്ങി കിടക്കുന്ന വിരാട രാജധാനി. ചിത്രത്തൂണുകൾക്കിടയിൽ നീണ്ട നിഴലുകൾ സൃഷ്ടിച്ചു കൊണ്ട് ദ്രൗപദി ഓടുകയാണ്. അഴിഞ്ഞു വീണ മുടികെട്ട്, ഉലഞ്ഞ പുടവ, ചിതറിത്തെറിച്ച മുല്ലപൂക്കൾ, ഉടയുന്ന വളകൾ. കൽവിളക്കുകളിൽ നിശബ്ദരായി തല കുനിച്ചു നിൽക്കുന്ന നാളങ്ങൾ.. അതാ ദ്രൗപദി വീഴുന്നു.. കീചകന്റെ നീളുന്ന കൈകൾ.. നെരിഞ്ഞമർന്നു പോകുന്ന ദ്രൗപദി.. ഇരുട്ട്.... ഒരു വലിയ നിലവിളി രാത്രിയെ കിടിലം കൊള്ളിക്കുന്നു... ഞെട്ടി ഉണർന്നു ചുറ്റിലും നോക്കി.. സ്വപ്നം... അതാ ഈര്‍പ്പം ഇറങ്ങി അമീബയെ പോലെ രൂപങ്ങൾ സൃഷ്ടിച്ച ചന...