sreegn
വെറുതെ….
കാലടികള്‍ക്കിടയില്‍ കിടന്നു ചരലുകള്‍ വേദനയോടെ കിരു കിരാ കരഞ്ഞു. ലക്ഷ്യമില്ലാത്ത നടത്തം.വയല്‍ വരമ്പുകളും നാട്ടുപാതയും പിന്നിട് ടാറിട്ട റോഡിലൂടെ നടന്നു. വഴിയെ വന്ന ഓട്ടോറിക്ഷകള്‍ അടുത്തെത്തിയപ്പോള്‍ "കയറുന്നോ" എന്നു ചോദിക്കു മാറു പതുക്കെ കടന്നു പോയി. അതൊന്നും അറിയാതെ നടന്നു. മനസ്സ് ദൂരത്തെവിടെയോ ആയിരുന്നു.
ഓര്‍മ്മകളുടെ അസ്ഥിവാരങ്ങള്‍ക്കിടയില്‍ എവിടെ നിന്നോ ഒരു സന്ധ്യ.
മുത്തശ്ശിയോടു കവടി നിരത്തി പണിക്കരു പറഞ്ഞു.
" മഹാ മോശ...
അക്ഷരതെറ്റുകൾ
മുകളിലെ നിലയിൽ കിടക്കുന്ന അമ്മയുടെ ദീർഘനിശ്വാസങ്ങളും രോദനങ്ങളും താഴെ ഇടക്കു കേൾക്കാം . ശുശ്രുഷക്കായി നിർത്തിരിക്കുന്ന ശാന്തക്കാണെങ്കിൽ ചെവി കേൾക്കില്ല.എങ്കിലും അവൾ അമ്മയുടെ എല്ലാ കാര്യവും നോക്കുന്നുണ്ട്. അമ്മ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ ഉടനെ വിളിച്ചു പറയും.
'കുട്ടീ ഇവിടെ ഒന്ന് വരൂ 'അമ്മ പറഞ്ഞാൽ കേൾകിണില്യ !;
പിന്നെ എന്റെ ഏറെ നേരത്തെ ആശ്വസിപ്പിക്കലും എല്ലാം കഴിയുമ്പോൾ എന്തെങ്കിലും ഒരു വഴിപാട് പോലെ അമ്മ എന്തെങ്കിലും കഴ...