Home Authors Posts by ശ്രീധരനുണ്ണി

ശ്രീധരനുണ്ണി

0 POSTS 0 COMMENTS

ലയനം

അറിയാതെയറിയാതെആത്മാവിലിന്നലെഅലിയും തുരുത്തു ഞാന്‍തീര്‍ത്തു.അലിയും തുരുത്തിന്റെഏകാന്ത തീരത്തുകളിമണ്‍ കുടീരവുംതീര്‍ത്തു.കളിമണ്‍ കുടീരത്തില്‍പേരറിയാത്തൊരു കളമൊഴിയാളെ വിളിച്ചുകളമൊഴിയാളൊത്തുപാര്‍ക്കവെയൊക്കയുംഒരു മായയിങ്കല്‍ ലയിച്ചു Generated from archived content: poem10_sep5_13.html Author: sreedharanunni

കെ.പി.സുധീര രചിച്ച ചോലമരങ്ങളില്ലാത്ത വഴി

ഹൃദയത്തിൽ നിന്നുറന്നൊഴുകുന്ന തേനരുവി പോലെയാണ്‌ സുധീരയുടെ കഥ. അതൊരു ധാരയാണ്‌. ചോലമരങ്ങളില്ലാത്ത വഴിയിലെ എല്ലാ കഥകളും ഈ പ്രവാഹത്തിന്റെ നിദർശനമാണ്‌. എന്നും സ്‌നേഹത്തെക്കുറിച്ചാണ്‌ ഈ കഥാകാരിക്ക്‌ പറയാനുളളത്‌. മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളെപ്പറ്റി. മനസ്സ്‌ ഇവിടെ കാട്ടുകുരങ്ങല്ല. കുഞ്ഞാടാണ്‌. ഹൃദയത്തെ തൊട്ടുണർത്തുന്ന കഥാതന്തുക്കളുടെ ലളിതമായ വിന്യാസം. അത്‌ നമുക്കൊക്കെ സുപരിചിതമായ ജീവിതം തന്നെ. വിതഃ കറന്റ്‌ വില ഃ 65 രൂ. Generated from archived content: book2_aug....

താരാട്ട്‌

നിനച്ചിരിക്കാതകമേ കടന്നോ രുഷസ്സിനെപ്പറ്റി നമുക്കു പാടാം. ഉറക്കുപാട്ടിന്റെ നനുത്ത താളം മറന്നൊരീ തന്ത്രികൾ മീട്ടി നോക്കാം. അതിന്റെ രാഗത്തിലുറക്കമില്ലാ- തകത്തു കുഞ്ഞായി വളരുന്നതാരോ? അവന്നു നല്‌കീടുവതിന്നു വീണ്ടും വിളമ്പിടാവു കരൾ വാർന്ന ദുഗ്‌ദ്ധം. Generated from archived content: poem1_feb5_09.html Author: sreedharanunni

വികലഗാനം

വിണ്ണില്‍നിന്നും പെയ്തിറങ്ങുംനഞ്ഞുനീരില്‍ പേനമുക്കി-യിന്നു ഞാനെഴുതുമൊരീ വികലഗാനംതലമുറകള്‍ക്കുവേണ്ടിസമര്‍പ്പണം ചെയ്യാം കാലമിവര്‍ക്കേതുനരകത്തീ കനിഞ്ഞുനല്‍കും? Generated from archived content: poem1_aug11_11.html Author: sreedharanunni

മുത്ത്‌

ഇതു കടംകഥ ജീവന്റെ ചിപ്പിയിൽ കരുതി വച്ചതാ- മീറൻ കടംകഥ. അതു നിനക്കായ്‌ തരുന്നേൻ, പകരമെ- ന്തരുളുമൊറ്റ മൊഴിയാകിലും മതി. അതു കരളിൽക്കരുതാം, ചിരകാല- മവിടെ വാഴട്ടെ മുത്തെന്ന മാതിരി. Generated from archived content: poem5_june7.html Author: sreedharanunni

വിശപ്പ്‌

എങ്ങുനിന്നാണീ മംഗളഗാനം എന്നുമെന്നും മുഴങ്ങുന്നു കാതിൽ ഏതുരാഗത്തിലേതു താളത്തിൽ ചേതനയിലലയടിക്കുന്നു. ഓർമ്മയില്ലെങ്കിലെന്തേ നമുക്കീ ഗാനമല്ലോ വിശപ്പു മാറ്റുന്നു. Generated from archived content: poem12_apr16_07.html Author: sreedharanunni

കാറ്റ്‌

കാറ്റുപറഞ്ഞതു കേട്ടതില്ലാരും കാടു പറഞ്ഞതു കേട്ടതില്ലാരും മാനംപറഞ്ഞതും ഭൂമി പറഞ്ഞതും സാഗരം ചൊന്നതും കേട്ടതില്ലാരും കേട്ടതുപോലെ നടിക്കയാലൊക്കെയും കാറ്റിലലിഞ്ഞതറിഞ്ഞതില്ലാരും ഒന്നെനിക്കോർമ്മയു- ണ്ടുളളിന്റെയുളളിൽ ഒന്നുമില്ലിത്തിരി വായുവല്ലാതെ. Generated from archived content: nov_poem4.html Author: sreedharanunni

സുവർണ്ണകാലം

ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്‌ ആയിരുന്നു ഞാൻ, ചിരകാലം. സാഹിത്യവിഭാഗമാണ്‌ കൈകാര്യം ചെയ്തിരുന്നത്‌. എന്റെ കാവ്യജീവിതത്തിൽ ഈ ജോലി ഏറെ സ്വാധീനം ചെലുത്തിയെന്ന്‌ ഇന്ന്‌ വിലയിരുത്തുന്നു. ധാരാളം കൃതികൾ വായിക്കാനും അനേകം എഴുത്തുകാരുമായി ഇടപഴകാനുമുള്ള സാഹചര്യം എന്നിൽ ഗുണപരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. കക്കാടായിരുന്നു ആദ്യകാലത്ത്‌ എന്റെ മേലുദ്യോഗസ്ഥൻ. അങ്ങനെ ഔദ്യോഗിക ജീവിതം എനിക്കും എന്റെ രചനയ്‌ക്കും സുവർണ്ണകാലഘട്ടമായിരുന്നു. Generated from archived content: ...

മോചനം

അകത്തു ഞാൻ മാത്രമേതോ ചിലന്തിവലയിൽപ്പെട്ടു പുളയുമ്പോൾ പുറത്തൊരു കാൽപ്പെരുമാറ്റം വന്നതാരോ? കാവൽക്കാര- നുറങ്ങിയോ, കതകുക- ളൊന്നുമടച്ചില്ലയെന്നോ, വിളിപ്പതാരോ? വാതിലുകൾ തള്ളിത്തുറ- ന്നകത്തവൻ കടന്നെന്നെ- യീവലയിൽ നിന്നു മുക്ത- നാക്കുകില്ലെന്നോ? Generated from archived content: poem2_jan4_10.html Author: sreedharanunni

തീർച്ചയായും വായിക്കുക