Home Authors Posts by ശ്രീധരൻ. എൻ. ബല്ല

ശ്രീധരൻ. എൻ. ബല്ല

0 POSTS 0 COMMENTS
കഥയിൽ തുടങ്ങി. കവിതയിൽ സജീവം. ആനുകാലികങ്ങളിൽ എഴുതുന്നു. ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ‘പരിണാമത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും’. കവിതാസമാഹാരം ‘ചതുരം’ അച്ചടിയിൽ. സുരേന്ദ്രൻ സ്‌മാരക കവിതാപുരസ്‌കാരം, തപസ്യ രജതജൂബിലി കവിതാപുരസ്‌കാരം, അധ്യാപക കലാവേദികവിതാ അവാർഡ്‌, വിദ്യാരംഗം അവാർഡ്‌, ഡോ.ചെറിയാൻ മത്തായി ലിറ്റററി എന്റോൺമെന്റ്‌.... എന്നിങ്ങനെ ഏതാനും പ്രോത്സാഹനങ്ങൾ ലഭിച്ചിട്ടുണ്ട്‌. നിലമ്പൂരിൽ സ്ഥിരതാമസം. നിലമ്പൂർ ഗവഃയു.പി. സ്‌കൂളിൽ അധ്യാപകനായി പ്രവർത്തിക്കുന്നു. വിലാസം ഹരിതകം, ചക്കാലക്കുത്ത്‌, നിലമ്പൂർ പി.ഒ. Address: Phone: 0491 223132 Post Code: 679 329

കാലികം

ഞാനിരിക്കണ്ടിടത്ത് ജാനിരുന്നില്ലനീയിരിക്കേണ്ടിടത്ത് നീയുമിരുന്നില്ലനമുക്കിടയിഉലെ അപരിചിതന്‍ഞാനിരിക്കേണ്ടിടത്തുംനീയിരിക്കേണ്ടിടത്തുംമാറിമാ‍ാറിയിരുന്നു, അവനായിഒരിടം ലഭിച്ചപ്പൊഴോ, ഞാനന്ധനനുംനീ ബധിരനും അവന്‍ മന്ത്രിയും! Generated from archived content: poem1_feb24_12.html Author: sreedharan_nballa

കയ്പ്‌ – മധുരം

ഒഴുകും പുഴയിലൊഴുക്കാം നമുക്കീ ജീവിതത്തിൻ കാഞ്ഞിരക്കായകൾ. എന്തു മധുരിക്കും എന്തു ചവർക്കും ഏതെല്ലാമോർമ്മകൾ സ്വരുക്കൂട്ടി വെയ്‌ക്കാം... അറിയാവഴിയിലെ അറിയാപ്പൊരുളുകൾ... അറിയാക്കിനാവുകൾ പെരുകിപ്പരക്കുന്നു. കയ്‌ക്കാത്ത കാലം ഒരുനാൾ വിരുന്നുവരും. പട്ടുപോയ ചെടികളിൽ പുതുമുളകൾ മുട്ടയിടും.. വിരിയും... പൂക്കും കായ്‌ക്കും- പിന്നെ പുതിയ മധുരം രുചിച്ചു ചിരിക്കാം പരസ്പരം നോക്കാം കണ്ണിമ ചിമ്മാതെ... നിർത്താതെ വർത്തമാനം പറയാം. അന്നേരം നമുക്ക്‌ കാലൊടിഞ്ഞ കാക്കയുടെ കാവലാളാകാം.. മാളമില്ലാത്ത പാമ്പിനൊരു മാളം തുരക്കാ...

വൃത്തം

ഗുരുഃ വൃത്തം വരയ്‌ക്കുന്ന വിധമറിയുക.ഒരു കയ്യിൽ കോമ്പസുംകോമ്പസിൽ പെൻസിലും..ആരമാണെങ്കിലളന്നെടുക്കണംവ്യാസമെങ്കിൽ പകുതിക്ക്‌ വെട്ടണം.കോമ്പസ്‌ കുത്തണം.... വട്ടം കറങ്ങണം...തുടക്കവുമൊടുക്കവും തിരിച്ചറിയില്ലെങ്കിലുംസാങ്കേതികത്തികവിന്‌ ഒട്ടും കുറവില്ല. വൃത്തംഒരു സമസ്യയാണ്‌ മക്കളേ...അതു നിങ്ങൾക്ക്‌ യുക്തംപോലെ പൂരിപ്പിക്കാം.-സമസ്യാപൂരണംഃ ചില മാതൃകകൾ- ഒന്ന്‌ഃ അനിൽ മുറുക്കാനിടിക്കെ മുത്തശ്ശിച്ചിരിചൊല്ലിഃ നിന്റച്ഛൻ കറങ്ങിയവൃത്തമാണീ ഗൃഹം.നിന്നുടെയപ്പൂപ്പൻവൃത്തത്തിലാക്കിയചൂരലിൻ തുമ്പത്തവന്റെ ബാല്യം.അവൻ സമ്മ...

മലയാളം

നാട്ടുമാവിൻ ചുവട്ടിലെ കളിയിൽ തോറ്റ്‌ പണ്ടെന്നോ പിണങ്ങിയ കൂട്ടുകാരി-ഇന്നലെ എന്റെ മുന്നിലെത്തി. മൗനം മുറിച്ച്‌ മഹാപ്രവാഹമായി. വയൽവരമ്പിലൂടെ കൈകോർത്ത്‌ നടന്നതും കണ്ണിമാങ്ങയ്‌ക്ക്‌ കല്ലെറിഞ്ഞതും കൽസ്ലേറ്റ്‌ മായ്‌ക്കുന്ന മഷിത്തണ്ടിൽ കണ്ണിലെ നക്ഷത്രം പൂത്തതും... പുഴുതിന്ന്‌ നിറം കെട്ട പല്ലുകൾ കൊഴിഞ്ഞു വീണതും അടുത്ത പൗർണ്ണമിയിൽ പുതുനിലാവായ്‌ പൂത്തുലഞ്ഞതും... പ്ലാവിൻചുവട്ടിലെ കൊച്ചുവീട്ടിൽ അച്ഛനുമമ്മയും കളിച്ചിരിക്കെ പെണ്മതൻ ഉണ്മയറിഞ്ഞ്‌ വാതിൽ മറവിലൊളിച്ചതും.. കൺകളിൽ പുതുനക്ഷത്രം വിരിഞ്ഞതും. ഒന്നും ക...

തിരുശേഷിപ്പുകൾ

പകലിനെക്കുറിച്ച്‌ എന്തിനെഴുതണം? നഗരമധ്യേ പകലടച്ചിരുട്ടാക്കി വരവുപോക്കുകൾ തുടർക്കഥയാക്കിയ ബംഗ്ലാവ്‌ ഇന്നലെ നിയമപാലകരടച്ചുപൂട്ടി. ജ്വലിക്കുന്ന സൂര്യനും കുളിരുന്ന നിലാവും തടവറകൾ സന്ദർശിക്കാറില്ല. കടലോരം തിരമാലകളുടെ വിലാപഗാനമേള. പുതുപ്പെണ്ണ്‌ പുതുമോടി തീരും മുമ്പ്‌ ഉത്തരത്തിൽ കെട്ടിത്തൂങ്ങി. കയറിൽ കുരുങ്ങിയ കെട്ടുതാലിക്ക്‌ കെട്ടിയോൻ ഉത്തരം വെട്ടി. പൂച്ചയ്‌ക്കും പൊന്നിനുമിടയിൽ തട്ടാൻ വെറും സാക്ഷി. കല്ലെറിഞ്ഞ്‌ കുഴഞ്ഞവർ ദയാപൂർവം പിൻനിരയ്‌ക്കവസരം നൽകി. പുതുരക്തത്തിളപ്പിൽ ചില്ലുപാളികൾ കുഴഞ്ഞുവീണു. പക...

തീർച്ചയായും വായിക്കുക