ശ്രീദേവി പ്രബിന്
വിശപ്പ്
വിശപ്പ് ആദ്യം തിന്നത് അവന്റെ ചിരിയായിരുന്നു. അമ്മയോടൊപ്പം തെരുവോരങ്ങളിലൂടെ പഴയ പാട്ടകള്‍ പെറുക്കി നടക്കുമ്പോള്‍, അതിലൊന്ന് നൂലില്‍ കെട്ടി കടകട ശബ്ദത്തില്‍ വലിക്കുമ്പോഴുള്ള കൗതുകവും, രാത്രിയില്‍ തിരിച്ചു ചേരിയിലേക്ക് പോകുമ്പോള്‍ കയ്യില്‍കിട്ടുന്ന ഐസ്മിഠായിയുടെ മധുരത്തണുപ്പും അവന്റെ മുഖത്ത് ഒരു ചെറിയ മന്ദഹാസമായി മായാതെ കിടക്കാറുള്ളതാണ്...
ഇന്നു കഠിനമായ വിശപ്പാണ് എല്ലാത്തിനും മുകളില്‍....അമ്മയുടെ ഓര്‍മ്മകള്‍ക്കും തെരുവുകാഴ്ച്ചകള്‍ക്കും മീതെ അത് കനല്‍മഴപോലെ പെയ്യുകയാണ്..കടവരാന്തയില്‍ കിടന്നെങ്ക...
പൂര്‍ത്തിയായ ഒരു ചിത്രം
വിദേശത്തു നിന്നു വന്ന ചിത്രകാരനുമായി സ്വീകരണ മുറിയിലിരുന്ന് സംസാരിക്കുകയായിരുന്നു സുജാത.... യോവെര് എന്ന അദ്ദേഹത്തിന്റെ സുഹൃത്തിനെ ഉദ്ധരിച്ചു കൊണ്ട് ചിത്രകാരന് പറഞ്ഞ വാക്കുകള്‍ അയാള്‍ യാത്ര പറഞ്ഞിറങ്ങിയിട്ടും സുജാതയുടെ മനസ്സിന്റെ കാന്‍വാസില്‍ നിന്നു മാഞ്ഞില്ല... ഒരു കലാകാരനാകാന്‍ ഒരാള്‍ക്ക് മറ്റെന്തിനേക്കാളും ഉപരി വേണ്ടത് ആത്മാഭിമാനത്തിന്റെ കടുത്ത വര്‍ണ്ണങ്ങളാണ്. ആ വാക്കുകള്‍ ചെറിയ ഓളങ്ങളുണ്ടാക്കി അവരുടെ മനസ്സിനെ ഓര്‍മ്മകളുടെ മേച്ചില്‍പ്പുറങ്ങളിലേക്ക് എടുത്തിട്ടു. ചായപ്പലകയും ബ്രഷും കയ്യില...