ശ്രീദേവി
ജാലകത്തിനിടയിലൂടെ ഒരു പുറം കാഴ്ച
പോരാട്ടത്തിനൊടുവില്‍ വിജയം കൈവരിച്ച യോദ്ധാവിന്റെ തളര്‍ച്ചയെന്നോണം അയാള്‍ തിരിഞ്ഞ് കിടന്നുറങ്ങാന്‍ തുടങ്ങി. അപ്പോഴേക്കും ഒരു അന്യഥാബോധം അവളെ കീഴടക്കിക്കൊണ്ടിരിക്കെ അവള്‍ക്കവളോടുതന്നെ സഹതാപം തോന്നിത്തുടങ്ങി. എന്നന്നേക്കുമായി തളര്‍ന്നു തോറ്റ ശരീരത്തില്‍ പരമാണു കൊണ്ടു പോലും ത്രിലോകങ്ങളെയറിഞ്ഞ് ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു മസ്തിഷ്ക്കം വഹിക്കുന്നവളോടെന്ന പോലെ. അയാളില്‍ നിന്ന് അടര്‍ന്നു വീണ ബീജങ്ങള്‍ ജീവന്റെ പച്ചപ്പു തേടി അവളുടെ രഹസ്യങ്ങളിലേക്ക് ആഴ്ന്നാഴ്ന്നിറങ്ങുന്നതറിഞ്ഞപ്പോള്‍ അവള്‍ക്ക് ഓക്കാനം വന...