ശ്രീദേവി കെ.ലാല്‍
പുഴ ഒഴുകുന്നത്
പുഴ ഇപ്പോൾ ശാന്തമാവുകയാണ് ഒരുപാട് അപകടങ്ങളെ ഒളിപ്പിച്ച് കൊടുംചുഴികളിൽ, അഗാധതകളിൽ മരണത്തിന്റെ കാലൊച്ചയ്‌ക്കായി കാതുകൂർപ്പിച്ച്, കരയിലേക്ക് കലിതുളളിക്കയറി വൻമരങ്ങളെ വേരറുപ്പിച്ചും ഇന്നലെവരെ നീ രൗദ്രഭാവത്തിലായിരുന്നു. ഇപ്പോൾ നഷ്‌ടപ്പെടലിന്റെ അനിവാര്യതയെ അംഗീകരിക്കയാണോ ഈ ശാന്തത കലിതുളളി ഇളകിയാടി നീയിന്നലെ ഒഴുകിയതെവിടേയ്‌ക്ക് കടലിന്ന് നിന്നെ കയ്യേൽക്കാതിരിക്കാനാവില്ലല്ലോ. അല്ലെങ്കിൽ കാടും, മലയും കനവും കടന്ന് നീയിന്നലെവരെ ഒഴുകിയതെന്തിന്? Generated from...
ഒരു തരിവെട്ടം
കനത്ത കൂരിരുൾ പടർപ്പൊരുക്കുവാൻ തിടുക്കം കൂട്ടുന്ന നിറഞ്ഞ സന്ധ്യയിൽ അണയും വീണ്ടും നീയരികിലായിയെ- ന്നറിഞ്ഞു ഞാനെന്റെ മനം കുളിർപ്പിക്കേ... ഇടവഴിയിലെ കരിയിലകളിൽ പതി- ഞ്ഞൊരൊച്ചയിൽ ചെവികൾ കൂർപ്പിക്കേ, പടിയിറങ്ങി നീ പടിയകന്നുപോം പറഞ്ഞ നേരിന്റെ കഥ തിരയുന്നൂ. അലിഞ്ഞു നേർക്കാഴ്‌ചയയഞ്ഞ വെട്ടത്തിൽ കനത്ത കൂരിരുൾ നിറഞ്ഞു നില്‌ക്കവേ... ഒരു തരിവെട്ടം കരളിൽ കാത്തു- ഞാനെരിച്ചു എന്നിലെ മിഴിതെളിപ്പിക്കേ എരിഞ്ഞുതീരുന്നു പകലും രാത്രിയും കടന്നുപോകുന്നു തുടുത്ത സന്ധ്യകൾ എരിഞ്ഞുതീരട്ടെ തെളിച്ച ദീപങ്ങൾ കരിന്തിരി കത്തി ഒ...
വിഷുക്കണി ഒരുക്കുമ്പോൾ
സംക്രമസന്ധ്യ കൈത്തിരിയുമായി പടിഞ്ഞാറെത്തുമ്പോഴേക്കും നമുക്ക് വിഷുവാഘോഷത്തിനായി ഒരുങ്ങാം. കൊന്നപ്പൂക്കളും ചെമ്പഴുക്കാകുലകളും കണിവെളളരിക്കയുമെല്ലാം തുടങ്ങി പുത്തൻകലങ്ങളും കുറിതൊടുവിച്ച് വാൽക്കണ്ണാടിയും കോടിമുണ്ടും എടുത്തുവയ്‌ക്കാം. ഉറങ്ങിയുണരുമ്പോൾ ഇന്നത്തെ ഇളംതലമുറകൾക്ക് കണികാണാനായി കണിയൊരുക്കിവയ്‌ക്കാം. അരിമാവുകൊണ്ടെഴുതിയ കളത്തിൽ, നെല്ല്, അരി, കശുമാങ്ങ, മാമ്പഴം, വാഴപ്പഴം, വെളളരിക്ക, ചക്ക എന്നീ മധുരക്കനികൾ നിറച്ച ഫലസമൃദ്ധമായ ഉരുളിവയ്‌ക്കാം. അതിന്റെ ഒരു ഭാഗത്തായി വാൽക്കണ്ണാടി, ചന്ദനം, ചാന്...