sreecheriyanad
അവൾക്കായ്…
അവനെ ഞങ്ങൾക്ക് വിട്ടു തരൂ എന്ന
കുറിപ്പെഴുതിപിടിച്ചു പോസ് ചെയ്യാം ലൈക്കുകൾക്കായ്....
പരസ്പരം തെറിവിളിക്കാം, പക്ഷം പിടിക്കാം
സൈബർ ചാവേറുകളാവാം...
പട്ടികളെ സംരക്ഷിക്കുന്ന നിയമമുള്ള നാട്ടിൽ,
അടുത്ത ജന്മം പട്ടിയുടെ വക്കീലായ് ജനിക്കാം...
അന്തികൂരാപ്പിലെ ചാനൽ ചർച്ചകളിൽ
അവൾക്ക് വേണ്ടി കണ്ണീരു വീഴ്ത്താം.
ആ കണ്ണീര് വീണു ലിപ്സ്റ്റിക്ക് പോവാതെ നോക്കാം,
അവൾ ആ ടൈപ്പായത് കൊണ്ടാണെന്ന
വാക്കിലൂടെ സദാചാരം കാക്കാം.
ഒഴുകി പരന്ന രക്തം മണത്തവളുടെ ജാതി തിരയാം......
അംഗവൈകല്ല്യമുള...