ശ്രീമൂലനഗരം മോഹന്‍
ഓണം വരുമ്പോള്‍
ഓണപ്പൂക്കളുടെയും പൂക്കളങ്ങളുടെയും സൗരഭ്യവും സൗന്ദര്യവും മറന്നുപോയ ആഹ്ലാദത്തിന്റെ ഓര്‍മകളായി പലരുടെയും ഭൂതകാലങ്ങളില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ദുഃഖം ഉറഞ്ഞ കണ്ണുകളുമായി ഓണനാളുകളില്‍പ്പോലും മക്കള്‍ക്ക് വിളമ്പിക്കൊടുക്കാന്‍ ദാരിദ്ര്യം മാത്രമുള്ള ഒരമ്മയുടെ മുഖമാണ് എന്റെ മനസില്‍ തെളിയാറുള്ളത്. അതുകൊണ്ടു തന്നെ ഓണം അമ്മയുടെ മുഖത്തെ മിഴിവോടെ എന്റെ മനസില്‍ തെളിയിക്കുന്നു. ആ മുഖത്തിന് ഈ പ്രപഞ്ചത്തിലുള്ള ഏതു പൂവിനേക്കാളും ചന്തമുണ്ട്, സുഗന്ധമുണ്ട്. കുടുംബജീവിതം ചിലപ്പോള്‍ ഭാഗ്യക്കുറി പോലെ ആജീവാനന്ദ ഉല്ലാസം ന...