Home Authors Posts by ശ്രീമൂലനഗരം വിജയൻ

ശ്രീമൂലനഗരം വിജയൻ

0 POSTS 0 COMMENTS
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

ഒൻപത്‌

അമ്പലക്കടവിൽ സ്‌ത്രീകൾ അലക്കുകയും കുളിക്കുകയുമായിരുന്നു. കയ്യിൽ തോർത്തും സോപ്പുമായി കല്യാണിയമ്മ പടവുകൾ ഇറങ്ങിച്ചെന്നു. അവരെ കണ്ട്‌ ലീലയും സൗദാമിനിടീച്ചറും പുഞ്ചിരിച്ചു. തോർത്ത്‌ അരയിൽ ചുറ്റി ഉടുമുണ്ടഴിച്ച്‌ നനച്ച്‌ അലക്കുകല്ലിൽ വെച്ചു. ജംബർ ഊരാൻ തുടങ്ങിയപ്പോൾ മാംസളമായ മാറിടം ബോഡീസിൽ കിടന്നു തുളുമ്പി. അഴകുളള ശരീരവടിവുകണ്ട്‌ ചില അസൂയക്കാരികളുടെ മനസ്സിൽ കൊതി തോന്നി. തങ്ങളുടെ ശരീരത്തിലേക്ക്‌ നോക്കി അവർ നെടുവീർപ്പിട്ടു. അരയ്‌ക്കുവെളളത്തിൽ ഇറങ്ങിനിന്ന്‌ അറുപതു കഴിഞ്ഞ നാണിച്ചിറ്റ കുളിക്കുകയായിരുന്...

പത്ത്‌

കോളേജ്‌ അഡ്‌മിഷന്‌ അപേക്ഷ അയയ്‌ക്കാൻ പോസ്‌റ്റ്‌ ഓഫീസിൽ പോയപ്പോൾ വഴിക്കുവെച്ച്‌ ശാന്ത വീണ്ടും ഗോപിയെ കണ്ടു. കാണാത്തമട്ടിൽ നടന്നതാണ്‌. പക്ഷേ, ചിരിച്ചുകൊണ്ട്‌ അയാൾ കുശലാന്വേഷണം തുടങ്ങി. “ശാന്ത കോളേജിൽ പോകുന്നെന്ന്‌ കേട്ടു?” “ഉവ്വ്‌.” നാട്ടുമര്യാദ അനുസരിച്ച്‌ അവൾ മറുപടി പറഞ്ഞു. ഗോപിയെ ശരിക്ക്‌ ശ്രദ്ധിക്കാൻ കഴിഞ്ഞത്‌ അപ്പോഴാണ്‌. ആദ്യ സന്ദർശനത്തിനുശേഷം ഒരുനാൾ അമ്പലത്തിൽനിന്നും മടങ്ങുമ്പോൾ ആൽച്ചുവട്ടിൽ നിന്നിരുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിൽ അയാളുമുണ്ടായിരുന്നുവെന്ന്‌ ശാന്ത ഓർത്തു. നാട്ടിൽ നല...

പതിനൊന്ന്‌

ഉമ്മറത്ത്‌ ആരോ നിഴലുപോലെ നിൽക്കുന്നുണ്ട്‌. കതകു തുറന്ന്‌ ഓട്ടുവിളക്കുമായി കല്യാണിയമ്മ വന്നപ്പോൾ പതിഞ്ഞ സ്വരത്തിൽ ആഗതൻ പറഞ്ഞു. “ഞാനാ കല്യാണിയമ്മേ” “അല്ലേ മത്തായിസാറോ?” വിളക്കിന്റെ പ്രകാശത്തിൽ ആളെ തിരിച്ചറിഞ്ഞു. മത്തായി ദാഹദൃഷ്‌ടിയോടെ നിന്ന്‌ വെളുക്കെ ചിരിച്ചു. “ഇന്നൊരു സൗകര്യവുമില്ലല്ലോ സാറേ.” അവർ ഓട്ടുവിളക്ക്‌ ബഞ്ചിൽവച്ച്‌ കൈഞ്ഞെട്ടൊടിച്ചു. മത്തായി വെപ്രാളപ്പെട്ടു. “അയ്യോ അതു പറഞ്ഞാൽ പറ്റുകില്ല. എനിക്കല്ല. കൂടെ ഒരാളുണ്ട്‌. പറയുന്ന കാശ്‌ കയ്യിൽ തരുന്ന പാർട്ടിയാ.” “ആരാ?” പഞ്ചായത്ത...

നോവൽ

എഴുപതുകളിൽ പെരിയാറ്റിൻതീരത്തെ ഏതോ ഒരു ഗ്രാമത്തിൽ നടന്നിരിക്കാവുന്ന ഒരു കഥ... ചൂണ്ട... വിധിയുടെ കൂർത്ത ചൂണ്ടക്കൊളുത്തുകൾ ഹൃദയത്തിലാഴത്തിൽ തുളഞ്ഞിറങ്ങുമ്പോഴും ഗ്രാമത്തിന്റെ നൈർമല്യവും വിശുദ്ധിയും കൈവിടാത്ത മനസ്സുമായി കണ്ണീരോടെ നിന്ന്‌ പുഞ്ചിരിക്കാൻ ശ്രമിച്ച ഒരു പാവം തുളസിപ്പൂവിന്റെ കഥ. ശാന്തയെന്ന പെൺകുട്ടിയുടെ കഥ. ....... ചൂണ്ട...... അന്തരിച്ച പ്രശസ്ത നാടകകൃത്തും കഥാകാരനുമായ ശ്രീമൂലനഗരം വിജയൻ എഴുപതുകളുടെ ആദ്യത്തിൽ എഴുതിയ നോവൽ. (ഉടൻ ആരംഭിക്കുന്നു) Genera...

തീർച്ചയായും വായിക്കുക