Home Authors Posts by ശ്രീമൂലനഗരം വിജയൻ

ശ്രീമൂലനഗരം വിജയൻ

0 POSTS 0 COMMENTS
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

നാല്‌

പോസ്‌റ്റ്‌ ഓഫീസിന്‌ സമീപത്തുളള ലൈൻ കെട്ടിടത്തിലെ ഒരു മുറിയിലാണ്‌ ഗോപി താമസിക്കുന്നത്‌. ആറേഴു ദിവസമേ ആയിട്ടൊളളൂ അന്നാട്ടിൽ വന്നിട്ട്‌. മേത്തരുടെ കോൺട്രാക്‌റ്റിൽ നടക്കുന്ന പാലം പണിയുടെ ഒരു സബ്‌ കോൺട്രാക്‌ടറാണവൻ. ഇരുപത്തിനാലിൽ അധികം പ്രായമില്ല. സുമുഖൻ. ഒറ്റനോട്ടത്തിൽ ആരേയും ആകർഷിക്കുന്ന അടക്കവും ഒതുക്കവും. ജോലിക്കാര്യത്തിൽ പിടിപ്പും സാമർത്ഥ്യവും ഉളളതിനാൽ പണിസ്ഥലത്ത്‌ എല്ലാവർക്കും ബഹുമാനമാണ്‌. കവലയിലും പണിസ്ഥലത്തും ഒന്നുപോലെ ഏവരും ഗോപിയെ ഇഷ്‌ടപ്പെട്ടു. മുറിയിലെ ചാരുകസാലയിൽ കിടന്ന്‌ ഗോപി ഏറെനേ...

നാൽപ്പത്തിയേഴ്‌

ദൃഢമായ ചില തീരുമാനങ്ങളോടെയാണ്‌ പ്രൊഫസർ കൃഷ്‌ണപിളള കല്യാണിയമ്മയുടെ വീട്ടിലെത്തിയത്‌. മുടിഞ്ഞ ഒരു ക്ഷേത്രവളപ്പിലേക്ക്‌ കാലുവച്ചതുപോലെ തോന്നി. ഒച്ചയോ അനക്കമോ ഇല്ല. ആൾപ്പാർപ്പുളള വീടാണെന്ന്‌ വിശ്വസിക്കാൻ തന്നെ പ്രയാസം. ഉമ്മറത്തേക്ക്‌ കയറിയപ്പോഴേക്കും പിന്നാമ്പുറത്തുനിന്ന്‌ കല്യാണിയമ്മ എത്തി. കസേരയിലെ പൊടി തട്ടിക്കളഞ്ഞ്‌ പ്രൊഫസറോടിരിക്കാൻ പറഞ്ഞു. അദ്ദേഹം ഇരുന്നു. എണ്ണതേയ്‌ക്കാതെ ചെമ്പിച്ച മുടിയും, തടം കുഴിഞ്ഞ കണ്ണുകളും...നാലഞ്ചുമാസക്കാലം കൊണ്ട്‌ കല്യാണിയമ്മയിൽ എന്തുമാറ്റം വന്നിരിക്കുന്നു. ...

നാൽപ്പത്തിനാല്‌

കടങ്കഥകളിൽ വിശ്വസിക്കുന്നവനല്ല പരീത്‌. പരദൂഷണത്തിനും പൊളളവാക്കുകൾക്കും തന്നെ സ്വാധീനിക്കാൻ ഇന്നേവരെ ഇടം കൊടുത്തിട്ടുമില്ല. കാള പെറ്റെന്ന്‌ കേട്ടാൽ കയറെടുക്കാൻ ഓടാറില്ല. കടൽ വറ്റിയെന്നും മാനം ഇടിഞ്ഞെന്നും കേട്ട്‌ വിറളി കൊളളാറുമില്ല. എങ്കിലും പർദ്ദയില്ലാത്ത സത്യങ്ങൾ നേരിൽകണ്ട്‌ ബോധ്യപ്പെട്ടാൽ ഞെട്ടാതിരിക്കുന്നതെങ്ങിനെ? യാദൃച്ഛികമായി ഒരിക്കൽ പറ്റിപ്പോയതാണെങ്കിൽ സമാധാനമുണ്ട്‌. ചെറുപ്പത്തിന്റെ പാളിച്ചകൾ എന്ന്‌ വിലയിരുത്താമായിരുന്നു. പക്ഷേ, ഇതങ്ങിനെയല്ലല്ലോ? കരുതിക്കൂട്ടി ബോധപൂർവ്വം അനുവർത്തിക്കുന...

നാൽപ്പത്തിയഞ്ച്‌

പിറ്റേന്ന്‌ കല്യാണിയമ്മയെ കണ്ടപ്പോൾ പരീത്‌ പറഞ്ഞു. “അവൻ പടിച്ച കളളനാണ്‌. എന്തു കൊളളരുതായ്‌മയും ചെയ്യാൻ മടിക്കാത്ത തനി ഹറാം പിറന്നോൻ.” കല്യാണിയമ്മയുടെ ഗദ്‌ഗദ സ്വരമുയർന്നു. “ഇന്നലെ വീട്ടിൽവന്ന്‌ അവൻ എന്തെല്ലാം തെറിയും തെമ്മാടിത്തരവുമാണെന്നോ വിളിച്ചു പറഞ്ഞത്‌? അയൽക്കാരുപോലും ഉറങ്ങിയിട്ടില്ല. ഒരു കാരണവുമില്ലാതെ എന്റെ മോളെ അവൻ ഒത്തിരി തല്ലി. അവളുടെ താലിമാലയും പൊട്ടിച്ചെടുത്തുകൊണ്ടാണ്‌ ഇന്നു രാവിലെ അവൻ പോയിരിക്കുന്നത്‌?” അവർ നെടുവീർപ്പിട്ടു. മിണ്ടാനാകാതെ പരീത്‌ നിന്നു. കല്യാണിയമ്മ തുടർന്നു...

നാൽപ്പത്തിയാറ്‌

ഇന്നലെവരെ പരിചയപ്പെട്ടിട്ടുളള വ്യത്യസ്‌ത സ്വഭാവക്കാരായ പലരേയും കുറിച്ച്‌ പ്രൊഫസർ കൃഷ്‌ണപിളള സുദീർഘമായി ചിന്തിച്ചു. മനസ്സിന്റെ അന്വേഷണദൃഷ്‌ടികൾ മുഖഛായകൾ തേടി എവിടെയെല്ലാമോ അലഞ്ഞു. വിധി നിമിഷം തോറും വേദനയുടെ അഗാധതയിലേക്ക്‌ ഇങ്ങിനെ ചവുട്ടിത്താഴ്‌ത്തുന്ന മറ്റൊരു കഥാപാത്രമെവിടെ? ചൂളയിൽ നീറുന്ന നീറ്റുകക്കപോലും ഒടുവിൽ സ്‌ഫുടംവന്ന്‌ ശോഭിക്കാറുണ്ടല്ലോ? പക്ഷേ, ഈ പെൺകുട്ടിയോട്‌ പ്രകൃതി എന്തിനിത്ര ക്രൂരത കാണിക്കുന്നു? യുക്തിചിന്തകൾക്ക്‌ ഉത്തരം മെനയാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം നെടുതായി നിശ്വസിച്ചു. പ്...

നാൽപ്പത്തിയൊന്ന്‌

പ്രത്യേക ശുപാർശകളൊന്നും കൂടാതെത്തന്നെ അവറാച്ചൻ മുതലാളിയുടെ അറക്കക്കമ്പനിയിൽ പരീതിന്‌ ജോലി കിട്ടി. പറയത്തക്ക അദ്ധ്വാനമില്ല. ഞായറാഴ്‌ചയൊഴികെ മറ്റെല്ലാ ദിവസങ്ങളിലും കമ്പനിപ്പടിയ്‌ക്കലുണ്ടാകണം. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം അഞ്ചുമണിവരെയാണ്‌ ജോലി. ഉച്ചയ്‌ക്ക്‌ ഒരു മണിക്കൂർ വിശ്രമം. പോസ്‌റ്റാഫീസിനോട്‌ തൊട്ടുളള വൈദ്യശാലയുടെ വരാന്തയിൽ കിടക്കുന്ന ബഞ്ചിൽ ‘മാതൃഭൂമി’ പത്രവും നോക്കി പരീത്‌ ഉച്ചസമയം കഴിച്ചുക്കൂട്ടും. മരുന്നുകടക്കാരൻ കൃഷ്‌ണൻനായർ ആളൊരു രസികനാണ്‌. പണ്ട്‌ അയാൾ അകവൂർ മനയ്‌ക്കലെ പുറം കാര്യസ്ഥ...

നാൽപ്പത്തിരണ്ട്‌

ചിത്രകാരിയായ സന്ധ്യ പടിഞ്ഞാറെ മാനത്ത്‌ വർണ്ണങ്ങൾ ചാലിച്ച്‌ മായാചിത്രങ്ങൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ പാടവരമ്പത്തുകൂടി വന്ന പരീത്‌ അവിശ്വസനീയമായ ഒരു രംഗം കണ്ടു. വാറ്റുചാരായം വിൽക്കുന്ന ‘കൊട്ടുവടി കുമാര’ന്റെ ചെറ്റപ്പുരയിലേക്ക്‌ ഗോപി കയറിപ്പോകുന്നു. കൂടെ കൂട്ടുകാരനായ കൃഷ്‌ണൻകുട്ടിയുമുണ്ട്‌. തെല്ലൊരന്ധാളിപ്പോടെ നിന്നുപോയി. തനിക്ക്‌ ആള്‌ പിശകിയെന്നു വരുമോ? ഇല്ല. ഗോപിയും കൃഷ്‌ണൻകുട്ടിയും തന്നെ. ആരെങ്കിലും തങ്ങളെ കാണുന്നുണ്ടോ എന്ന്‌ ചുറ്റുപാടും നോക്കിയതിനുശേഷമാണ്‌ അവർ കുമാരന്റെ പുരയിടത്തിലേക്ക്...

നാൽപ്പത്തിമൂന്ന്‌

പന്തിക്കേടോടെയാണ്‌ ഗോപി അകത്തേക്ക്‌ കടന്നത്‌. ഹരിക്കെയിൻ വിളക്കിന്റെ തിരിനീട്ടി മേശപ്പുറത്തുവച്ചിട്ട്‌ ധൃതിയിൽ പോയി ചോറും കറികളുമെടുത്ത്‌ ശാന്ത തിരിച്ചുവന്നു. മുറിയിൽ വല്ലാത്തൊരു ഗന്ധം. അവൾ ഭർത്താവിനെ നോക്കി. ചിന്താമഗ്നനായി കട്ടിലിൽ ഇരിക്കുകയാണ്‌ ഗോപി. ശാന്തയ്‌ക്ക്‌ സംശയമായി. അവൾ അന്വേഷിച്ചു. “വയറിന്‌ ഇന്നും സുഖമില്ലേ?” “ഉം?.... എന്തുവേണം?” “അരിഷ്‌ടത്തിന്റെ മണം!” മറുപടി രൂക്ഷമായ ഒരു നോട്ടത്തിന്‌ ശേഷമുണ്ടായ കനത്ത മൗനമായിരുന്നു. ശാന്തയ്‌ക്ക്‌ ഒന്നും തന്നെ മനസ്സിലായില്ല. ഈ ഭാവമാറ്റത്ത...

മുപ്പത്തിയെട്ട്‌

വാതിൽക്കൽ മുട്ടുകേട്ടപ്പോൾ ശാന്ത പിടഞ്ഞെണീറ്റ്‌ ഓടിച്ചെന്ന്‌ വാതിൽ തുറന്നു. കയ്യിൽ ഒന്നുരണ്ട്‌ ഉപ്പേരിപ്പൊതികളുമായി ഗോപി സാവധാനം അകത്തേക്കു കയറി. “ഉറങ്ങിയെന്നു വിചാരിച്ചു.” “ഞാനോ?” “ഓ... ഭർത്താവു വരാതെ പതിവ്രതയായ ഭാര്യക്ക്‌ ഉറങ്ങാൻ പാടില്ലല്ലോ?” ഗോപി മെല്ലെ ചിരിച്ചു. ശാന്ത നാണംകൊണ്ട്‌ തുടുത്തു. അവൾ പരിഭവിച്ചു. “എന്തൊരു പോക്കാ പോയത്‌? മറ്റുളളവരുടെ വിശപ്പുണ്ടോ അറിയുന്നു.” “മഹാറാണിക്ക്‌ ഉണ്ണാമായിരുന്നില്ലേ?” “ഞാൻ ഒറ്റയ്‌ക്കോ?” വെളുത്ത മുഖം ഒന്നുകൂടി തുടുത്തു. “വല്ലാത്ത തലവേദന....

മൂന്ന്‌

കവലയിൽ ആളുകൾ വന്നു തുടങ്ങുന്നതേയുളളൂ. വഴിയുടെ രണ്ടരികിലും ഓടും ഓലയും മേഞ്ഞ ആറേഴു കടകൾ. തെല്ലുദൂരെ ഒറ്റപ്പെട്ടു നില്‌ക്കുന്ന ഒരു ചായക്കട. അതിന്റെ ഓരം ചാരി ചെറിയൊരു മുറുക്കാൻ കട. മുറുക്കാൻ കടയുടെ തിണ്ണയിലിരുന്ന്‌ ഒരു ചെറുപ്പക്കാരൻ ബീഡി തെറുക്കുന്നു. ജോലിയ്‌ക്കനുസരിച്ച്‌ ആടിയാടിയാണ്‌ അയാൾ ഇരിക്കുന്നത്‌. ഒരു പയ്യൻ സമീപത്തിരുന്ന്‌ ബീഡികെട്ടി കൊടുക്കുന്നുണ്ട്‌. ചായക്കടയിൽ നാലഞ്ചു പതിവു ചായ കുടിക്കാർ. വഴിയരികിൽ അനാഥമായി കിടക്കുന്ന കൈവണ്ടിയിൽ ചാരി ഒന്നുരണ്ടു തൊഴിലില്ലാ ചെറുപ്പക്കാർ സൊറ പറഞ്ഞിരിപ്പു...

തീർച്ചയായും വായിക്കുക