ശ്രീമൂലനഗരം വിജയൻ
അൻപത്തിയേഴ്
കാട്ടുതീപോലെ വാർത്ത പരന്നു. കേട്ടവർ കേട്ടവർ കല്യാണിയമ്മയുടെ വീട്ടിലേയ്ക്കോടി. നേരം പുലർന്നപ്പോൾ മുറ്റത്തും പറമ്പിലും ഉത്സവത്തിനുളള ജനക്കൂട്ടം. പഞ്ചായത്ത് പ്രസിഡണ്ട് കത്തുമായി പോലീസ് സ്റ്റേഷനിലേക്ക് ആളെ വിട്ടു. പോലിസെത്തി. അന്വേഷണം. “ഗോപിയെ കൊന്നതാര്?” “കുടിച്ചുകൊണ്ട് ബഹളമുണ്ടാക്കിയപ്പോൾ ശാന്ത കുത്തിക്കൊന്നു.” വർക്ക് സൂപ്രണ്ട് ഗോവിന്ദൻ നായരിൽ നിന്നാണോ ആദ്യമായി ആ പ്രസ്താവം ഉയർന്നത്? പലരും ആ അഭിപ്രായത്തെ പിന്താങ്ങി. ചിലർക്കു തോന്നി; എങ്കിലും ശാന്ത അത് ചെയ്യുമോ? ഇൻസ്പെക്ട...
അൻപത്തിയെട്ട്
പരിസരത്തോട് ഇണങ്ങിച്ചേരാൻ മനുഷ്യനെപ്പോലെ പെട്ടെന്ന് കഴിയുന്ന മറ്റൊരു ജീവിയെയും പ്രപഞ്ചം സൃഷ്ടിച്ചിട്ടില്ലെന്നു തോന്നുന്നു. വൈമുഖ്യവും വൈരാഗ്യവും വെടിയാനും അവിശ്വസനീയമാംവിധം അലിഞ്ഞുചേരാനും മനുഷ്യന് നിമിഷത്തിന്റെ അർദ്ധാംശം മതി. ആദർശങ്ങൾ ചെതുമ്പൽ കണക്കെ പൊഴിഞ്ഞു വീഴുമ്പോൾ ആദ്യമൊക്കെ അകം നൊന്തേക്കാം. പിന്നീടതും പരിചയമാകുന്നു. നിറഭേദം വരുന്ന ഓന്തിനെപ്പോലെ മനുഷ്യൻ ചുറ്റുപാടുകളിൽ ലയിക്കുന്നു. ഡോക്ടർ മേനോൻ പറഞ്ഞത് ശരിയായിരുന്നു. നാളുകൾ കഴിഞ്ഞപ്പോൾ ശാന്തയിലും ആ മാറ്റം വന്നു. സമചിത്തതയോടെ...
അൻപത്തിമൂന്ന്
സായാഹ്നപത്രത്തിൽനിന്ന് മുഖമുയർത്തി നോക്കിയത് ശാന്തയുടെ മുഖത്തേക്കായിരുന്നു. ഗോവിന്ദൻനായർ അറിയാതെ ഒന്നു ഞെട്ടി. നിമിഷങ്ങൾക്കുളളിൽ ജാള്യതമറച്ച് പുഞ്ചിരിയുടെ മുഖാവരണവുമണിഞ്ഞ് ചാരുകസേരയിൽ നിന്നെഴുന്നേറ്റു. “അല്ലാ, ഇതെന്താണ് ഒറ്റയ്ക്ക് പതിവില്ലാതെ?” “ഇങ്ങോട്ടു വന്നില്ലേ?” ശാന്ത വരാന്തയിലേക്ക് കയറാതെ മുറ്റത്തുതന്നെ നിന്നു. “ഗോപിയോ? കുറച്ചുനേരത്തെ ഇവിടന്ന് പോയല്ലോ... വരൂ... ഇരിക്കൂ..” ശാന്ത ക്ഷമകേട് കാണിച്ചു. “ഇരിക്കണ്ട. ഏതെങ്കിലും വീട് കിട്ടിയോ എന്നറിയാമോ?” ഗോവിന്ദൻനായർ ...
അൻപത്തിനാല്
തന്നെ തിരക്കി വർക്ക് സൂപ്രണ്ട് ഗോവിന്ദൻനായരുടെ താമസസ്ഥലത്തേക്ക് ശാന്ത പോയെന്ന് മുത്തച്ഛനിൽ നിന്ന് അറിഞ്ഞപ്പോൾ ഗോപി മൂർച്ഛിച്ചു വീണില്ലെന്നേയുളളൂ. പിടയ്ക്കുന്ന നെഞ്ചോടെ പടികടന്ന് വായുവേഗത്തിൽ അവൻ പാഞ്ഞു. ബുദ്ധിപൂർവ്വം സകല ചരടുകളും കോർത്തിണക്കിയിരിക്കുകയാണ് ഗോവിന്ദൻനായർ. അനുകമ്പയുടെ പേരിൽ, തന്നെ ചതിക്കുവാനുളള കരുക്കളാണെല്ലാം. ഒരനുകമ്പയും തനിക്കാവശ്യമില്ല. ആത്മഹത്യ ചെയ്യേണ്ടിവന്നാലും തന്റെ പ്രിയപ്പെട്ടവളെ നശിപ്പിക്കാൻ സാധിക്കുകയില്ല. നരിമടയിലേക്ക് മാൻകുട്ടിയെ എറിഞ്ഞു കൊടുക്കുക. ...
അൻപത്തിയഞ്ച്
ഉപ്പുമാങ്ങാഭരണി നീങ്ങുന്ന കണക്കേ ജനലരികിൽ ചെന്ന് നീട്ടിത്തുപ്പിയിട്ട് സ്വാമി തിരിച്ചുവന്നു. സൽക്കാരത്തിനുളള ഭാവമാണ്. “ഗോവിന്ദൻനായർ ഒരു കാര്യം ചെയ്യൂ... വെളിയിൽ കുട്ടികൾ ആരെങ്കിലും ഉണ്ടോയെന്ന് നോക്കൂ... രണ്ടുമൂന്നു കോഫി കൊണ്ടുവരാൻ പറയൂ.” ശാന്ത തടഞ്ഞു. “ഒന്നും വേണ്ടാ... നേരം സന്ധ്യ കഴിഞ്ഞില്ലേ? അധികം വൈകുന്നതിനുമുമ്പ്...” വാചകം പൂർത്തിയായില്ല. അതിനുമുമ്പ് സ്വാമിയുടെ പൊട്ടിച്ചിരി. ശാന്ത ഭയന്നു. തന്റെ ദേഹത്ത് തുപ്പൽ തെറിച്ചുവോ? സ്വാമിക്ക് ഉത്സാഹത്തിമിർപ്പ്. “ചെല്ലൂ ഗോവിന്ദൻ...
അൻപത്തിയൊന്ന്
താൻ എത്ര വേദനിപ്പിച്ചിട്ടും തന്നെ വെറുക്കാത്ത ഭാര്യയുടെ പേരിൽ ഗോപി അഭിമാനം കൊണ്ടു. മനുഷ്യർ ഇത്രയ്ക്ക് നല്ലവരാകുന്നതെങ്ങിനെ? തേജോമയിയായ ശാന്തയുടെ മുമ്പിൽ നിവർന്നുനിൽക്കാനുളള വ്യക്തിത്വം തനിക്കുണ്ടോ? ഊടുവഴിയിലൂടെയല്ലെങ്കിൽ ആ വിശുദ്ധ വിഗ്രഹത്തെ സ്വന്തമാക്കാൻ തനിക്കു കഴിയുമായിരുന്നോ? ആ തങ്കമേനിയിൽ സ്പർശിക്കാൻപോലും തനിക്കു പരിശുദ്ധിയില്ലെന്നോർത്തപ്പോൾ ജാള്യത തോന്നി. അധോമുഖനായി നില്ക്കുന്ന ഭർത്താവിനോട് ശാന്ത അപേക്ഷിച്ചു. “നടന്നതെല്ലാം എനിക്കുവേണ്ടി മറക്കൂ... കുറച്ചു നാളത്തേക്കെങ്കില...
അൻപത്തിരണ്ട്
വെറ്റിലച്ചെല്ലത്തിനുമുൻപിൽ, സിമന്റിട്ട തറയിൽ ചടഞ്ഞിരുന്ന് റേഡിയോവിൽനിന്ന് ഒഴുകുന്ന കർണ്ണാടകസംഗീതവും ആസ്വദിച്ച് തലയാട്ടുന്ന സ്വാമി, ഗേറ്റുകടന്നു വരുന്ന ഗോപിയെ ദൂരെനിന്നു കണ്ടു. ഒരാഴ്ചയായി തന്റെ ദൃഷ്ടിയിൽപ്പെടാതെ അവൻ കഴിച്ചു കൂട്ടുകയാണെന്നോർത്തപ്പോൾ സ്വാമിക്ക് ചിരിയൂറി. താൻ പേനയൊന്നു ചലിപ്പിച്ചാൽ മതി, ഒരു ചെറുകിട കോൺട്രാക്ടറുടെ ജീവിതം തുലയാൻ. അതുപോലെ മെയിൻ കോൺട്രാക്ടറോട് ഒരുവാക്കു പറഞ്ഞാൽ ഗോപിയെ രക്ഷപ്പെടുത്താനും കഴിയും. കണ്ടപ്പോൾ ഗോപിയോട് അമർഷമല്ല തോന്നിയത്. സാകൂതം ആ വരവും നോക്ക...
നാൽപ്പത്തിയൊൻപത്
എത്രനേരം ആ കിടപ്പുകിടന്നു? പെട്ടെന്ന് മിന്നാമിനുങ്ങുപോലെ ഉളളിൽ തെളിഞ്ഞ ഒരു പ്രകാശബിന്ദു ഗോപിയെ ചിന്തയിൽ നിന്നുണർത്തി. ക്രമേണ, പ്രകാശം തിളക്കത്തോടെ വലുതാകാൻ തുടങ്ങി. അതിന് കിരണങ്ങളുടെ ഇതളുകൾ മുളച്ചു. വർണ്ണങ്ങൾ മാറിമാറി വിരിഞ്ഞുവന്നു. വർണ്ണനാതീതമായ ഒരു സൂര്യകാന്തിപ്പൂപോലെ അഭൗമഭംഗിയെഴുന്ന വെളിച്ചത്തിന്റെ കവിത തുടുത്തുനിന്നു. ഗോപിയുടെ മനസ്സിൽ ആശ പൊട്ടിവിടർന്നു. അതവന്റെ തളർച്ചയകറ്റി. ഉന്മേഷത്തോടെ ഗോപി എഴുന്നേറ്റു. ഒരു മാർഗ്ഗം തെളിയുകയാണ്. വിവേകം ചൂണ്ടിക്കാട്ടുന്ന മാർഗ്ഗം. ആ വഴി നീങ്ങുന്നത്...
അൻപത്
കാക്ക കരയുന്ന ശബ്ദം കേട്ടുകൊണ്ടാണ് കണ്ണുതുറന്നത്. വെയിൽ അകത്ത് ജനലഴികളുടെ നിഴൽചിത്രം വരച്ചിരുന്നു. ആദ്യം ഒന്നും മനസ്സിലായില്ല. താൻ കിടക്കുന്ന സ്ഥലമേതാണ്? കൂട്ടുകാരായ വർക്കുസൂപ്രണ്ട് ഗോവിന്ദൻനായരും കൃഷ്ണൻകുട്ടിയുമെവിടെ? കട്ടിലിൽ എഴുന്നേറ്റിരുന്നു. ചുറ്റുപാടും നോക്കി. ചുമരുകളും, ചില്ലിട്ടു തൂക്കിയ തന്റെ കല്യാണഫോട്ടോകളും, മേശയും, മറ്റുപകരണങ്ങളും- സ്ഥലം മനസ്സിലായി. താനെങ്ങിനെ ഇവിടെ എത്തിച്ചേർന്നു? ആരെങ്കിലും കൊണ്ടുവന്ന് ആക്കിയതായിരിക്കുമോ? മെല്ലെ എഴുന്നേറ്റു. തലപൊക്കാനാവുന്നില്ല...
നാൽപ്പത്തിയേഴ്
ദൃഢമായ ചില തീരുമാനങ്ങളോടെയാണ് പ്രൊഫസർ കൃഷ്ണപിളള കല്യാണിയമ്മയുടെ വീട്ടിലെത്തിയത്. മുടിഞ്ഞ ഒരു ക്ഷേത്രവളപ്പിലേക്ക് കാലുവച്ചതുപോലെ തോന്നി. ഒച്ചയോ അനക്കമോ ഇല്ല. ആൾപ്പാർപ്പുളള വീടാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം. ഉമ്മറത്തേക്ക് കയറിയപ്പോഴേക്കും പിന്നാമ്പുറത്തുനിന്ന് കല്യാണിയമ്മ എത്തി. കസേരയിലെ പൊടി തട്ടിക്കളഞ്ഞ് പ്രൊഫസറോടിരിക്കാൻ പറഞ്ഞു. അദ്ദേഹം ഇരുന്നു. എണ്ണതേയ്ക്കാതെ ചെമ്പിച്ച മുടിയും, തടം കുഴിഞ്ഞ കണ്ണുകളും...നാലഞ്ചുമാസക്കാലം കൊണ്ട് കല്യാണിയമ്മയിൽ എന്തുമാറ്റം വന്നിരിക്കുന്നു. ...