ശ്രീമൂലനഗരം വിജയൻ
അറുപത്തിയേഴ്
പത്രക്കാർ പലവട്ടം ജയിൽ ആസ്പത്രിയിൽ പോയി ഡോ.മേനോനെ കണ്ടു. സന്ദർശനത്തിന് ഉദ്ദേശമുണ്ടായിരുന്നു. അത് വെളിവാക്കിയപ്പോൾ ഡോക്ടറുടെ മുഖം കറുത്തു. ആ തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നദ്ദേഹം അറിയിച്ചു. വിട്ടുമാറുന്ന പ്രകൃതക്കാരനല്ലായിരുന്നു പത്രക്കാർ. അവർ വീണ്ടും നിർബന്ധിച്ചു. നിർബന്ധത്തിന് ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. ഡോക്ടർ തീർത്തു പറഞ്ഞു. “ന്യായമല്ലാത്ത ഒരു കാര്യവും എന്നിൽനിന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്.” എന്നിട്ടും പത്രക്കാർ നിരാശരായില്ല. “സാർ... വെറുമൊരു തടവുപുളളി...
അറുപത്തിയെട്ട്
വെയിലാറിയപ്പോഴേക്കും കടൽപ്പുറം ജനനിബിഡമായി. കരയിൽനിന്നും അകന്നു നില്ക്കുന്ന മനോഹരമായ വിവേകാനന്ദപ്പാറയിലേക്ക് സന്ദർശകരെ കയറ്റുന്ന ബോട്ടുകൾ നിൽക്കാതെ യാത്ര തുടങ്ങി. പറഞ്ഞുകേട്ടതിലും അത്ഭുതം തോന്നി സൂര്യാസ്തമയം നേരിൽ കണ്ടപ്പോൾ. അദൃശ്യനായ ഏതോ ഇന്ദ്രജാലക്കാരൻ ചുട്ടുപഴുത്ത പടുകൂറ്റൻ സ്വർണ്ണത്തളിക അല്പാല്പമായി ആഴിയിൽ മുക്കുകയാണ്. തിളങ്ങിത്തിളങ്ങി ആഴത്തിലേക്കിറങ്ങുമ്പോൾ, കടൽ ഒരു കുരുതിക്കളമായി മാറി. എത്രനേരം കൊണ്ടാണ് തേജോമയനായ സൂര്യൻ മുങ്ങിമറഞ്ഞത്? മറഞ്ഞപ്പോൾ ആധിയായി. പ്രഭാതംവരെ എങ്ങിനെ ക...
അറുപത്തിരണ്ട്
വലിയൊരു ഇരുമ്പുഗേറ്റും കടന്ന് കാർ വീട്ടുമുറ്റത്തെത്തി. പോർട്ടിക്കോവിൽ പ്രൗഢിയുളള ഒരു വൃദ്ധ കയ്യിൽ കഷ്ടിച്ചു മൂന്നുവയസ്സോളം പ്രായമുളള തുടുത്ത ഒരു കുഞ്ഞിനേയുമേന്തി നിൽപ്പുണ്ട്. ഡോർ തുറന്ന് സതിയും, പുറകെ ശാന്തയും വെളിയിലിറങ്ങി. കാൽക്കീഴിൽ ഞെരിയുന്ന മണലും ചവുട്ടി അവർ വരാന്തയിലേക്ക് കയറി. സതി ആഹ്ലാദവായ്പോടെ കുഞ്ഞിനെ എടുത്തു. “ശാന്തേ.. ഇതാണെന്റെ മോൻ.” ശാന്തയ്ക്ക് അതിശയം തോന്നി. സതി വിവാഹിതയാണോ? അവൾ കുഞ്ഞിന്റെ നേരെ കൈനീട്ടി. ഒരു പരിചയക്കുറവും കാണിക്കാതെ മോൻ അവളുടെ കൈകളിലേയ്ക്ക് കുതിച...
അറുപത്തിമൂന്ന്
റെയിൽവെ സ്റ്റേഷൻ ഏറെക്കുറെ വിജനമായിരുന്നു. ഒന്നുരണ്ടു പോർട്ടർമാർ എന്തെല്ലാമോ ജോലികളിൽ ഏർപ്പെട്ടു നടക്കുന്നുണ്ട്. അവിടവിടെയായി ഉറക്കം തൂങ്ങിയിരിക്കുന്ന കെട്ടും ഭാണ്ഡവുമുളള പിച്ചക്കാർ. വെളിച്ചമുളള സ്ഥലത്ത് മുഷിഞ്ഞ വേഷവുമായി ചില ചെറുപ്പക്കാർ നിൽക്കുന്നു. സ്ഥലത്തെ ചിറ്റുചട്ടമ്പികളായിരിക്കും. അവർ കൗതുകപൂർവ്വം ശാന്തയെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. തുളഞ്ഞു കയറുന്ന അവരുടെ നോട്ടം അവളെ വിമ്മിട്ടപ്പെടുത്തി. കയ്യിൽ തുകൽ ബാഗും തൂക്കി അറുപതു കഴിഞ്ഞ ഒരു മാന്യവൃദ്ധൻ അവിടെ നിന്നിരുന്നു. ശാന്ത വൃദ്ധനെ സമ...
അറുപത്തിനാല്
സത്യം, നുണയെക്കാൾ അവിശ്വസനീയമായി തോന്നുന്ന ചില സന്ദർഭങ്ങളുണ്ടാകാറുണ്ട്. വലുതും ചെറുതുമായ സംഭവങ്ങൾ അടുക്കും ചിട്ടയുമായി കൊരുത്തിയിണക്കാനുളള സൃഷ്ടികർത്താവിന്റെ കരവിരുത് അല്പജ്ഞനായ മനുഷ്യൻ അത്ഭുതത്തോടെ നോക്കി നിൽക്കേണ്ടിവരുന്നു. ഓരോന്നും സംഭവിച്ചതിനുശേഷമേ അന്വേഷകന് കാരണം കണ്ടെത്താനാകുന്നുളളു. വരും കാലഗതികളെക്കുറിച്ച് കണക്കുകൂട്ടലുകൾ ഭൂരിപക്ഷവും ശരിയാകാറില്ല. അങ്ങിനെ നോക്കുമ്പോൾ വിധിയിൽ വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ? നാളെയെന്ത് എന്നു തീരുമാനിക്കാൻ കഴിയാത്തിടത്തോളം കാലം മനുഷ്യൻ സമ്പൂർണ്...
അറുപത്തിയൊന്ന്
ബസ്സ് നീങ്ങിയപ്പോൾ കൂട്ടിൽ നിന്നും രക്ഷപ്പെട്ട കിളി കണക്കെ ശാന്തയുടെ ഹൃദയം പലവഴിക്കും പാറിപ്പറന്നു. എത്ര നാളായി താൻ ലോകം കണ്ടിട്ട്? ഈർപ്പം നിറഞ്ഞ ഇരുട്ടുമുറിയിൽ മനംമടുപ്പിക്കുന്ന വേവുമണവും ശ്വസിച്ച് കഴിഞ്ഞ മൂന്നുവർഷക്കാലം താൻ ജീവിക്കുകയായിരുന്നു എന്നോർത്തപ്പോൾ ശാന്തയ്ക്ക് ശ്വാസം മുട്ടി. എന്തൊരവിശ്വസനീയത! ശുദ്ധവായുവിനുവേണ്ടി ഇതുവരെ തന്റെ ആത്മാവ് കേഴുകയായിരുന്നു... ഭിന്നതരക്കാരായ എത്രയെത്ര മനുഷ്യരെ ജയിലിൽ വച്ച് പരിചയപ്പെട്ടു? ഒറ്റനിമിഷത്തെ ഇടപഴകൽ കൊണ്ട് ജീവിതാവസാനം വരെ ഓർമ്മയി...
അഞ്ച്
കഞ്ഞി കുടിച്ചുകൊണ്ടിരുന്നപ്പോൾ പടിയ്ക്കൽ ഒരു കാറുവന്നു നില്ക്കുന്ന ശബ്ദം. കല്യാണിയമ്മ എഴുന്നേറ്റ് കൈകഴുകി. നാലഞ്ചുപേർ കാറിൽ നിന്നിറങ്ങി വീടിനെ ലക്ഷ്യമാക്കി നടന്നു. ആഗതരെ പകപ്പോടെ നോക്കിനിന്ന കല്യാണിയമ്മയോട് അവരിൽ ഏറ്റവും പ്രായം ചെന്ന പ്രൊഫസ്സർ കൃഷ്ണപ്പിളള ചോദിച്ചു. “ഇതല്ലേ പത്താംക്ലാസ്സിൽ പഠിക്കുന്ന ശാന്തയുടെ വീട്?” അഭിമാനപൂർവ്വം കല്യാണിയമ്മ പറഞ്ഞു. “അതെ; എന്റെ മോളാ ശാന്ത. ഇത്തവണ അവള് ഒന്നാമതായിട്ട് പാസ്സായിരിക്കുവാ.” പ്രൊഫസ്സർ പുഞ്ചിരിച്ചു. “അതറിഞ്ഞിട്ടാണ് ഞങ്ങൾ വന്നത്...
അൻപത്തിയൊൻപത്
ആകാശം ഇരുളുകയും കഠിനമായി മഴ പെയ്യുകയും ചെയ്തു. കാറ്റ് നാനാവശത്തേയ്ക്കും ചീറിപ്പാഞ്ഞു. വൃക്ഷക്കൊമ്പിലെ പക്ഷിക്കൂടുകൾ നിലംപതിച്ച് ഒഴുകിയൊലിച്ചു പോയി. അതിൽ വിരിയേണ്ട മുട്ടകളും പൂട മുളക്കാത്ത കുഞ്ഞുങ്ങളുമുണ്ടായിരുന്നു. പ്രകൃതി ഉന്മാദിനിയെപ്പോലെ തലമുടിയഴിച്ച് അലറിയട്ടഹസിക്കുകയാണ്. അജ്ഞാതമായ ആരോടോ പക വീട്ടാനുളള കലിതുളളൽ. സാധുവും സുന്ദരിയുമായ പ്രകൃതിക്ക്, ഇടയ്ക്കിടെ എന്തേ ഇങ്ങിനെയൊരു ‘വിധംമാറ്റം’ വരാൻ? ഒരു കുടുംബിനിയെപ്പോലെ സൗമ്യയും ശാലീനയുമല്ലേ അവൾ? ഉഴുതുമറിച്ചാലും വെട്ടി വേദനിപ്പിച്ചാല...
അറുപത്
തിങ്കളാഴ്ച രാവിലെ വാർഡൻ വന്ന് മുറി തുറന്നു. ശാന്ത മോചിതയായി. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് വാർഡൻ അവളെ കൊണ്ടുപോയി. ഓഫീസിൽ ഡോക്ടർ മേനോനും ഉണ്ടായിരുന്നു. സൂപ്രണ്ട് മന്ദഹാസത്തോടെ ചില കടലാസുകൾ നീട്ടി. “ഇതിൽ ഒപ്പിടൂ...” അവൾ അനുസരിച്ചു. “പ്രൊഫസർ ഉടനെ എത്തും. അതുവരെ ആ മുറിയിൽ പോയി ഇരുന്നോളൂ.” സൂപ്രണ്ട് ചൂണ്ടിയ ഭാഗത്തേയ്ക്ക് അവൾ നീങ്ങി. “വേണമെങ്കിൽ പ്രൊഫസർ വരുന്നതുവരെ ശാന്തയ്ക്ക് എന്റെ ക്വാർട്ടേഴ്സിൽ ഇരിക്കാമല്ലോ.” ഡോക്ടർ മേനോൻ പറഞ്ഞു. “എങ്കിൽ അതാണ് നല്ലത്.” സൂപ്രണ്ട് ...
അൻപത്തിയാറ്
അസ്വസ്ഥമനസ്സോടെ വീട്ടിലെത്തിയപ്പോൾ അമ്മയും മുത്തച്ഛനും ഉമ്മറത്തുണ്ടായിരുന്നു. മുത്തച്ഛൻ ചോദിച്ചു. “അവനെ കണ്ടോ മോളേ?” “ഇല്ല മുത്തച്ഛാ.” “ഇവിടെ വന്നിരുന്നു. നിന്നെ തിരക്കി ഗോവിന്ദൻനായരുടെ സ്ഥലത്തേക്ക് പോയിട്ടുണ്ട്.” ഒന്നും മിണ്ടാതെ അകത്തേക്ക് കടന്നു. കട്ടിലിലേക്ക് തളർന്നു വീഴുകയായിരുന്നു. ക്രൂരമായ അനുഭവം. നേരം വെളുത്തിട്ടുവേണം, ചതിയനായ ഗോവിന്ദൻനായരുടെ ചെയ്തികളെക്കുറിച്ച് ഗോപിയെ പറഞ്ഞറിയിക്കാൻ. അറിഞ്ഞാൽ അക്രമം വല്ലതും കാണിച്ചാലോ? ഒന്നും പറയാതിരിക്കുന്നതല്ലേ ഭംഗി? ഗുരുവായൂരപ...