Home Authors Posts by ശ്രീമൂലനഗരം വിജയൻ

ശ്രീമൂലനഗരം വിജയൻ

0 POSTS 0 COMMENTS
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

ഒൻപത്‌

അമ്പലക്കടവിൽ സ്‌ത്രീകൾ അലക്കുകയും കുളിക്കുകയുമായിരുന്നു. കയ്യിൽ തോർത്തും സോപ്പുമായി കല്യാണിയമ്മ പടവുകൾ ഇറങ്ങിച്ചെന്നു. അവരെ കണ്ട്‌ ലീലയും സൗദാമിനിടീച്ചറും പുഞ്ചിരിച്ചു. തോർത്ത്‌ അരയിൽ ചുറ്റി ഉടുമുണ്ടഴിച്ച്‌ നനച്ച്‌ അലക്കുകല്ലിൽ വെച്ചു. ജംബർ ഊരാൻ തുടങ്ങിയപ്പോൾ മാംസളമായ മാറിടം ബോഡീസിൽ കിടന്നു തുളുമ്പി. അഴകുളള ശരീരവടിവുകണ്ട്‌ ചില അസൂയക്കാരികളുടെ മനസ്സിൽ കൊതി തോന്നി. തങ്ങളുടെ ശരീരത്തിലേക്ക്‌ നോക്കി അവർ നെടുവീർപ്പിട്ടു. അരയ്‌ക്കുവെളളത്തിൽ ഇറങ്ങിനിന്ന്‌ അറുപതു കഴിഞ്ഞ നാണിച്ചിറ്റ കുളിക്കുകയായിരുന്നു. ...

മുപ്പത്തിനാല്‌

പറഞ്ഞതുപോലെ വ്യാഴാഴ്‌ച ഉച്ചയ്‌ക്കുമുമ്പേ തന്നെ കൃഷ്‌ണപിളളസാറെത്തി. ഗോപിയുടെ വീട്ടിൽനിന്ന്‌ അമ്മാവൻ മാത്രമേ ഉണ്ടായിരുന്നുളളു. കൂട്ടത്തിൽ ഗോപിയും കൂട്ടുകാരൻ കൃഷ്‌ണൻകുട്ടിയും. പാലം പണിയുടെ വർക്ക്‌ സൂപ്രണ്ട്‌ ഗോവിന്ദൻനായരും. കൃഷ്‌ണപിളളസാർ ഗോപിയുടെ അമ്മാവനെ പരിചയപ്പെട്ടു. എവിടെയോവെച്ച്‌ താൻ കണ്ടുമറന്ന ഒരുരൂപം പോലെ അദ്ദേഹത്തിനു തോന്നി. എവിടെവച്ചായിരിക്കും? അദ്ദേഹം ശങ്കിച്ചു. പക്ഷേ, ഗോപിയുടെ അമ്മാവന്‌ പ്രൊഫസറെ കണ്ടിട്ടുളളതായി തെല്ലുപോലും ഓർമ്മയില്ല. ഒരേ ഛായയിൽതന്നെ എത്രയോ പേർ ലോകത്തിലുണ്ട്‌? ഇരുവരും അ...

അവസാനഭാഗം

ബോധം വിട്ട്‌ ഉറങ്ങുമ്പോഴാണ്‌ വാതിൽക്കൽ മുട്ടുകേട്ടത്‌. പരീത്‌ കണ്ണുതുറന്നു. നിശ്ശബ്‌ദത. ചെവിയോർത്തു കിടന്നു. വീണ്ടും കതകിൽ മുട്ടുന്ന ഒച്ച. കട്ടിലിൽ നിന്നെഴുന്നേറ്റ്‌ ഹരിക്കോയിൻ വിളക്കിന്റെ തിരിയുയർത്തി. വിളക്കുമായി ചെന്ന്‌ കതകു തുറന്നു. കണ്ണുകൾ തന്നെ ചതിക്കുകയാണോ? കയ്യിലൊരു ബാഗുമായി വരാന്തയിൽ ശാന്ത നില്‌ക്കുന്നു? ക്ഷീണിതയാണവൾ. മുഖത്ത്‌ പരിഭ്രാന്തിയുടെ നിഴലാട്ടം. നിമിഷനേരത്തേക്ക്‌ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. ശാന്തയുടെ തളർന്ന ശബ്‌ദം. “രാത്രി വണ്ടിക്കാണ്‌ ഞാൻ വന്നത്‌.” “മോള്‌ അകത്തേക്ക്...

ഏഴ്‌

മുരിങ്ങച്ചുവട്ടിൽ കൂനിക്കൂടിയിരുന്ന്‌ വെയിലുകൊണ്ടിരുന്ന മുത്തച്ഛൻ പുതിയ ആളുകളെ കണ്ട്‌ അടുത്തുചെന്നു. ശാസ്‌ത്രികളോടായി ചോദിച്ചു. “ബീഡിയൊണ്ടോ ഒരെണ്ണം തരാൻ?” പ്രസന്നശാസ്‌ത്രികൾ ക്രൂദ്ധദൃഷ്‌ടിയോടെ കാരണവരെ നോക്കി. എന്നിട്ട്‌ ഗദ്‌ഗദത്തോടെ പറഞ്ഞു. “നിങ്ങൾ ബീഡി വലിക്കുകയില്ല ഞാൻ തന്നിട്ട്‌. കാരണം ഞാൻ ധൂമപാനം ചെയ്യില്ല.” ആ ഭാവവും ഗീർവാണ ഭാഷണവും കേട്ട്‌ പത്രപ്രതിനിധികൾ ചിരിച്ചുപോയി. പരീത്‌ വൃദ്ധനോടായി പറഞ്ഞു. “ഇന്ന്‌ ബീഡി വലിക്കണ്ടാ. ഇവരൊക്കെ സിഗറേറ്റ്‌കാരാണ്‌. കാറില്‌ ബരണോര്‌ മുന്തിയ സാധനങ്...

എട്ട്‌

സ്‌ക്കൂളിൽനിന്നും സർട്ടിഫിക്കറ്റ്‌ ബുക്കും വാങ്ങി ശാന്ത വരികയായിരുന്നു. വഴിയിൽ പലരും അവളെക്കണ്ട്‌ കുശലം ചോദിച്ചു. “സ്‌റ്റേറ്റ്‌ ഫസ്‌റ്റ്‌” ആയി ജയിച്ച വിവരം നാടൊട്ടുക്കും അറിഞ്ഞിരിക്കുന്നു. എല്ലാ പത്രങ്ങളിലും അവളുടെ ഫോട്ടോ വന്നിട്ടുമുണ്ട്‌. വഴിയുടെ ഓരം ചേർന്ന്‌ അവൾ നടന്നു. പോസ്‌റ്റ്‌ ഓഫീസിന്‌ സമീപമെത്തിയപ്പോൾ പുറകിൽനിന്നൊരു ശബ്‌ദം. “ഒന്നു നില്‌ക്കൂ” ശാന്ത തിരിഞ്ഞുനോക്കി. അപരിചിതനായ ഒരു ചെറുപ്പക്കാരൻ തന്റെ നേരെ നടന്നുവരുന്നു. അവളുടെ ഉളെളാന്നു പിടച്ചു. ഗോപിയായിരുന്നു അത്‌. തന്നെയല്ല വിളിച്ചതെ...

ആറ്‌

നീണ്ട മൗനം ഭഞ്ജിച്ചത്‌ പ്രൊഫസ്സർ കൃഷ്ണപിളളയാണ്‌. “ശാന്തയ്‌ക്ക്‌ ആഗ്രഹമുണ്ടെങ്കിൽ കോളേജിൽ പോകാനുളള സൗകര്യം ഞാൻ ചെയ്യാം.” അവിശ്വസനീയമായ വാക്കുകൾ. ശാന്ത പ്രൊഫസ്സറെ മിഴിച്ചുനോക്കി. സൗമ്യഭാവത്തിൽ പ്രൊഫസ്സർ തുടർന്നു. “പഠിച്ച്‌ ഒരു നല്ല നിലയിലെത്തുന്നതുവരെ ശാന്തയുടെ എല്ലാ ചെലവുകളും ഞാൻ നോക്കിക്കൊളളാം.” എല്ലാവർക്കും വീണ്ടും അത്ഭുതം. “കല്യാണിയമ്മ എന്തുപറയുന്നു?” നിറമിഴികളോടെ കല്യാണിയമ്മ കൈക്കൂപ്പി. “സാറിനെ ഈശ്വരൻ അനുഗ്രഹിക്കും.” പ്രൊഫസ്സർ പുഞ്ചിരിയോടെ ശാന്തയെ നോക്കി. “ശാന്തയെന്താ ...

അറുപത്തിയൊൻപത്‌

കന്യാകുമാരിയിലെ കാഴ്‌ചകളെക്കുറിച്ച്‌ അടുക്കളക്കാരൻ അച്ചുതൻനായരെ പറഞ്ഞു കേൾപ്പിച്ചപ്പോൾ നരകയറിയ താടി ചൊറിഞ്ഞുക്കൊണ്ട്‌ അയാൾ അപേക്ഷിച്ചു. “ഇനി നിങ്ങള്‌ പോകുമ്പം എന്നേംകൂടി ഒന്നു കൊണ്ടുപോകൂ കുഞ്ഞേ.... കുഞ്ഞ്‌ പറഞ്ഞാൽ ഏമാനും കൊച്ചമ്മേം എതിരു പറയുകയില്ല.” “ശരി, ഞാൻ പറയാം.” ശാന്ത സമ്മതിച്ചു. “പറഞ്ഞാൽ പോരാ, കൊണ്ടുപോകണം.” “ശരി.” അവൾ തലകുലുക്കി. രണ്ടുദിവസം കഴിഞ്ഞ്‌ ഒരു സന്ധ്യയ്‌ക്ക്‌ കുളി കഴിഞ്ഞ്‌ ഈറൻ മാറി, കഴുകി തുടച്ച നിലവിളക്കിൽ തിരിയിടുമ്പോൾ അച്ചുതൻനായർ ശാന്തയുടെ അടുത്തുവന്നു. “കുഞ്...

എഴുപത്‌

കാപ്പി നീട്ടിയപ്പോൾ ശശിധരൻ പറഞ്ഞു. “എനിക്കു വേണ്ട.” ആ ശബ്‌ദത്തിലെ ഗൗരവം അച്ചുതൻനായരെ തെല്ലൊന്നമ്പരപ്പിച്ചു. സംശയത്തോടെ ചോദിച്ചു. “എങ്കിൽ ചായ കൊണ്ടുവരട്ടെ?” വീണ്ടും ഗൗരവസ്വരം. “കാപ്പിയും ചായയും കുടിക്കാനല്ല ഞാനിങ്ങോട്ടു കയറിയത്‌.” എന്തോ പന്തികേടുണ്ട്‌. അച്ചുതൻനായർ ഗ്ലാസ്സുമായി മടങ്ങി. ആറേഴു ചുവടുവച്ചപ്പോൾ പുറകിൽനിന്നു വിളി. “അച്ചുതൻനായരേ..” “ഓ...” വൃദ്ധൻ തിരിച്ചുചെന്നു. “ശാന്ത ഇവിടെവന്നിട്ട്‌ എത്ര നാളായി?” “ആറേഴുമാസത്തോളമായി.” മൗനം. മണലിലൂടെ ഷൂസിന്റെ ചലനം. മിനിട്ടുകൾക്...

അറുപത്തിയേഴ്‌

പത്രക്കാർ പലവട്ടം ജയിൽ ആസ്‌പത്രിയിൽ പോയി ഡോ.മേനോനെ കണ്ടു. സന്ദർശനത്തിന്‌ ഉദ്ദേശമുണ്ടായിരുന്നു. അത്‌ വെളിവാക്കിയപ്പോൾ ഡോക്‌ടറുടെ മുഖം കറുത്തു. ആ തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതുകൊണ്ട്‌ പ്രയോജനമില്ലെന്നദ്ദേഹം അറിയിച്ചു. വിട്ടുമാറുന്ന പ്രകൃതക്കാരനല്ലായിരുന്നു പത്രക്കാർ. അവർ വീണ്ടും നിർബന്ധിച്ചു. നിർബന്ധത്തിന്‌ ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. ഡോക്‌ടർ തീർത്തു പറഞ്ഞു. “ന്യായമല്ലാത്ത ഒരു കാര്യവും എന്നിൽനിന്ന്‌ നിങ്ങൾ പ്രതീക്ഷിക്കരുത്‌.” എന്നിട്ടും പത്രക്കാർ നിരാശരായില്ല. “സാർ... വെറുമൊരു തടവുപുളളി...

അറുപത്തിയെട്ട്‌

വെയിലാറിയപ്പോഴേക്കും കടൽപ്പുറം ജനനിബിഡമായി. കരയിൽനിന്നും അകന്നു നില്‌ക്കുന്ന മനോഹരമായ വിവേകാനന്ദപ്പാറയിലേക്ക്‌ സന്ദർശകരെ കയറ്റുന്ന ബോട്ടുകൾ നിൽക്കാതെ യാത്ര തുടങ്ങി. പറഞ്ഞുകേട്ടതിലും അത്ഭുതം തോന്നി സൂര്യാസ്തമയം നേരിൽ കണ്ടപ്പോൾ. അദൃശ്യനായ ഏതോ ഇന്ദ്രജാലക്കാരൻ ചുട്ടുപഴുത്ത പടുകൂറ്റൻ സ്വർണ്ണത്തളിക അല്പാല്പമായി ആഴിയിൽ മുക്കുകയാണ്‌. തിളങ്ങിത്തിളങ്ങി ആഴത്തിലേക്കിറങ്ങുമ്പോൾ, കടൽ ഒരു കുരുതിക്കളമായി മാറി. എത്രനേരം കൊണ്ടാണ്‌ തേജോമയനായ സൂര്യൻ മുങ്ങിമറഞ്ഞത്‌? മറഞ്ഞപ്പോൾ ആധിയായി. പ്രഭാതംവരെ എങ്ങിനെ ക...

തീർച്ചയായും വായിക്കുക