ശ്രാവൺഗിരി
മുത്തശ്ശൻ
മുത്തശ്ശൻ ഇന്നൊരു ഓർമ്മമാത്രമായ് എണ്ണമെഴുക്കും വിയർപ്പിൻ- ചളിയും പുരണ്ട കസാലത്തുണികളിൽ വക്കുപൊളിഞ്ഞീർക്കിൽ- നാവുപുറത്താക്കി പൊട്ടിച്ചിരിക്കുന്ന ചുണ്ണാമ്പു പാട്ടകളിൽ ഞെരിയുന്ന കോവണി- പ്പടിയിൽ പൊതിഞ്ഞയ- വെട്ടുന്ന കാറ്റിൻ അടക്കം പറച്ചിലിൽ ഇരുൾ കാർന്നു തിന്നുന്ന രണ്ടാം നിലയിലെ ഇഴതൂങ്ങി നീളുന്ന കയറിന്റെ കട്ടിലിൽ അച്ഛന്റെ ആജ്ഞയെ ലംഘിച്ചെരിഞ്ഞീണ ബീഡിച്ചുരുളിന്റെ നീലിച്ച നാടയിൽ അന്ത്യകർമ്മങ്ങളിൽ ചുരുൾ നീർത്തു പൊങ്ങിയ സാമ്പ്രാണിത്തിരിയുടെ പുകയും ഞരമ്പുകളിൽ മാമ്പൂ ചിതറിയരിഞ്ഞുവീണ തേന്മാവിന...