Home Authors Posts by എസ്‌.ആർ.ലാൽ

എസ്‌.ആർ.ലാൽ

0 POSTS 0 COMMENTS

കല്ലുംമരവും

മഴക്കാലം കഴിഞ്ഞപ്പോൾ കല്ലിനടിയിൽ കിടന്ന്‌ ഒരു വിത്ത്‌ നിലവിളിച്ചുഃ ‘ഒന്നു മാറിത്തായോ എനിക്ക്‌ ശ്വാസം മുട്ടുന്നേ.’ ‘എനിക്കതിനൊന്നും കഴിയുകേല’- മുകളിലിരുന്ന്‌ കല്ല്‌ പിറുപിറുത്തു. കല്ലിനെ വളഞ്ഞ്‌ വിത്തിന്റെ കുരുപ്പ്‌ പൊട്ടി. മൂക്കുകണ്ണടപോലെ രണ്ട്‌ കുഞ്ഞിലകൾ വന്ന്‌ കല്ലിനെയും ഭൂമിയുടെ ഉപരിതലത്തെയും കൗതുകത്തോടെ നോക്കിച്ചിരിച്ചു. കല്ല്‌ കല്ലുപോലിരുന്നു. കിളിർപ്പ്‌ മരമായി. ഭൂമിക്ക്‌ തണലായി. കിളികൾക്ക്‌ കൂടായി. കാറ്റിന്‌ ചിറകായി. ഒരു ദിവസം മരം പറഞ്ഞുഃ ‘എടാ കല്ലേ, എടാ പുല്ലേ നീയെന്തുമാത്രം നോക്കി ഞ...

കഥാച്ചെടി

‘നല്ലയിനം കഥ കായ്‌ക്കുന്ന ചെടിയാണ്‌ സാർ.’ കൗതുകത്തോടെ വിത്ത്‌ വാങ്ങി മുറ്റത്ത്‌ കുഴിച്ചിട്ടു. ചെടി വളരാൻ തുടങ്ങിയതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു. ഉളളിൽനിന്നും എപ്പോഴുമൊരു വിമ്മൽ, ഉറക്കമില്ലായ്‌മ ഇത്യാദി. ഡോക്‌ടറെ കണ്ടു. രോഗമൊന്നുമില്ലെന്നറിഞ്ഞതോടെ കാരണം കണ്ടെത്തി. പകയോടെ ചെടിയെ വേരോടെ പിഴുത്‌ റോഡിലേയ്‌ക്കൊരേറ്‌. അപ്പോത്തന്നെ വലിയവായിലേ കോട്ടുവാ വന്നു. പിന്നെ, മൂടിപ്പുതച്ചു കിടന്നുറങ്ങി; സ്വസ്ഥമായി. Generated from archived content: sept_story4.html ...

സാമൂഹ്യസേവനം

സാമൂഹ്യസേവനം ജീവിതവ്രതമാക്കിയെടുക്കുന്നതായി പ്രഖ്യാപിച്ചു. മേനോൻ ചെറിയൊരു ഇട്ടാവട്ടത്തിൽ സേവനത്തെ ഒതുക്കിനിർത്താൻ തീരെ ആഗ്രഹിക്കുന്നില്ല അയാൾ. അതിനാലാണ്‌ കുറഞ്ഞപക്ഷം തന്നെയാരു മന്ത്രിയെങ്കിലുമാക്കണമെന്ന്‌ മേനോൻ പാർട്ടിയോട്‌ നിരന്തരം ആവശ്യപ്പെടുന്നത്‌! Generated from archived content: story3_jun10_10.html Author: sr_lal

തീർച്ചയായും വായിക്കുക