Home Authors Posts by എസ്‌.പി. സുരേഷ്‌, എളവൂർ

എസ്‌.പി. സുരേഷ്‌, എളവൂർ

0 POSTS 0 COMMENTS
Address: Phone: 9947098632

അന്വേഷണം അവസാനിക്കുന്നില്ല

കുറ്റാന്വേഷണ കഥകൾക്ക്‌ മലയാള സാഹിത്യത്തിൽ എന്നുമൊരിടമുണ്ട്‌. ഉദ്വോഗജനകമായ അതിന്റെ വഴിത്താരകൾ ആകർഷിക്കാത്തവർ നന്നേ കുറയും. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ വായനക്കാരൻ ഈ വഴിയും നടന്നിട്ടുണ്ടാകും. അങ്ങനെ മലയാളസാഹിത്യത്തിൽ നിന്നു തുടങ്ങി സാഹിത്യത്തിന്റെ വിശ്വഭൂമികയിലെല്ലാം ഇത്തരം കഥകൾ തേടി നടന്നവർ അനവധിയാണ്‌. ജനപ്രിയസാഹിത്യത്തിന്റെ ലേബൽ പലപ്പോഴും ഇത്തരം കഥകൾക്കു ലഭിക്കാറുണ്ട്‌. അതിന്റെ ഒരു സ്വാഭാവിക പരിണിതി എന്ന രീതിയിൽ കുറ്റാന്വേഷണ കഥകൾക്ക്‌ നിലവാരം കാത്തു സൂക്ഷിക്കാനും കഴിയാതിരുന്ന ദുര്യോഗത്...

കവിതയുടെ ജലപാത

കര ഒരിക്കൽ ജലവുമായി സ്‌നേഹത്തിലായിരുന്നു, ആഴമേറിയ ബന്ധം, തീരവും തിരമാലകളും പോലെ. നിറഞ്ഞഹ്ലാദത്തിലവർ കഴിഞ്ഞു, കെട്ടുറപ്പോടെ..... സർവ്വം സഹയായ ഭൂമി നിശ്ശബ്‌ദമായി എല്ലാം സഹിച്ചു. പിന്നെ ആ നിശ്ശബ്‌ദതയിലവർ നശിച്ചു..... നിശ്ശബ്‌ദതയുടെ പ്രതിധ്വനികളായി കവിത ഹൃദയഭിത്തികളിൽ തട്ടുന്നു. തളരാതെ കാതോർത്തിരിക്കുമ്പോൾ കണ്ണീരുപൊടിയും, രാത്രികൾ ദുഃസ്വപ്‌നങ്ങളാൽ പങ്കിലമാകും, പകലുകൾ നെടുവീർപ്പിലലിഞ്ഞില്ലാതാകും. അപ്പോഴാണ്‌ - അന്ധൻ റോഡുകുറുകെ കടക്കുന്നത്‌, മറ്റുള്ളവർക്ക്‌ കാഴ്‌ചയുണ്ടെന്നതാണ്‌ അവന്റെ പ്രത്യാശ, പക്...

കണ്ണാടിയിൽ കാണുന്നത്‌

“ഞാൻ ഒരു വീട്‌” - ഓർമ്മകളുടെ പുസ്‌തകമാണ്‌. കടന്നുപോയ ഒരു കാലത്തിന്റെ ഓർമ്മകളാണ്‌. ഈ ഓർമ്മകൾക്കും പുസ്‌തകത്തിനുമിടയിൽ ചന്ദ്രമതിയെന്ന കഥാകാരിയുമുണ്ട്‌. ബാല്യകാലത്തിൽ നിന്ന്‌ ചില ജീവിതനുറുങ്ങുകൾ എന്നാണിവയ്‌ക്കു വിശേഷണമെങ്കിലും മധ്യാഹ്നത്തിന്റെ ചൂടും അപരാഹ്‌നത്തിന്റെ കനകചാരുതയും അവയ്‌ക്കുണ്ട്‌. ആർക്കാണ്‌ അനുഭവങ്ങളെ പിന്നിട്ട കാലങ്ങളെ ജലവിമുക്ത കമ്പാർട്ടുമെന്റുകളിലാക്കാൻ കഴിയുക. കുമാരി ചന്ദ്രികയിൽ നിന്നു തുടങ്ങി ചന്ദ്രമതിയിൽ എത്തി നിൽക്കുന്ന കഥാകാരിയെ കഥയിലൂടെയേ വായനക്കാർക്കു പരിചയമുള്ളു. വ്യക്...

സഹനത്തിന്റെ സത്യം

ഹ്യൂവാലോസ്‌ ഗ്രീസിലെ ഒരു പണ്ഡിതനാണ്‌. രണ്ടായിരം വർഷങ്ങൾക്കപ്പുറം ചരിത്രത്തിന്റെ വിസ്‌മൃതിയിലാണ്‌ ഹ്യൂവാലോസിന്റെ ഇടം. റോക്കി റക്‌സ്‌ എന്ന പത്രപ്രവർത്തകനും മെൽക്കകോഹൻ എന്ന ജൂതപ്പെൺകുട്ടിയും ഇസ്രായേലിലെ സിയോൺ ആർക്കിയോളജിക്കൽ സെന്റർ ഫോർ സ്‌ക്രോൾസ്‌ എന്ന സ്‌ഥാപനത്തിലെത്തുന്നു. ഇരുവരും മലയാളികളാണ്‌. മണൽ മാഫിയയിൽ നിന്നു രക്ഷതേടിയാണ്‌ മെൽക്കയ്‌ക്കൊപ്പം റോക്കി ഇസ്രായേലിലെത്തുന്നത്‌. ധോക്‌സ്‌ ലോകത്തിൽ ഏറ്റവും അറിയപ്പെടുന്ന ചുരുൾ ഗവേഷണ കേന്ദ്രമാണ്‌. ചാവുകടലിന്റെ തീരത്തുള്ള കുമ്‌റാൻ ഗുഹകളിൽ നിന്നും ലഭ...

നമുക്കു ചിരിയ്‌ക്കാം

നർമ്മം രസിയ്‌ക്കാത്തവർ ചുരുക്കമാണ്‌. ചിരിവിരിയാൻ ചിലർക്ക്‌ നന്നേ പ്രയാസമാണ്‌. എങ്കിലും, അവരും ഉള്ളിലൂറി ചിരിക്കുന്നവരാണ്‌. ചിരി ഔഷധമാണ്‌. നന്നായി ചിരിച്ചാൽ പ്രാണായാമത്തിന്റെ ഫലം കിട്ടും. രക്തത്തിലേക്ക്‌ ആവശ്യമുള്ള ഓക്‌സിജൻ ലഭിക്കും. ഒരുന്മേഷം തോന്നും. വലിഞ്ഞുമുറുകിയ മുഖഭാവം അപ്രത്യക്ഷമാകും. ആസ്‌തമയ്‌ക്കും ബ്രോങ്കൈറ്റിസിനും കുറുവുണ്ടാകും. രക്തസമ്മർദ്ദവും മാനസിക സമ്മർദ്ദവും കുറയും. ശരീരവും മനസ്സും ജീവിതവും ആരോഗ്യപ്രദമാകും. ചിരിപ്പിക്കാൻ സിനിമകളുണ്ട്‌. കോമഡി പരിപാടികൾ ടെലിവിഷനിലും റേഡിയ...

പഥികൻ ബാക്കിവയ്‌ക്കുന്നത്‌

ബാഹ്യമായ യാത്രകൾ പലപ്പോഴും അവനവനുള്ളിലേക്കു തന്നെയുള്ള യാത്രകളായി പരിണമിക്കാറുണ്ട്‌. വ്യത്യസ്‌തരായ വ്യക്തികൾ, സ്‌ഥലങ്ങൾ, കാഴ്‌ചകൾ, അനുഭവങ്ങൾ.... എല്ലാമെല്ലാം ജീവിതത്തിന്‌ പുതിയൊരു അർത്ഥം നൽകും. ഈ പ്രപഞ്ചത്തിൽ നിന്ന്‌ ഉദ്‌ഭൂതമായി, ഈ പ്രപഞ്ചത്തിൽ മൂർത്തരൂപത്തിനുള്ളിൽ ചേക്കേറി, വീണ്ടും അമൂർത്തതയായി ഈ പ്രപഞ്ചത്തിലേക്കുതന്നെ ലയിക്കുന്ന ജീവന്‌ ഒരുപക്ഷേ, ഒരു സ്‌ഥലവും, ഒരനുഭവവും അന്യമല്ല. ശരീരത്തിനു മാത്രമാണ്‌, മനസ്സിനു മാത്രമാണ്‌ അനുഭവങ്ങളുടെയും കാഴ്‌ചകളുടേയും പുതുമകളും പഴമകളും. അതുകൊണ്ട്‌ യാത്രയ...

സുഗന്ധവ്യാപിയായ ഓർമ്മകൾ

അതീവ ഹൃദ്യമായ ഓർമ്മകളുടെ ഒരാൽബമാണ്‌ സാറാ ജോസഫ്‌ എഴുതിയ ‘ഒരുവൾ നടന്ന വഴികൾ’. നടന്നവഴികൾ മാത്രമല്ല, വഴിയോരക്കാഴ്‌ചകളും യാത്രയിലെ അനുഭവങ്ങളും അനുഭൂതികളും ഈ പുസ്‌കത്താളുകളിലെ സ്‌പന്ദനങ്ങളാണ്‌. കുട്ടിക്കാലത്തു കാലുറപ്പിച്ചുകൊണ്ട്‌ മുന്നോട്ടും പിന്നോട്ടുമുള്ള യാത്രകളെ നോക്കിക്കാണുകയാണ്‌ സാറാജോസഫ്‌. ജനനത്തിന്റെ കൃത്യമായ തീയതികണക്ക്‌ ഓർമ്മയിലോ രേഖകളിലോ ഇല്ലാത്തൊരു പെൺകുട്ടി. അവൾക്കു മുമ്പിൽ വളർന്നു തിടം വച്ചു നിൽക്കുന്ന അപ്പാപ്പന്റേയും അമ്മാമ്മയുടെയും രൂപങ്ങൾ. കൗമാരം വീട്ടുമുറ്റത്ത്‌ ഇട്ടായം കളിക്ക...

ഹൃദയത്തിലേക്ക് തുറന്നിട്ടവാതില്‍

കാലത്തിന്റെ ആകുലതകളെ തിരിച്ചറിയുകയും അവയോട് ക്രിയാത്മകമായി പ്രതികരിക്കുകയും സാമൂഹ്യബോധത്തിലൂന്നിയ കടമ നിറവേറ്റലാണ്. ഇതൊരു ആചാര ക്രമത്തിന്റെയോ അനുഷ്ടാനത്തിന്റെയോ ഭാഗമല്ല. മറിച്ച് ജാഗരൂഗമായ ഒരു മനസ്സിന് സഹജീവികളോടുള്ള കരുതലാണ്. ഈയൊരു ധര്‍മ്മത്തെ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും നിറവേറ്റുകയാണ് 'ഹൃദയപൂര്‍വ്വം' എന്ന ലേഖന സമാഹാരത്തിലൂടെ, പ്രശസ്തപത്രപ്രവര്‍ത്തകയായ ലീലാമേനോന്‍. 'ഹൃദയപൂര്‍വ്വം' പേരുപോലെത്തന്നെ ഹൃദയങ്ങളോടുള്ള ആഹ്വാനമാണ്. പെണ്‍വഴികളാണ് ഈ സമാഹാരത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വ...

തീർച്ചയായും വായിക്കുക