Home Authors Posts by എസ്‌.പി. സുരേഷ്‌, എളവൂർ

എസ്‌.പി. സുരേഷ്‌, എളവൂർ

0 POSTS 0 COMMENTS
Address: Phone: 9947098632

ശ്രദ്ധയുടെ, ക്ഷമയുടെ പാഠങ്ങൾ

കല കലയ്‌ക്ക്‌വേണ്ടിയെന്നും കല സമൂഹത്തിനുവേണ്ടിയെന്നുമുള്ള വാദത്തിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ആധുനിക കാലത്ത്‌ കലയുടെ പ്രയോഗ-പ്രയോജന സാദ്ധ്യതയാണ്‌ കൂടുതലും പ്രസക്തി കൈവരിയ്‌ക്കുന്നത്‌. ജീവിതം കലയായിത്തീരുമ്പോൾ ജീവിതവുമായി ബന്ധമുള്ളവയ്‌ക്കും കലാംശം ഇല്ലാതിരിക്കാനാകില്ല. ‘ആർട്ട്‌ ഓഫ്‌ സേഫ്‌ ഡ്രൈവിംഗ്‌’ എന്ന പുസ്‌തകത്തിലൂടെ ശ്രീമതി ബൃന്ദാ സനിൽ, ആധുനിക ജീവിതത്തോട്‌ ഒട്ടിനിൽക്കുന്ന അത്യന്തം പ്രയോജനപ്രദവും അതിലേറെ അപകടകരവുമായ ഒരു പ്രവൃത്തിയെ എപ്രകാരം കലാപരമാക്കാനാകുമെന്നും അതുവഴി സ്വന്തം ജീവിത...

അനാഥബാല്യങ്ങൾക്ക്‌ ഒരു സ്വപ്‌നം

നന്നേ കുഞ്ഞുപ്രായത്തിലേ മാതാപിതാക്കളിൽ നിന്ന്‌ ഒറ്റപ്പെട്ടവളാണ്‌ തുമ്പിമോൾ. അവളുടെ അച്ഛൻതന്നെയാണ്‌ അവളെ വീട്ടുവേലയ്‌ക്കായി വിറ്റത്‌. കഠിനദ്ധ്വാനങ്ങളുടേയും ശിക്ഷകളുടേയും ദുരിതങ്ങൾക്കിടയിലൊരുനാൾ കരിംമാഷ്‌ അവളുടെ സഹായത്തിനെത്തുന്നു. പിന്നീട്‌ അദ്ദേഹം അവളുടെ രക്ഷകനാകുന്നു. നന്മനിറഞ്ഞ ഒരു ജീവിതത്തെ അവളങ്ങനെ അറിയാൻ തുടങ്ങുമ്പോൾ ഒരു ദിവസം അമ്മയെ കാണാനുള്ള ആഗ്രഹം അവളെ വീണ്ടും ചതിയിൽപ്പെടുത്തുന്നു. എന്നാൽ ഉള്ളിലുറുന്ന പ്രേരണമൂലം അവൾ വീണ്ടും രക്ഷപ്പെടുന്നു. അങ്ങനെ ഒടുവിലവൾ അനാഥാലയത്തിലേയ്‌ക്കും അവി...

പുഴയ്‌ക്ക്‌ പറയാനുള്ളത്‌

കാലത്തോട്‌ സംവദിക്കാനാകുമ്പോഴാണ്‌ കലാസൃഷ്‌ടികൾക്ക്‌ കൂടുതൽ മൂല്യം കൈവരുന്നത്‌. ആരുമറിയാതെ ഹൃദയങ്ങളിൽ ചേക്കേറാനും വികാരവിചാരങ്ങളിൽ രാസപ്രക്രിയകൾ നടത്താനും വ്യക്തിയെ, എന്തിന്‌ സമൂഹത്തെ തന്നെ ക്രിയാത്മകമാക്കാനും ചിലപ്പോൾ അവയ്‌ക്കു കഴിയുന്നു. എന്നാൽ ഇതത്ര സർവ്വ സാധാരണമല്ല. അപൂർവ്വതകളായി മാത്രമാണ്‌ ഇവ അനുവാചകരിലെത്തുന്നത്‌. പുഴ.കോം ഇന്റർനെറ്റ്‌ മാസികയുടെ 10-​‍ാം വാർഷികത്തോടനുബന്ധിച്ച്‌ നടത്തിയ ചെറുകഥാമത്സരകഥകളിൽ നിന്ന്‌ തെരഞ്ഞെടുത്ത 25 കഥകളുടെ സമാഹാരമായ “പുഴ പിന്നെയും പറയുന്നു” മേൽ സൂചിപ്പിച്ച ദി...

ഇത്തിരി ആനക്കാര്യം

ആകാരത്തിൽ വലിപ്പമുള്ള ആനകൾ എന്നും മനുഷ്യനെ ആകർഷിച്ചിട്ടുണ്ട്‌. ചരിത്രാതീതകാലം മുതൽ ആനകളെ മനുഷ്യർ ഇണക്കി വളർത്തിയിട്ടുണ്ട്‌. ആനയെക്കൊണ്ടുള്ള ഉപകാരത്തിലേറെ, ആനയ്‌ക്കധിപനായിരിയ്‌ക്കുക എന്നതൊരു പ്രതാപവുമായിരുന്നു. വലിയൊരു വിഭാഗം സാധാരണ ജനതയ്‌ക്ക്‌ ആനയോട്‌ ആരാധനയായിരുന്നു; ഇന്നുമാണ്‌. അതുകൊണ്ടാകണം മതങ്ങളിലും സാഹിത്യങ്ങളിലും ആനയ്‌ക്ക്‌ ഇടം ലഭിച്ചത്‌. ഐരാവതം മുതൽ സർക്കസിലും തടി ഡിപ്പോകളിലും പ്രവൃത്തിയെടുക്കുന്ന ആനകൾവരെ വിസ്‌മയചിഹ്‌നങ്ങളാണ്‌. ആനയോടുള്ള ഈ കമ്പം പുരാതന കാലത്തും ഉണ്ടായിരുന്നു എന്നതിന...

….കാലദേശാവധിഭ്യാം

കാലത്തെ അതിജീവിക്കുന്ന കൃതികളാണ്‌ ക്ലാസിക്കുകൾ. എത്ര പഴകിയാലും അവ എന്നും നവവുമാണ്‌ (പൂരം ഇതി നവം). അതുകൊണ്ട്‌ അവയുടെ അസ്വാദ്യത ഒരു കാലത്തും കുറയുന്നില്ല. ക്ലാസിക്‌ പാന്ഥാവിലൂടെ സഞ്ചരിക്കുന്ന അനുവാചകനിൽ പുതിയ ചിദാകാശങ്ങൾ വിടരുന്നത്‌ അതുകൊണ്ടാണ്‌. കഥാപാത്രങ്ങളുടെ വ്യതിരിക്തതവും തീവ്രവുമായ അനുഭവങ്ങൾ അനുവാചകർക്ക്‌ ജീവിതത്തിലെ പാഥേയങ്ങളാകുന്നു. ഓരോ കാലത്തും അവ പുതിയ കെട്ടിലും മട്ടിലും അവ വായനക്കാരനെ തേടിയെത്തുന്നു. അഗാധമായ ജീവിത സത്യങ്ങളാണ്‌ പലപ്പോഴും ക്ലാസിക്‌ കൃതികളുടെ കാതൽ. വിസ്‌താരമായ ഒരു...

ഈ ഡോക്‌ടർ പറയുന്നതു കേൾക്കു

ആധുനിക മനുഷ്യൻ സഞ്ചരിക്കുന്ന ഒരു രോഗാലയമാണ്‌. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ അനവധി രോഗങ്ങളെ കൂടെ കൊണ്ടുനടപ്പവൻ. ആരോഗ്യത്തിലുള്ള ശ്രദ്ധ അതുകൊണ്ട്‌, ഇന്ന്‌ വളരെ കൂടുതലാണ്‌. ഭക്ഷിക്കുന്നതെല്ലാം ശുദ്ധീകരിച്ചവ. നാടിനൊന്ന്‌ എന്ന രീതിയിൽ മെഡിക്കൽ കോളേജുകൾ. എല്ലാ നാൽക്കവലകളിലും പാടത്തും പറമ്പിലും ആശുപത്രികൾ, ഡിസ്‌പെൻസറികൾ. മെഡിക്കൽ ഷോപ്പുകളുടെ നീണ്ട നിര. ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും നഴ്‌സിംഗിനു പഠനം മെഡിക്കൽ കോളേജുകളിൽ അഡ്‌മിഷനുവേണ്ടിയുള്ള ശുപാർശകൾ, പണയപ്പെടുത്തലുകൾ. എല്ലാത്തിന്റെയും ല...

അപൂർവ്വ ചാരുതകളുടെ പുസ്‌തകം

അപാര സുന്ദര നീലാകാശം അനന്തതേ നിൻ മഹാസമുദ്രം ലാവണ്യാനുഭൂതികളുടെ അനന്തതയാണ്‌ ഭാസ്‌കരമാഷുടെ കവിതകൾ. അത്രമേൽ സ്‌​‍്‌നേഹിച്ചു പോകുന്ന സൗന്ദര്യധാര. കാവ്യസംസാരതീരത്തിരുന്ന്‌ പ്രജാപതിയായ കവി ആശയങ്ങളെ, ബിംബങ്ങളെ ആവാഹിച്ചെടുത്ത്‌, കടഞ്ഞും മെനഞ്ഞും പുതിയ ശില്‌പങ്ങളാക്കി മാറ്റി അനുവാചകസമക്ഷം സമർപ്പിക്കുന്നു. സമാനമായ അനുഭവങ്ങളെ, ചിന്തകളെ, ആശയങ്ങളെ കവിതയിൽ കാണുമ്പോൾ അനുവാചകൻ ആഹ്‌ളാദിക്കുകയായി. ഉദാത്തമായ, ഉജ്ജ്വലമായ ശില്‌പങ്ങൾക്കുമുമ്പിൽ ആരാധനയോടെ, പ്രാർത്ഥനയോടെ വായനക്കാരൻ നമ്രശിരസ്‌ക്കനാകുന്നു. ക്രമേണ കവ...

ഗണിതത്തിലേയ്‌ക്കൊരു ക്ഷണം

യഥാശിഖാ മയൂരാണാം നാഗാനാം മണയോ തഥാ തദ്‌വദ്‌ വേദാംഗ ശാസ്‌ത്രാണാം ഗണിതം മൂർദ്ധനിസ്‌ഥിതം മയിലിന്റെ ശിരസ്സിലെ ചൂഢപോലെയും സർപ്പത്തിന്റെ മൂർദ്ധാവിലെ രത്‌നത്തെപ്പോലെയും വേദാംഗശാസ്‌ത്രങ്ങളുടെ കൂട്ടത്തിൽ ഗണിതം പ്രധാനസ്‌ഥാനം അലങ്കരിയ്‌ക്കുന്നു. പുരാതനകാലം മുതൽക്ക്‌ ഗണിതത്തിനുള്ള സ്‌ഥാനത്തെയാണ്‌ ഈ ശ്‌ളോകം കാണിയ്‌ക്കുന്നത്‌. ശാസ്‌ത്രങ്ങളുടെ ശാസ്‌ത്രമായ ഗണിതശാസ്‌ത്രത്തിന്റെ പഠനം ഭൂരിപക്ഷം പേർക്കും രസകരമായി അനുഭവപ്പെടുന്നില്ല. വളരെ ചെറിയൊരു ശതമാനം പേർ മാത്രമേ ഗണിതത്തിന്റെ മാധുര്യം അറിയുന്നുള്ളൂ. വിരസതയിൽ ന...

അസ്വസ്‌ഥതയുടെ ആമന്ത്രണങ്ങൾ

മനുഷ്യരാശിയെക്കുറിച്ച്‌, അവരുടെ ഭാഗധേയത്തെക്കുറിച്ച്‌, നിരന്തരം വ്യാകുലപ്പെടുകയും ജാഗ്രത്തായ ചിന്തകൾകൊണ്ടും പ്രവൃത്തികൾകൊണ്ടും അനിവാര്യമായവയ്‌ക്കെതിരെപ്പോലും പോരാടുന്നവരാണ്‌ ചരിത്രത്തെ മുന്നോട്ടു ചലിപ്പിച്ചവർ. അസ്വസ്‌ഥതകളെ നെഞ്ചേറ്റി വെറുപ്പിനെ ഭക്ഷിച്ച്‌ അവർ തങ്ങൾക്കു വേണ്ടിയല്ലാത്ത ജീവിതങ്ങൾ നയിച്ചു. ആ ജീവിതപ്രകാശത്തിൽ ഇടറിവീഴാതെ നടന്നവരുണ്ട്‌. ആ ജീവിത പ്രകാശത്തെ അനുദിനം ഊതിക്കെടുത്താൻ ശ്രമിച്ചവരുമുണ്ട്‌. കഷ്‌ടതകളെ, കലഹങ്ങളെ അവർ വളരാനുള്ള ഊർജ്ജമാക്കി പരിണമിപ്പിച്ചു. കാരണം, അവർ ജീവിച്ചത്‌...

കാലം കൈവെള്ളയിൽ വരച്ചത്‌

ജീവിതത്തിലെ നിഴലും വെളിച്ചവുമാണ്‌ തുമ്പും തുരാലും. അനുഭവങ്ങൾക്ക്‌ ദാരിദ്ര്യമില്ലാത്ത ശ്രീ. സി.വി. ശ്രീരാമനാണ്‌ ഈ പുസ്‌തകത്തിന്റെ രചയിതാവ്‌. അനുഭവങ്ങൾ നിരന്തരം വ്യക്തികളായും സംഭവങ്ങളായും അദ്ദേഹത്തിലേക്ക്‌ ഒഴുകിയെത്തുന്നു. സർവഥാ ഉണർന്നിരിക്കുന്ന ഈ ഗ്രന്ഥകാരൻ സ്വജീവിതത്തിലെ 12 പടികളേയും ഒരഭിമുഖത്തേയും ഈ പുസ്‌തകത്തിലേക്ക്‌ സന്നിവേശിപ്പിച്ചിരിക്കുകയാണ്‌. എന്നാൽ ഗ്രന്ഥകർത്താവിന്റെ അനുഭവങ്ങൾ ഒരു പുസ്‌തകത്തിലൊതുക്കാവുന്നതല്ല എന്നു നമുക്കറിയാം. കൈയൊന്നു നീട്ടിയപ്പോൾ കൈക്കുടുന്നയിൽ കിട്ടിയ ചുരുക്കം ...

തീർച്ചയായും വായിക്കുക