Home Authors Posts by എസ്‌.പി. സുരേഷ്‌, എളവൂർ

എസ്‌.പി. സുരേഷ്‌, എളവൂർ

0 POSTS 0 COMMENTS
Address: Phone: 9947098632

ജീവിതത്തിന് കലയില്‍ നിന്നും പഠിക്കേണ്ടത്.

കല ജീവിതത്തെ എന്നതിനേക്കാളുപരി ജീവിതം കലയെയാണ് അനുകരിക്കുന്നതെന്ന് ഒക്റ്റോവിയോ പാസ് . അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ജീവിതത്തിന് അനുകരണീയമാ‍യി കലയ്ക്ക് മാറാനാകുമെന്ന് അസംഖ്യം കലാസൃഷ്ടികള്‍ അനുവാചകരെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ജീവിതം ഒരു വട്ടം ജീവിച്ചു തീരുമ്പോള്‍ മാത്രമേ ആ ജീവിതത്തിന്റെ ആകെത്തുക എന്തെന്നു വിലയിരുത്തപ്പെടാനാകു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചിത ഇതിവൃത്തത്തിനുള്ളില്‍ രൂപപ്പെടുന്ന ഒരു കലാസൃഷ്ടി അതില്‍ തന്നെ പൂര്‍ണ്ണമാണ്. പലപ്പോഴും അതൊരു ദര്‍ശനത്തെ മുന്നോട്ട...

പെരുമഴയില്‍ തനിച്ച്

ജീവിതം സമസ്യയാണ്. എത്രെയൊക്കെ പൂരിപ്പിച്ചാലും പിന്നേയും ബാക്കിയാവുന്ന സമസ്യ. ചിലരതിലെ സുഗമ സഞ്ചാരികള്‍. ചിലര്‍ അമ്പരന്നു നില്‍ക്കുന്നവര്‍. ചിലരാകട്ടെ അടിയറവു പറയുന്നവരും. ഏതെല്ലാം നിര്‍ദ്ധാരണകളുണ്ടായാലും അവയ്ക്കൊക്കെ വഴങ്ങാത്ത എന്തോ ഒന്ന് ജീവിതം കൈവിടാതെ കാത്തു സൂക്ഷിക്കുന്നു. അങ്ങനെ ഓരോരുത്തര്‍ക്കും ഒരോന്നായി, ജീവിതം പുരാഇതി നവമായി അവശേഷിക്കുന്നു. കഥയുടെ കണ്ണുകളുള്ളവര്‍ ഈ തീരത്തെത്തുമ്പോള്‍ , കൃതികള്‍ മനുഷ്യകഥാനുഗായികളായി പിറവിയെടുക്കുന്നു. ജീവിതത്തെ ജാഗ്രതയുടെ അഭാവത്തില്‍ , മനസ്സിനു കളിക്...

ലൈഫ് ഈസ് , ബട്ട് എ കളര്‍ഫുള്‍ ബബിള്‍

കവിയുടെ കാല്‍പ്പാടുകള്‍ തേടി ഒരു യാത്ര. മണ്ണില്‍ പതിഞ്ഞ പാടുകള്‍ മാഞ്ഞു പോയിട്ടും കാലത്തിന്റെ നെഞ്ചില്‍ ചാര്‍ത്തിയ കാലടിപ്പാടുകള്‍ അപൂര്‍വ്വ ചാരുതയായി അവശേഷിക്കുന്നു. കാലമെത്ര കഴിഞ്ഞിട്ടും ‘ മലയാളത്തിന്റെ ഓര്‍ഫ്യൂസ്’ മരിച്ചില്ല. ശരദസഹസ്രം ജീവിക്കുകയാണ്. മരിക്കാന്‍ വേണ്ടി ആയിരുന്നില്ല. ഗന്ധര്‍വന്‍ ഭൂമിയിലേക്കിറങ്ങി വന്നത് . ‘ശാപ’മെന്നത് ഒരാലങ്കാരിക ഭാഷ മാത്രം . ഇത് മണ്ണിന് കിട്ടിയ വിണ്ണിന്റെ വരദാനം. നീ മറഞ്ഞാലും തിരയടിക്കും നീലക്കുയിലേ നിന്‍ ഗാനമെന്നും. ചങ്ങമ്പുഴ നീട്ടിപ്പാടി . മലയാളക്കര അതേറ്റ...

ഹൃദയത്തിലെ യാഗാഗ്നി

അക്ഷയ ഖനികളായ ഇതിഹാസങ്ങളിലൂടെ സര്‍ഗ്ഗശക്തരായവര്‍ ആഴ്ന്നിറങ്ങുമ്പോള്‍ കനപ്പെട്ട രത്നങ്ങളുമായി അവര്‍ക്ക് തിരിച്ചുവരാനാകും. ജീവിതമെന്ന പ്രഹേളികയെ അതിന്റെ ആകസ്മികതകളെ , ആകുലതകളെ പുതിയൊരു വെളിച്ചത്തില്‍ അവര്‍ വിടര്‍ത്തിക്കാണിക്കും. വിസ്മയസ്തബ്ധരായി ഇരിക്കാനേ അനുവാചകര്‍ക്കപ്പോള്‍ സാധ്യമാകു. ഇതാ, ഇവിടെയൊരു പുസ്തകം ‘മാധവി’ കെ. കവിതയാണ് ഇതിഹാസത്തില്‍ നിന്നും കണ്ടെടുത്ത മാധവിക്ക് പുനര്‍ജന്മം നല്‍കിയിരിക്കുന്നത്. സമകാലിക ജീവിത വ്യഥകളില്‍ നിന്നു കൊണ്ട് കവിത മാധവിയെ പുനര്‍വായനക്ക് വിധേയമാക്കിയിരിക്കുക...

കാതരസ്പന്ദനങ്ങള്‍

അതിഹ്രസ്വങ്ങളന്നത്തെ ദിവാനിശകളാകവെ, ഉറങ്ങുമുമ്പുണരണം കളിതീരാതെ നിര്‍ത്തണം (അക്കിത്തം‌) ഇതൊരു ബാല്യത്തെക്കുറിച്ചുള്ള ഓര്‍മ്മയാണ്. ഇതിനൊരു സാര്‍വ്വലൗകികതയുണ്ട്. ഇതില്‍ നഷ്ടസ്വപ്നങ്ങളുണ്ട്, ചാരിതാര്‍ത്ഥ്യങ്ങളുണ്ട്. നിറഞ്ഞ ഗൃഹാതുരത്വമുണ്ട്. ബാല്യം എന്നും അങ്ങിനെയാണ്. അങ്ങനെ തന്നെ ആയിരിക്കുകയും വേണം. അല്ലെങ്കില്‍ 'പാതിബോധത്തിലും ബാഷ്പ ബിന്ദുവുതിര്‍ക്കുന്ന കാതരസ്പന്ദനങ്ങള്‍' ഇല്ലതെ പോകും. ഒരാപ്പിള്‍ക്കുരുവില്‍ നിന്ന് ഒരു ആപ്പിള്‍ മരമേ ഉണ്ടാകൂ. എന്നാല്‍ ഒരാപ്പിള്‍ മരത്തില്‍ എത്ര ആപ്പിളുകളുണ്ടാക...

റാറൂമി – ശാസ്‌ത്രം ജയിച്ചു; മനുഷ്യൻ തോറ്റു

തൊടുന്നതെല്ലാം പൊന്നക്കുവാൻ വരം നേടിയ രാജാവിന്റെ കഥയാണ്‌ പത്മകുമാർ കെ. എഴുതിയ ‘റാറൂമി’ ഓർമ്മപ്പെടുത്തുന്നത്‌. ബാലസാഹിത്യ വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്‌ ഇതെങ്കിലും മുതിർന്ന വായനക്കാരേയും ‘റാറൂമി’ രസിപ്പിക്കും. ആധുനിക ശാസ്‌ത്രസാങ്കേതിക വിദ്യയുടെ ഒരു സാദ്ധ്യതയാണ്‌ ഈ നോവലിന്റെ കേന്ദ്രബിന്ദു. നാനോ ടെക്‌നോളജിയുടെ അടിത്തറയിലാണ്‌ ഇതിലെ പ്രമേയം വികസിതമാകുന്നത്‌. ആത്മാർത്ഥതയും സൂക്ഷ്‌മതയുമുണ്ടായിട്ടും ചെറിയൊരു കൈയബദ്ധം ചിലപ്പോൾ അപകടത്തെ ക്ഷണിച്ചുവരുത്തുന്നുവെന്നും നോവലിസ്‌റ്റ്‌ തന്റെ രചനയിലൂടെ മുന്നറി...

വായനക്കാരാ, ഇതിലേ….

അഞ്ച്‌ കഥകൾകൊണ്ട്‌, കഥയുടെ സമ്പന്നമായ ഒരു കാൻവാസ്‌ നിവർത്തുന്ന കൃതിയാണ്‌ ജോസ്‌ പനച്ചിപുറത്തിന്റെ ‘ആർക്കിമിഡീസ്‌ ദുരന്തം’ എന്ന കഥാസമാഹാരം. എഴുത്തിന്റെ ലാവണ്യമാണ്‌ ഇതിലെ ഓരോ കഥയുടേയും മുഖമുദ്ര. വ്യത്യസ്‌തമായ പ്രമേയങ്ങളെ, അതീവ ചാരുതയോടെ കഥാകാരൻ അനുഭവേദ്യമാക്കുന്നു. ഒരു പക്ഷേ, എഴുത്തിന്റെ വഴികളിലൂടെയുള്ള നിരന്തര പ്രയാണവും ലാളിത്യത്തോടെ കാഴ്‌ചകളെ സ്വീകരിക്കാനുള്ള കഥാകാരന്റെ സ്വതസിദ്ധമായ സാമർത്ഥ്യവുമാകാം ഈ കഥ തന്നെ ആകർഷകമാക്കുന്നത്‌. എസ്‌.കെ. പൊറ്റക്കാട്‌ പറഞ്ഞു നിർത്തിയിടത്തുനിന്നു തുടങ്ങി ഏറെ...

ഉദകം പകർന്നു വിലപിക്കാൻ…..

വ്യഥകളുടെ കുറുങ്കഥകളാണ്‌ രാമപുരം ചന്ദ്രബാബുവിന്റെ ‘അവസാനത്തെ ജലകണം’ എന്ന സമാഹാരം. കഥയുടെ സാമ്പ്രദായിക വഴികളിൽ നിന്നകന്ന്‌, സങ്കീർണ സാഹിത്യത്തെ മാറ്റിനിർത്തി, ഋജുവും സ്‌ഫുടവുമായി കഥകൾ വിരിയുന്നു. ഈ കഥകൾ വായിക്കാൻ അധികനേരം വേണ്ട. ഏറിയാൽ ഒരു മണിക്കൂർ. എന്നാൽ ഓരോ കഥകഴിയുമ്പോഴും ചിന്തയുടെ ആഴങ്ങളിലേക്ക്‌ വായനക്കാരൻ എടുത്തെറിയപ്പെടും. ധ്യാനാവസ്‌ഥയിലേയ്‌ക്ക്‌ ജന്മ കിളിവാതിലുകളല്ല, മറിച്ച്‌ നടന്നു പോന്ന വഴികളെക്കുറിച്ചോർത്തുള്ള അസ്വസ്‌ഥതകളാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌. ഏതായാലും, ആധുനിക ജീവിതത്തിന...

‘പൈങ്കിളികൾ പിറക്കുന്നത്‌…..’

നബ്യേക്കൽ തറവാട്‌ നെല്ലിക്കുളങ്ങരയിലാണ്‌. തറവാട്ടു കാരണവർ ഗോവിന്ദൻ നായർ കരപ്രമാണിയും. ആനയടക്കമുള്ള വളർത്തുമൃഗങ്ങളും അടിയാനും കുടിയാനുമുള്ള തറവാട്‌. ഗ്രാമത്തിന്റെ നൈർമ്മല്യവും നിഷ്‌ക്കളങ്കതയും സൗകുമാര്യവും നെല്ലിക്കുളങ്ങരക്ക്‌ ആവോളമുണ്ടായിരുന്നു. ഗോവിന്ദൻ നായരുടെ ഏകമകൾ പാറു എന്ന പാർവ്വതി ഏവരുടേയും സ്‌നേഹവാത്സല്യങ്ങൾക്ക്‌ പാത്രമായിരുന്നു. അവളുടെ വളർച്ചയുടെ ഓരോ പടവും അവർ കൗതുകത്തോടെ കണ്ടുനിന്നു. അവളുടെ വിവാഹം അവർ അതിഗംഭീരമായിത്തന്നെ നടത്തി. എന്നിട്ടും വിധിവിഹിതം അവർക്ക്‌ ലംഘിക്കാനായില്ല. മ...

വേദനകളുടെ മന്ദഹാസം

യാത്രാക്കുറിപ്പുകൾ സഞ്ചാരസാഹിത്യമാകുന്നത്‌ ജീവിതഗന്ധിയായ അനുഭവങ്ങൾ അവയിൽ ഇഴ ചേരുമ്പോഴാണ്‌. ആ അനുഭവങ്ങൾ ചിലപ്പോൾ ഒരു ദേശത്തിന്റെ കഥയെ, സവിശേഷതകളെ അനാവരണം ചെയ്‌തു എന്നു വരാം. ‘കെനിയ എന്ന വിസ്‌മയം’ ഈ ഗണത്തിൽപെടുന്ന രചനയാണ്‌. സഞ്ചാര സാഹിത്യം എന്നതിലുപരി, അനുഭവസാക്ഷ്യത്തിന്റെ കൃതിയാണിത്‌. പറഞ്ഞുകേട്ട അനുഭവങ്ങളുടെ വിദൂരഗന്ധമല്ല, മറിച്ച്‌ നെഞ്ചു പൊള്ളിച്ച സ്വാനുഭവങ്ങൾ തന്നെയാണ്‌ പുസ്‌തകത്താളുകളിൽ ഇടം കണ്ടെത്തിയിരിയ്‌ക്കുന്നത്‌. അതുകൊണ്ട്‌, കണ്ട സ്‌ഥലങ്ങളേക്കാൾ കൊണ്ട അനുഭവങ്ങൾക്കാണ്‌ ഇവിടെ പ്രാധാ...

തീർച്ചയായും വായിക്കുക