Home Authors Posts by എസ്‌.പി. സുരേഷ്‌, എളവൂർ

എസ്‌.പി. സുരേഷ്‌, എളവൂർ

0 POSTS 0 COMMENTS
Address: Phone: 9947098632

കണ്‍ തുറക്കുക സോദരാ

നടക്കുമ്പോഴും ഇരിക്കുമ്പോഴും ചിന്തിക്കുമ്പോഴും പറയുമ്പോഴും ചിരിക്കുമ്പോഴും നാം എവിടെ നില്‍ക്കുന്നുവെന്ന് പലപ്പോഴും അറിയാറില്ല. മുഖ്യധാരായുടെ ഒഴുക്ക് അത്ര ശക്തമായതിനാല്‍ അറിയാതെ ആ ഒഴുക്കില്‍ നാം പൊങ്ങുതടികളായി അകപ്പെട്ടുപോകുന്നു. ചിലപ്പോഴെല്ലാം ഒഴുക്കിനേക്കാളും വേഗത്തില്‍ ഒഴുകാനും ശ്രമിക്കുന്നു. ഏതൊക്കെ ചാലുകളിലൂടെയാണ് ഏതൊക്കെ തടാകങ്ങളിലൂടെയാണ് ഓരോ ജലത്തുള്ളിയും ഒഴുകി മഹാപ്രവാഹമായി മാറിയതെന്ന് അത്ഭുതം കൂറുമ്പോള്‍ മണ്ണിന്നാര്‍ദ്രതയിലേക്ക് ഉച്ചവെയിലിന്റെ തീക്ഷ്ണതയിലേക്ക് വറ്റിപ്പോയ ജലബിന്ദുക്കളെ...

നാട്ടുപാതയിലെ നിലാവെളിച്ചം

‘ കദനകുതൂഹലം‘ , ശ്രീ സി.എം. ഡി നമ്പൂതിരിപ്പാടിന്റെ രചനയാണ് . ‘ ഒരു സാധാരണ വ്യക്തിയുടെ അത്ര സാധാരണമല്ലാത്ത ജീവിതകഥ’ എന്നൊരു വിശേഷണം കൂടിയുണ്ടതിന്. 29 അദ്ധ്യായങ്ങളിലായാണ് കദനകുതൂഹലം ഇതള്‍ വിരിയുന്നത്. തോടയത്തില്‍ തുടങ്ങി ധനാശിയില്‍ മംഗളചരണം നടത്തുന്ന മനോഹരമായ ഒരാത്മകഥ. ഒരാത്മമകഥ എങ്ങനെ ഇത്ര മനോഹരമായി ? ചോദ്യം പ്രസക്തം. ഉത്തരം ലളിതവും ലാളിത്യമാണ് ഇതിന്റെ മുഖമുദ്ര. ഒരു പക്ഷെ സ്വജീവിതത്തില്‍ ഗ്രന്ഥകര്‍ത്താവ് പുലര്‍ത്തിയ ലളിത വീഥികള്‍ തന്നെയാകാം ഇതിനു കാരണവും. ആത്മരതിയുടെ ആകാശങ്ങളിലല്ല മണ്ണുതൊട്ടു...

സൌഖ്യത്തിലേക്ക് ഒരു ക്ഷണം

ഓര്‍മ്മകള്‍ക്കു പറയാന്‍ കാര്യങ്ങളുണ്ടാകും. ഹൃദയത്തിന്റെ ഏതോ കോണുകളില്‍ ഒരു ജീവിതകാലം കൊണ്ട് നേടിയ അനുഭവങ്ങളുടേയും അറിവുകളുടേയും ആകെത്തുകയായി അവ അങ്ങണെ അവശെഷിക്കുകയും ചെയ്യുന്നു. ഓരോരോ സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അവക്കനുസൃതമായ ഓര്‍മ്മകള്‍ എത്തി നോക്കും ചിലപ്പോളവ നമ്മെ ഒട്ടുദൂരം മൌനത്തിലൂടെ നയിക്കും. മറ്റു ചിലപ്പോള്‍ മനസിനെ ആകെ പ്രക്ഷുബ്ധമാക്കും. ചില ഓര്‍മ്മകള്‍ സുഖദായകങ്ങളാണ്. മറ്റു ചിലവയാകട്ടെ നൊമ്പരപ്പെടുത്തുന്നവയും . എങ്കിലും മനുഷ്യമനസിന്റെ സവിശെഷത ദു:ഖപൂര്‍ണ്ണങ്ങളായ ഓര്‍മ്മകളെ പങ്കുവക്കാനാണിഷ...

അക്ഷരദേവതയുടെ വിരല്‍ സ്പര്‍ശമേറ്റുവാങ്ങിയ ഗീതങ്ങള്...

ഗാനസാഹിത്യത്തിന് വായനാസുഖത്തേക്കാളെറെ കേള്‍വി സുഖമാണുള്ളത്. വായനയില്‍ വിരിയാത്ത അര്‍ത്ഥതലങ്ങള്‍ , കേള്‍വിയില്‍ അവ സൃഷ്ടിക്കുന്നു . ഒരു സുഖമെന്നതിലുപരി , മനസിലൊരു രാസപ്രവര്‍ത്തനത്തിനും ഗാനാലാപനം കാരണമാകുന്നു. അതുകൊണ്ടാണ് അര്‍ത്ഥരഹിതമായ പല ഗാനങ്ങള്‍ പോലും കേള്‍വിക്കാരന്റെ ഹൃദയത്തില്‍ ചേക്കേറുന്നത്. ഈരടിയുടെ അര്‍ത്ഥമോ അതിലെ പദങ്ങളോ പലപ്പോഴും കേള്‍വിക്കാരന് അറിയില്ലായിരിക്കും. എങ്കിലും അറിയാതെയെങ്കിലും അയാളതു പാടുന്നു. ഗാനത്തെ കവിതയാക്കി ദര്‍ശനമാക്കി സൗന്ദര്യമാക്കി മാറ്റിയവരും കുറവല്ല. മലയാളത്തില്‍...

കൃതികള്‍ മനുഷ്യ കഥാനുഗായികള്‍

എഴുത്ത് മഹത്തായ കലയാണ്. ഹൃദയങ്ങളെ ആകര്‍ഷിക്കുമ്പോഴാണ് കല സാര്‍ത്ഥകമാകുന്നത്. ഒരു വാക്ക് ചിലപ്പോള്‍ നിലാവു പരത്താം. ചിലപ്പോള്‍ കണ്ണീ‍രും. വീഴ്ത്താം. കഥയായും കവിതയായും അതു വാര്‍ന്നു വീഴുമ്പോള്‍ ജീവിതദര്‍ശങ്ങള്‍ സാദ്ധ്യമാകുന്നു. വാക്കുകള്‍ കൊണ്ട് ചിത്രം വരക്കുന്നവരുണ്ട് . കാണാക്കാഴ്ചകള്‍ അബ്നുവാചകഹൃദയങ്ങള്‍ക്കു മുമ്പില്‍ അവരവതരിപ്പിക്കുന്നു. അതൊരു പക്ഷെ , സ്ഥലകാല ങ്ങളെക്കുറിച്ചാകാം; വ്യക്തികളെക്കുറിച്ചു മാകാം. വാക്കുകള്‍കൊണ്ട് തല്ലാനും തലോടാനും വ്യക്തി ചിത്രീകരണത്തില്‍ കഴിയും,. അവിടെ പ്രകടമാകുന്ന...

കഥയുടെ കണിപ്പൂക്കള്‍

കലാകാരന്‍ കല ഭൂതക്കണ്ണാടിയാണ്. മറ്റുള്ളവര്‍ കാണാതെ പോകുന്ന കാഴചകളെ കയ്യെത്തും ദൂരത്തില്‍ അയാള്‍ അവതരിപ്പിക്കുന്നു. അവയിലടങ്ങിയ വിസ്മയങ്ങളേയും സങ്കടങ്ങളേയും ഹൃദയത്തിനഭിമുഖമായി പിടിക്കുന്നു. എന്തേ ഇതുവരെ ഇതൊന്നുംകണ്ടില്ലെന്ന് വയനക്കാരന്‍ അപ്പോള്‍ തന്നോട് തന്നെ ചോദിക്കുന്നു. എങ്കിലും അപ്പോഴും അനുവാചകനൊരാശ്വാസമുണ്ട്. കാണാത്ത കാഴ്ചകളെ കണ്ണിലൊപ്പിയെടുക്കുന്ന കലാകാരന്മാര്‍ തൈക്കു ചുറ്റുമുണ്ട്. അയാള്‍ ഹൃദയം കൊണ്ട് ലോകത്തോട് സംവദിക്കുന്നു. കാഴ്ചകളും ശബ്ദങ്ങളും അയാള്‍ക്ക് സുഖനുഭൂതിയും പോറലുകളുമേല്‍പ്പിക്...

കളിവിളക്കിന്റെ വെളിച്ചം

കടല്‍കടന്നെത്തിയ കടന്നു കയറ്റത്തില്‍ , മലയാളിക്ക് മറ്റെന്തുമെന്നപോലെ കവിതയും അന്യമായി. ഈരടികളായി, ഈണങ്ങളായി ധര്‍മ്മ സംസ്ക്കാരങ്ങളും സങ്കട സൗന്ദര്യങ്ങളും പകര്‍ന്ന കവിത , പെരു വഴികളില്‍ മാനഭംഗം ചെയ്യപ്പെട്ടു. സ്വത്വരക്തം നഷ്ടപ്പെടാത്ത ചിലരെങ്കിലും പഴഞ്ചനെന്നു മുദ്ര കുത്തപ്പെട്ടിട്ടും , മലയാളി മനസ്സിനോടു സംവദിക്കാന്‍ ധൈര്യം കാണിച്ചു. അതുകൊണ്ടിന്ന് , കവിയെ തിരയുമ്പോള്‍ ചുരുക്കം ചിലരേ ഓര്‍മ്മയില്‍ തെളിയുന്നുള്ളു. കവി മേലങ്കികളണിഞ്ഞിട്ടും ഭൂരിഭാഗവും ജീവച്ഛവങ്ങളായി മലയാള സാഹിത്യത്തില്‍ ശ്മശാന നൃത്തം ന...

കനല്‍ കോരിയ കഥകള്‍

‘ കഥയാല്‍ തടുക്കാമോ കാലത്തെ’? കവി ചോദിക്കുന്നു. കാരണം ‘ തണുത്ത തലച്ചോറേ ഉണ്ണൂവാനുള്ളു കയ്യില്‍’ കാലത്തിന്റെ വേഗതയാര്‍ന്ന , ശക്തമായ കുത്തൊഴുക്കില്‍ മേല്‍പ്പറഞ്ഞ ചോദ്യത്തിനും ഉത്തരത്തിനും സാംഗത്യമേറും. ജീവിതമെന്നത് ഒരിക്കലും പൂര്‍ണ്ണത വരുത്താനാകാത്ത സമസ്യയാ‍കുമ്പോള്‍ , കവികളും കഥാകാരന്മാരും അസ്വസ്ഥരാകുന്നു. അവര്‍ തണുക്കാത്ത തലച്ചോറിനെ കൊണ്ടു നടക്കുന്നവരാണ്. ‘ തീ പിടിച്ച വാലാണ് എന്റെ പകല്‍’ എന്നു കവി പറയുന്നു. അവര്‍ കഥകളിലൂടെ , കവിതകളിലൂടെ സമസ്യാപൂരണത്തിനൊരുങ്ങുന്നു. ആ ശ്രമങ്ങള്‍ ചിലപ്പോള്‍ നമ്മ...

സാന്ത്വനത്തിന്റെ സുവിശേഷങ്ങള്‍

സ്വപ്നങ്ങളുടെ നിര്‍ഭരതയാണ് ജീവിതത്തെ ആകര്‍ഷകമാക്കുന്നത് .തോമസ് മൂറിന്റെ ‘ഉട്ടോവ്യ’ പോലെ , ഏതൊരാള്‍ക്കും അയാളുടേതായ ഒരാദര്‍ശ ലോകമുണ്ടായിരിക്കും. ഏകാന്തതകളില്‍ അയാള്‍ അഭിരമിക്കുന്നത് ആ ലോകത്തിലായിരിക്കും. വര്‍ത്തമാന ഇടപെടലുകളിലെ, വിജയത്തിന്റെ , സംതൃപ്തിയുടെ ചില നിമിഷങ്ങള്‍ ആ സ്വപ്നലോകത്തിന്റെ ദര്‍ശനവും അയാള്‍ക്ക് സാദ്ധ്യമാക്കുന്നു. മറ്റു ചിലപ്പോള്‍ ആഴമേറിയ നിരാശയും സ്വപ്നങ്ങള്‍ വെറും നീര്‍ക്കുമിളകളാണെന്നും, സാമുവല്‍ ബക്കറ്റിനെപ്പോലെ , ജീവിതമൊരു അസംബന്ധ നാടമാണെന്ന് തോന്നും. എന്നാല്‍ നിരന്തരമായി ,...

അസ്വസ്ഥതയുടെ അടക്കം പറച്ചിലുകള്‍

Men may come and men may go, but i go on forever. പുഴ ഒഴുകുകയാണ് . തടങ്ങളെ നനച്ച് ജീവജലം പകര്‍ന്ന്, സാംസ്ക്കാരിക ധാരണകളെ നെഞ്ചിലേറ്റി. എത്രപേര്‍, ഈ തടങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ടു എന്നറിയില്ല അനേകര്‍ വന്നു അനേകര്‍ മടങ്ങുകയും ചെയ്തു. അവരില്‍ ചിലര്‍ , പുഴയുടെ അനുസ്യൂതമായ പ്രവാഹത്തിനിടയില്‍ , മനോഹരമായ കളിവഞ്ചികള്‍ തീര്‍ത്ത് നമ്മെ വിസ്മയിപ്പിക്കുന്നു. ചിലര്‍ ഉള്ളിലെവിടെയോ ഒരു തേങ്ങല്‍ , ഒരു തുള്ളി കണ്ണുനീര്‍ ബാക്കി നിര്‍ത്തുന്നു അപ്പോഴും പുഴ ഒഴുകുകയാണ് , നിര്‍മമമായി. ഇക്കുറി തെരെഞ്ഞെടുത്ത ...

തീർച്ചയായും വായിക്കുക