സൗമ്യ എസ്
ഏക
ഏകയാണിന്നു ഞാൻ, ഏകയാണിന്നു ഞാൻ ആരോരുമില്ലാത്തൊ- രേകയാണിന്നു ഞാൻ മിണ്ടുവാൻ, കൂടുവാനാരോരുമില്ലാതെ- നാളുകളങ്ങനെ തളളിനീക്കിടുന്നു. സോദരി എന്നോടു മിണ്ടുന്നില്ല. കൂട്ടുകാരെന്നോടു കൂടുന്നില്ല മാതാപിതാക്കളും വീട്ടുകാരും എന്നോട് അന്യത്വം കാട്ടിടുന്നു. സന്തോഷമെന്തെന്ന് ഞാൻ മറന്നു. ദുഃഖങ്ങളെന്തെന്ന് ഞാനറിഞ്ഞു. ആരോടുമാരോടുമെന്നില്ലാതെ എന്നുടെ ദുഃഖങ്ങൾ ചൊല്ലീടുന്നു. Generated from archived content: poem7_july.html Author: soumya_s