ശൂരനാട് രവി
കുട്ടിക്കാല
എന്റെ ബാല്യകാലം. അന്നൊക്കെ നാട്ടിൽ അറുകൊല, യക്ഷി, മാടൻ, മറുത, പിളളതീനിക്കാളി തുടങ്ങിയ അദൃശ്യജീവികൾ രാത്രികാലങ്ങളിൽ നാടടക്കിവാണിരുന്നു. ചില ചട്ടമ്പിമാരും കളളന്മാരുമൊഴികെ ആരും വഴിനടക്കുകയില്ല. കളീയ്‌ക്കൽ കുളം മുതൽ താഴോട്ട് മേങ്ങോലപ്പാടംവരെ നീണ്ടുകിടക്കുന്ന തോട്ടുവരമ്പിൽ അറുകൊല കൂവിക്കൊണ്ടു നടക്കുമായിരുന്നു. മാടൻ തലയിൽ നെരിപ്പോടുമായി പോകുന്നതു കണ്ടവർക്കെല്ലാം കുളിരും പനിയും പിടിച്ചിട്ടുണ്ട്. കൊത്തംപിളളിലെ ചങ്കുച്ചേട്ടനെയും കുരുമ്പോലിക്കിഴക്കേതിലെ കൊച്ചുരാമൻ കൊച്ചാട്ടനെയും ഒരു അറുകൊലയും തൊട്ടിട്...
പൊണ്ണന്റേനും കണ്ണന്റേനും ബലൂൺ കാണാൻപോയ കഥ
‘ഊതിയെടുത്താൽ മത്തങ്ങാ ഉരുണ്ടുനീണ്ടൊരു മത്തങ്ങാ തട്ടിയുരുട്ടാം മത്തങ്ങാ തൊട്ടാൽപൊട്ടും മത്തങ്ങാ.’ ഇതൊരു കടങ്കവിതയാണ്. ബലൂൺ എന്നാണുത്തരം. കുട്ടികളുടെ കളിക്കൂട്ടുകാരനാണ് ബലൂൺ. എന്റെ കുട്ടിക്കാലത്ത് ഇവൻ നാട്ടിൽ വന്നിട്ടില്ല. ഉത്സവപ്പറമ്പുകളിൽ ഈ സാധനം വന്നാൽ കാണാൻ വലിയ തിരക്കാണ്. ഉന്ത്, തളള്... കുമ്പളങ്ങാ ബലൂൺ... പടവലങ്ങാ ബലൂൺ... ഇങ്ങനെ പലതരം ബലൂണുകൾ. പോരുവഴിയിലെ കാക്കാമാരാണ് ഉത്സവപ്പറമ്പുകളിൽ ബലൂൺകച്ചവടക്കാർ. കുട്ടികളുടെ കളിപ്പാട്ടമാണെങ്കിലും മുതിർന്നവർക്കും അതൊന്നു കാണുക രസമാണ്. അത...
മലയാള അവാർഡുകൃതികൾ അമേരിക്കൻ ടോയിലറ്റിൽ
മലയാളത്തിലെ ചില അവാർഡുകൃതികൾ അമേരിക്കയിലെ പ്രവാസി മലയാളികളുടെ കക്കൂസിലെ ഫ്‌ളഷ്‌ടാങ്കിനു മുകളിൽ കണ്ടതുകൊണ്ട് ഈ കുറിപ്പെഴുതുന്നു. 150-ൽപരം വീടുകൾ ഞാൻ സന്ദർശിച്ചു. മിഷിഗണിലെ സ്‌നോ കാരണം ചെല്ലുന്ന വീടുകളിലെ ടോയിലറ്റാണ് ആദ്യം അന്വേഷിക്കുക. പല ടോയിലറ്റുകളിലും ‘ചന്തി’ തുടയ്‌ക്കുന്ന ടോയിലറ്റുപേപ്പറുകളും മലയാളത്തിലെ അവാർഡുസാഹിത്യകാരന്മാരുടെ കൃതികളുംകണ്ടു. നന്നായി ചെറുകഥയെഴുതുന്ന ഒരു സാഹിത്യകാരന്റെ ടോയിലറ്റിൽ കണ്ടത് ഈ അടുത്തകാലത്ത് ഒളപ്പമണ്ണയുടെ പേരിലുളള അവാർഡു വാങ്ങിയ രണ്ടുപേരിൽ ഒരാളുടെ കൃതിയാണ് ‘ത...
പട്ടിക്കുട്ടികൾക്ക് മുലപ്പാൽകൊടുത്ത പണിക്കത്തിയുട...
എന്റെ വീടിന്റെ തെക്കേത് വഴി. അതിനും തെക്ക് ഒരു വീടുണ്ട്. പാറോതിപ്പണിക്കത്തിക്കൊരു മകനുണ്ടായിരുന്നു. കോവാലൻ. പിത്തംപിടിപെട്ടു ചത്തുപോയി. പിന്നെ പാറോതിപ്പണിക്കത്തി പെറ്റു. പെൺകുട്ടി. അതും കിണറ്റിൽവീണു ചത്തു. പക്ഷെ പാറോതിപ്പണിക്കത്തിക്ക് മുലപ്പാൽ ധാരാളമുണ്ട്. വറ്റാത്ത ഉറവപോലെയാണതെന്ന് പെണ്ണുങ്ങൾ പറയും. അയൽവക്കത്തോ അകലത്തോ ആർക്കെങ്കിലും ചെങ്കണ്ണ് വന്നാൽ അല്‌പം മുലപ്പാലിനുവരുന്നത് പാറോതിപ്പണിക്കത്തിയുടെ മുമ്പിലാണ്. ഒരിക്കൽ ഒരു ദാരുണസംഭവമുണ്ടായി. പണിക്കത്തിയുടെ കുടിലിനോടു ചേർന്നുളള ചാമ്പൽക്...
വലാന്റെ കപ്പ്, ശൂത്തനിക്കൊരു കറി, പിന്നെ എട്ടുകാശ...
എന്റെ തീരെ ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിൽ ഒരു മുതിർന്ന മുസ്ലീം കാരണവരുണ്ടായിരുന്നു; ‘വിളയിൽ അലിമേത്തർ.’ അലിമേത്തർ അറിയപ്പെടുന്ന ധനവാനായിരുന്നു. അയാൾ പണക്കാരനായതിനെപ്പറ്റി നാട്ടിൽ ഒരു കഥയുണ്ട്; ഒരു നാണക്കേടിന്റെ കഥ. നാണംകെട്ടു പണം തേടിയാൽ നാണക്കേട് ആ പണം തന്നെ മാറ്റുമല്ലോ. എട്ടു കാശിന്റെ പന്തയത്തിന് ശാസ്‌താംകോട്ട ചന്ത മുതൽ കുമരംചിറ വരെ ചന്തികൊണ്ട് നിരങ്ങി പന്തയം ജയിച്ചു പണം വാങ്ങിയ ആളാണ് വിളയിൽ അലിമേത്തർ. അലിമേത്തർ എല്ലാ ചന്ത ദിവസവും ചന്തയിൽ പോകുക പതിവാണ്. അന്ന് ആഴ്‌ചയെല്ലാം ‘കോട്ട’ ആഴ്...
ടോയിലറ്റ് സാഹിത്യത്തെപ്പറ്റി
കേരളത്തിലെ അവാർഡ് കൃതികൾ പലതും അമേരിക്കൻ ടോയിലറ്റുകളിൽ ചന്തിതുടയ്‌ക്കാൻ ഉപയോഗിക്കുന്നു എന്ന് ഞാൻ എഴുതിയതിനെ വിമർശിച്ചുകൊണ്ടുളള ഒരു കുറിപ്പ് ചാരുംമൂട് വാസവന്റേതായി ഉൺമയിൽ കണ്ടു. വാസവന്റെ സഹികേട് ഞാൻ സഹിക്കുന്നു. പക്ഷേ എന്റെ സഹികേടോ! രാജാവ് നഗ്നനാണെന്ന് പറഞ്ഞ കുട്ടിയുടെ കഥ ഓർത്തുപോകുകയാണ്. മുണ്ടില്ലാത്തവന് മുണ്ടുണ്ടെന്ന് പറയുന്നവർ ഇന്നും ഉണ്ടെന്ന് വാസവന്റെ കുറിപ്പ് സമ്മതിക്കുന്നതായി തോന്നുന്നു. ദുഃഖമുണ്ട്. എനിക്ക് അവാർഡ് കിട്ടാത്തതിന്റെ കലിയാണ് ആ കുറിപ്പിന് കാരണമെന്നു പറഞ്ഞിര...