സൂരജ്
കാവുകൾ ഃ ജൈവവൈവിധ്യങ്ങളുടെ കലവറ
നമ്മുടെ നിത്യഹരിത വനങ്ങളുടെ ശേഷഭാഗങ്ങളായി ഇന്ന് നിലനില്‌ക്കുന്നത് കാവുകൾ മാത്രമാണ്. വനനശീകരണം മൂലം ഇവയിൽ പലതും നശിച്ചു പോവുകയും ചെയ്‌തു. ആരാധനമൂർത്തികളുടെ വാസസ്‌ഥലമെന്നോണം നാം സംരക്ഷിക്കുന്ന ഈ കാവുകളിലെ സസ്യജീവജാലങ്ങൾ വൈവിധ്യം നിറഞ്ഞതാണ്. ഔഷധസസ്യങ്ങളും, കുറ്റിച്ചെടികളും തുടങ്ങി ഒട്ടനേകം സസ്യജാലങ്ങൾ കാവുകളിൽ കാണാൻ കഴിയും. ഔഷധസസ്യങ്ങളുടെ കാര്യത്തിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കാവുകൾ തന്നെയാണ് മുന്നിട്ട് നില്‌ക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം ആയിരത്തോളം കാവുകൾ ഇന്ന്...