സൂക്ഷ്‌മാനന്ദസ്വാമി
സാഹിത്യത്തിന്റെയും ആത്മീയതയുടെയും അദ്വൈതവൽക്കരണം
എം.കെ. ഹരികുമാറിന്റെ ‘എന്റെ മാനിഫെസ്‌റ്റോ’ എന്ന താത്ത്വികഗ്രന്ഥം വാസ്‌തവത്തിൽ സാഹിത്യകാരന്മാരല്ല വായിക്കേണ്ടത്, സന്യാസിമാരാണ്. സന്യാസിമാർ പല ശ്ലോകങ്ങളും ഉരുവിടുമെങ്കിലും അവർക്ക് ജീവിതത്തിൽ ആവശ്യമായ അദ്വൈതചിന്ത വേണ്ടത്ര ഉൾക്കൊള്ളനായിട്ടുണ്ടോ എന്ന സംശയമാണ്. അവർ ഈ പുസ്‌തകം ചർച്ച ചെയ്യണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു. നമ്മുടെ സാഹിത്യമേഖലയിൽ ഏറ്റവും അപൂർവ്വമായ ഒരു സംഭവമായി ഇതിനെ കാണാൻ ഞാനിഷ്‌ടപ്പെടുന്നു. ഇത് മലയാള സാഹിത്യത്തിന് പരിചിതമായ രീതിയുമല്ല. ഇവിടെ സാഹിത്യകൃതികളെ സമീപിക്കുന്ന രീതിയില...