സോണി ജോസഫ്
ഫ്രീ കോപ്പി
തോമാച്ചൻ മനസമാധാനമില്ലാതെ ചുറ്റിത്തിരിഞ്ഞു. രണ്ട് ചെക്കുകളാണ് മടങ്ങിയത്. ദേശസ്‌നേഹി വാരാന്ത പത്രത്തിന്റെ ഫിലിമുമായി പ്രസിലേക്ക് പോയ ഭാസ്‌കരൻ തന്റെ റിപ്പോർട്ട് ബുക്കിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. പഴയ കണക്കുകൾ തീർത്തശേഷം മാത്രമേ പുതിയ വർക്കിൽ തൊടുകയുളളൂ. കടുത്ത പ്രതിസന്ധി. പത്രം പുറത്തിറങ്ങിയില്ലെങ്കിൽ സാംസ്‌കാരിക കേരളത്തിന്റെ അവസ്ഥയെന്താവും? വായനക്കാർ പത്രശ്വാസംകിട്ടാതെ പിടഞ്ഞുമരിക്കില്ലേ. ഉടനടി പതിനായിരം ഉറുപ്പിക സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഭാര്യ ആനിക്കുട്ടി അടുക്കളയിൽ എന്തൊക...