Home Authors Posts by സോണിയ റഫീക്ക്‌

സോണിയ റഫീക്ക്‌

12 POSTS 0 COMMENTS

കാലാന്തരങ്ങള്‍

തീവണ്ടിയുടെ അലോസരപ്പെടുത്തുന്ന വിതുമ്പലുകളും കുസൃതിയാര്‍ന്ന കൂകി വിളിയിലും പിന്നിട്ട രാത്രികളുടെ ആലസ്യത്തില്‍ അവള്‍ നിന്നു. എന്തിനോ വേണ്ടിയുള്ള പേ പാച്ചിലില്‍ ആണ് മനുഷ്യന്‍. ഇത്രമേല്‍ സുന്ദരിയായിരിക്കേ തന്നെ ആരും ഒരു നോക്ക് നോക്കാത്തതെന്തേ? തുടുത്ത തക്കാളിക്കവിളുകളും പനിനീര്‍ച്ചുണ്ടുകളും ആരും കണ്ടില്ലെന്നുണ്ടോ? കൂനന്‍ ഉറുമ്പുകളേപോല്‍ കൂനി കൂനി പോകുന്നവര്‍, കറുത്ത് തടിച്ച കട്ടുറുമ്പുകളേപ്പോല്‍ തെല്ലഹങ്കാരത്തോടെ ഞെളിഞ്ഞു പോകുന്നവര്‍, അതിവേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ തിക്കിത്തിരക്കി പായുന്ന കുഞ്ഞ...

ഉയരങ്ങളിലേക്ക്

ദുപ്പട്ടയുടെ ഇഴ മാറി നീണ്ട് കിടന്നൊരു നൂല്‍ ഊര്‍ന്നെടുത്ത് അതിലൊരു കുരുക്കിട്ടു. ആ വട്ടത്തിനുള്ളിലൂടെ ചെറുവിരല്‍ കടത്തി കുരുക്കൊഞ്ഞു മുറുക്കി നോക്കി . ഒരു ഞെരിച്ചില്‍ പിന്നൊരു പിടച്ചില്‍. ജസീത പലവട്ടം നൂലഴിച്ചും കുരുക്കിട്ടും പരീക്ഷിച്ചു . ഇല്ല പിഴവ് പറ്റില്ല. മച്ചിനു നല്ല ബലമുണ്ട്. കൊളുത്തും ബലമുറ്റതാണ്. കയറിനു പഞ്ഞവുമില്ല. എങ്കിലും അല്‍പ്പ നിമിഷമെങ്കിലും പ്രാണന്റെ പിടച്ചില്‍ നന്നായി അറിയും. അത് ഓര്‍ക്കവയ്യ. സ്വതന്ത്രവും സ്വച്ഛവും അനന്തവുമായ ഏകാന്തതയിലേക്കുള്ള യാത്രയാണ് . ആ യാത്രയുടെ ആരംഭം നേ...

ഫണല്‍ മേഘം

മേഘമൊരു നിറഗര്‍ഭമായി ഗൗരി ചന്ദനയ്ക്കു മുകളില്‍ കറുത്ത പര്‍ദ്ദയണിഞ്ഞ് മുഖം നോക്കാന്‍ കണ്ണാടിക്കായി ചിണുങ്ങി. വര്‍ഷങ്ങള്‍ പിരിഞ്ഞിരുന്ന പ്രണയാര്‍ദ്ര മനസ്സുകളുടെ ഒത്തിണങ്ങല്‍ പോലെ പല ദിക്കുകളില്‍ നിന്ന് കാറ്റിന്റെ കുളിരുള്ള ക്ഷണം സ്വീകരിച്ചെത്തിയ ഇരുണ്ട മേഘക്കൂടുകള്‍ തമ്മില്‍ ഒടുങ്ങാത്ത ആസ്ക്തിയോടെ പുണര്‍ന്നു. കുളുകുളു ചരല്‍ മണ്ണില്‍ കിടന്ന് മേഘമിഥുനങ്ങളുടെ രഹസ്യസല്ലാപങ്ങളും പ്രണയ പങ്കുവെപ്പുകളും അവള്‍ കേട്ടിരുന്നുവെങ്കിലും കേട്ടില്ലെന്നു നടിച്ചു. അവരുടെ പ്രേമം ആവോളം പൂത്ത് മദിക്കുമ്പോള്‍ മഴവിത്ത...

വേനല്‍ വസന്തങ്ങള്‍

കൊല്ലപ്പരീക്ഷയുടെ ടൈം ടേബിള്‍ കിട്ടുമ്പൊഴേ മനസ്സില്‍ തകിലുകൊട്ടിന്‍റെ മേളമാണ്‌. പരീക്ഷയോടുള്ള അടങ്ങാത്ത ആസക്തി മൂലമല്ല, പരീക്ഷക്ക്‌ ശേഷമുള്ള വേനലവധി ഓ‍ര്‍ത്തിട്ടാണ്‌. വേനല്‍കാലത്താണ്‌ വേനലവധി എന്നിരുന്നാലും വസന്തകാലത്തിന്‍റെ പരിമളമാണ്‌ മനസ്സിലത്‌ നിറച്ചത്‌. അവസാന ദിവസ പരീക്ഷ എഴുതാന്‍ വല്ലാത്തൊരുന്‍മേഷം. കൂട്ടുകാരോടെല്ലാം യാത്ര പറഞ്ഞ്‌ പിരിയുമ്പോള്‍ ചില സുന്ദരസ്വപ്നങ്ങള്‍ മനസ്സില്‍ നിറയുന്നുണ്ടാകും. വീട്ടിലെത്തിയാലുടന്‍ അച്ഛനമ്മമാരുടെ വക ക്യാന്‌വാസിംഗ്‌ തുടങ്ങും. " മക്കളേ ... ബീച്ചില്‍ കൊണ്ട്‌...

ഹേമന്തം

ഗ്രാമഫോണില്‍ നിന്ന് ഒഴുകി ഇറങ്ങിയ ബീഥോവന്റെ ഒന്‍പതാം സിംഫണിയുടെ താളത്തിനൊത്ത് മാര്‍ഗരറ്റിന്റെ റോക്കിംഗ് ചെയര്‍ ഈണത്തില്‍ ആടിക്കൊണ്ടിരുന്നു. ജനാലകമ്പികളിലെ തുരുമ്പിന്റെ മഞ്ഞളിപ്പിനെ കോരിത്തരിപ്പിച്ച് ഈറന്‍ കാറ്റ് വെള്ളി വിതറിയ മുടിയിഴകളെ മെല്ലെ ഇളക്കി മറിക്കുന്നത് മാര്‍ഗരറ്റിനു സുഖമുള്ള കുസൃതിയായി അനുഭവപ്പെട്ടു. ‘ പണ്ടെ ഇവള്‍ ഇങ്ങിനെയാണ്’ വിളിക്കാത്തിടത്തൊക്കെയും കയറി വരും. ഉറക്കത്തിലേക്കു വഴുതി വീഴവേ ഒരു തലോടലായി മൃദുസ്പര്‍ശമായി വീശി വിരിക്കുന്ന ഇവള്‍ മാര്‍ഗരറ്റിന് ചെറുപ്പം മുതല്‍ക്കേ കൂട്ടുകാ...

മിസ്ഡ് കാള്‍

ഇന്നുമവള്‍ നേരമേറെ വൈകിയാണ്‌ വീട്ടിലെത്തിയത്‌. വൈകുവാനുള്ള കാരണം തിരക്കിയ അമ്മയോട്‌ പതിവുപോലെ ലൈബ്രറി റഫറന്‍സ്‌ എന്ന കള്ളം തന്നെ പറയേണ്ടി വന്നു. പാവം അമ്മ !! എത്രവട്ടം താന്‍ ഇതേ നുണ ആവര്‍ത്തിച്ചിട്ടും ഒരു നോക്കുകൊണ്ട്‌ പോലും സംശയത്തിന്‍റെ കൂരമ്പ്‌ തന്‍റെ നേര്‍ക്ക്‌ എയ്തിട്ടില്ല. ചായയും പലഹാരവും കഴിച്ചശേഷം ഇന്ദിര അവളുടെ മുറിയുടെ സ്വകാര്യതയിലേക്ക്‌ നീങ്ങി. ബാഗില്‍നിന്ന്‌ മൊബൈല്‍ഫോണ്‍ കയ്യിലെടുത്തു. നാലു മെസ്സേജുകള്‍...ആരുടെയാണെന്ന്‌ നോക്കാതെതന്നെ അവള്‍ക്കറിയാം.....ജിത്തുവിന്‍റെതുതന്നെ...വിരല്‍ത...

ബിജുക്കുട്ടന്‍ സ്പെഷ്യല്‍

ഭൂമിമലയാളത്തില്‍ പലതരം തരംതിരിവുകള്‍ നിലനില്‍ക്കെ ഒഴിച്ചുകൂടാനാവാത്ത തരംതിരിവ്‌ മനുഷ്യമ്മാരുടെ തരംതിരിവ്‌ തന്നെ. നമ്മുക്കു ചുറ്റും കാണുന്ന മനുഷ്യക്കോലങ്ങളെ ഇങ്ങനെ തരംതിരിക്കാം. 1.പണ്ഡിതന്‍ 2. പാമരന്‍ 3.തസ്കരന്‍ 4. പീഡിതന്‍ പിന്നെ 5. പലവക ഇതില്‍ ബഹുഭൂരിപക്ഷം ഉള്‍പ്പെടുന്ന "പലവക" വകുപ്പില്‍ പെട്ടവനാണ്‌ കഥാനായകനായ ബിജുക്കുട്ടന്‍, വയസ്സ്‌ 25. അതിരാവിലെ 10 മണിക്ക്‌ കോഴി കൂവുന്ന ശബ്ദം കേട്ടു ബിജുക്കുട്ടന്‍ കിടക്കപ്പായില്‍നിന്ന്‌ പിടഞ്ഞെണീറ്റു.ചുറ്റും നല്ല വെളിച്ചം,ക്ളോക്കില്‍ സമയം 10.ഈ കോഴിക്കെന...

മധുര നൊമ്പരങ്ങള്‍

"മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി" എഫ്‌ എം റേഡിയോയില്‍ നിന്ന്‌ ഒഴുകിയിറങ്ങിയ ചെറു കുളിരേകും ചാറ്റല്‍ മഴ. ജന്നല്‍ കമ്പികളില്‍ ഉരസിചിതറിയ പുതുമഴത്തുള്ളികളില്‍ ചിലത്‌ നെറുകയില്‍ തൊട്ടുണര്‍ത്തിയപോല്‍ ഏതോ പോയകാലത്തിന്‍റെ മധുര നൊമ്പരങ്ങള്‍ മനസ്സില്‍ തോരണം വിരിച്ചു. കാലത്തിന്‍റെ കുഴിച്ചുമൂടലുകളില്‍ പെടുത്താതെ ആ ചെറു നൊമ്പരങ്ങള്‍ ഇളം പനിനീര്‍ പൂവിതളുകളാല്‍ മൂടിവച്ചു. ....... ഭദ്രമായി....മനസ്സിന്‍റെ പാതിയടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ എവിടെയോ ഇന്നുമവ പരിമളം പരത്തുന്നു...

മധുര നൊമ്പരങ്ങള്‍

"മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി"എഫ്‌ എം റേഡിയോയില്‍ നിന്ന്‌ ഒഴുകിയിറങ്ങിയ ചെറു കുളിരേകും ചാറ്റല്‍ മഴ. ജന്നല്‍ കമ്പികളില്‍ ഉരസിചിതറിയ പുതുമഴത്തുള്ളികളില്‍ ചിലത്‌ നെറുകയില്‍ തൊട്ടുണര്‍ത്തിയപോല്‍ ഏതോ പോയകാലത്തിന്‍റെ മധുര നൊമ്പരങ്ങള്‍ മനസ്സില്‍ തോരണം വിരിച്ചു. കാലത്തിന്‍റെ കുഴിച്ചുമൂടലുകളില്‍ പെടുത്താതെ ആ ചെറു നൊമ്പരങ്ങള്‍ ഇളം പനിനീര്‍ പൂവിതളുകളാല്‍ മൂടിവച്ചു. ....... ഭദ്രമായി....മനസ്സിന്‍റെ പാതിയടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ എവിടെയോ ഇന്നുമവ പരിമളം പരത്തുന്നു.....

ചില സുന്ദരസ്വപ്നങ്ങള്‍

ഒരു മനുഷ്യജീവിയുടെ ഭയചകിതമായ അലമുറയിടല്‍ കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. വ്യാഴാഴ്ച്ച രാത്രി ആയതിനാല്‍ ഊരുതെണ്ടല്‍ കഴിഞ്ഞു നേരമേറെ വൈകിയാണ്‌ കിടക്കപ്പായില്‍ അഭയം പ്രാപിച്ചത്‌. ഉറക്കത്തിലേക്ക്‌ തെന്നിനീന്തി ഇറങ്ങാനുള്ള പുറപ്പാടിലാണ്‌ ആ നിലവിളി കാതില്‍ പതിഞ്ഞത്‌. പിടഞ്ഞെണീറ്റപ്പോള്‍ വാവിട്ട്‌ നിലവിളിക്കുന്ന പ്രാണനാഥനെയാണ്‌ കണ്ടത്‌. " അയ്യോ.....കള്ളന്‍, കള്ളന്‍..." പുള്ളിക്കാരന്‍ നല്ല ഉറക്കത്തിലാണ്‌. സ്വപ്നത്തില്‍ കള്ളനെയോ മറ്റോ കണ്ട്‌ പേടിച്ചതാവാം എന്നു കരുതി സമാധാനിച്ച് ഞാന്‍ വീണ്ടും ഉറങ്ങാന്‍ ഭാവി...

തീർച്ചയായും വായിക്കുക