Home Authors Posts by സോമസുന്ദരൻ കുറുവത്ത്‌

സോമസുന്ദരൻ കുറുവത്ത്‌

14 POSTS 0 COMMENTS

എനിക്ക് ഞാനാകണം

എനിക്ക് മടുക്കുന്നു ...! എല്ലാം അവസാനിപ്പിച്ച്, പുതിയ ഒന്നിനെ എല്ലാത്തിൽ നിന്നും വ്യത്യസ്തമായ ഒന്നിനെ എവിടെയാണ് ഞാൻ തേടേണ്ടത് ? എന്തിനാണ് ഞാൻ വിജയങ്ങൾ തേടി അലഞ്ഞത് ? അലക്കിത്തേച്ച വസ്ത്രങ്ങളും, പോളിഷ് ചെയ്ത് തിളങ്ങുന്ന പാദരക്ഷകളും, വില കൂടിയ കണ്ണടകളും, സുഗന്ധ ലേപനങ്ങളും എനിക്ക് എന്തു നേടിത്തന്നു? ദിനവും ഉപയോഗിച്ച് ഉപേക്ഷിക്കാൻ പറ്റാത്ത ഭാരങ്ങളായി എന്നോടു കൂടിയ പാപങ്ങൾ ...! എനിക്കുപേക്ഷിക്കണം ഇവയെല്ലാം എന്റെ സ്വാതന്ത്ര്യത്തിനു വിലങ്ങുവച്ചവയെല്ലാം. നീലാകാശത്തിനു താഴെ നഗ്...

ടോർച്ച്

സ്വന്തം നെഞ്ചിലേക്ക് സ്വന്തം മുഖത്തേക്ക് തെളിച്ച് പിടിക്കാനുള്ളതല്ല ഈ ടോർച്ച്! ഇരുട്ടിൽ നിൽക്കുന്നവൻ്റെ മുഖത്തേക്ക് കാട്ടുവഴികളിലെ മുള്ളിൻ മുനകളിലേക്ക് കരിങ്കൽ മുനകളിലേക്ക് വഴിമുറിച്ചു കിടക്കുന്ന വിഷപ്പാമ്പുകളുടെ പുറത്തേക്ക് ഞാൻ ഭയക്കുന്ന ഇരുട്ടിനെ പിളർക്കുന്ന വജ്രായുധമാണ് ഈ ടോർച്ച് ഈ ടോർച്ച് ആണെൻ്റ സ്വാതന്ത്ര്യം ഞാൻ ആഗ്രഹിക്കുന്ന യാഥാർത്ഥ്യത്തിനു മേൽ ഞാൻ തെളിക്കുന്ന ടോർച്ച് അതാണ് എൻ്റെ സത്യം. ഇന്ന് പ്രഭാത സവാരിക്കിടയിൽ ഞാൻ കണ്ടു എൻ്റെ പ്രിയ സുഹൃത്ത് എൻ്റെ ടോർച്ച് മാറ...

മരണക്കിടക്കയിൽ

ഹേ, മരണമേ നീയെന്താണ് മടിച്ചുനിൽക്കുന്നത് ! നിന്നെ ഞാൻ പ്രേമിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായെന്ന് നിനക്കറിഞ്ഞുകൂടെ ? ഗ്രീഷ്മവും ശിശിരവും വസന്തവും തന്ന് നീയെന്തിനാണ് എന്നിൽ നിന്നകലുന്നത് ! നിൻ്റെ കറുത്ത കമ്പിളിപ്പുതപ്പിനുള്ളിൽ നിൻ്റെ മാറോട് ചേർന്നുറങ്ങാൻ ഞാനിനിയും കാത്തിരിക്കണമെന്നോ ? തീവണ്ടിച്ചക്രങ്ങൾക്കിടയിലും തൂങ്ങി നിന്ന കയറുകളിലും പത്തിവിരിച്ച അഗ്നിനാളങ്ങളിലും നീയുണ്ടെന്നെനിക്കറിയാം. പക്ഷെ എനിക്ക് നിന്നോട് പ്രേമമായിരുന്നു ഒരു വേശ്യയോടെന്ന പോലെ നിന്നോട് രമിക്കാൻ എനിക്ക...

കറുപ്പും വെളുപ്പും

  നിയതി, നീയെന്തിനാണ് എല്ലായിടവും കറുപ്പും വെളുപ്പുമായ് വേർതിരിച്ചത് ? കറുത്ത രാത്രിയെയും വെളുത്ത പകലിനെയും കൊണ്ടു നീ എന്റെ ദിവസത്തെ പകുത്തു ഞാൻ തേടി നടന്നത് മുഴുവൻ നിറങ്ങളായിരുന്നു പച്ചയും മഞ്ഞയും ചുവപ്പും ഓറഞ്ചുമെല്ലാം എനിക്ക് വേർതിരിച്ചെടുക്കാൻ പറ്റാത്തവണ്ണം നീയെന്തിനാണ് കറുപ്പിലും വെളുപ്പിലുമായി ലയിപ്പിച്ചു കളഞ്ഞത് ? അവയെല്ലാം എനിക്ക് വേർതിരിച്ച്‌ വേണം . നൂറ് നിറങ്ങളുള്ള പൂക്കളും ഏഴു വർണ്ണങ്ങളും നിറഞ്ഞ ആകാശവും സ്വന്തമാക്കാൻ ഞാൻ നിന്നോടു യുദ്ധത്തിന് വന്നു . കാലാൾ...

ആവർത്തനം

    എന്നത്തെയും പോലെ ഒരു രാത്രി! ഒരുപാടു ജോലികൾ ചെയ്തു തീർക്കാനുണ്ട് മുന്ന് ദിവസത്തെ കണക്കുകൾ ഒരാഴ്ചത്തെ റിപ്പോർട്ട് പകുതി വായിച്ച നോവൽ എഴുതിത്തുടങ്ങിയ കവിത.... മുറി തൂത്തു വൃത്തിയാക്കണം മുഷിഞ്ഞു ഡ്രസ്സുകൾ കഴുകിയെടുക്കണം നാളത്തെ ക്ലാസ്സിനുള്ള നോട്ടുകൾ തയ്യാറാക്കണം നിറം മങ്ങിയ മോഡലുകൾ വൃത്തിയാക്കണം... ഏത് ആദ്യം ചെയ്യണം ? എന്ന ചോദ്യം എന്നെ നോക്കി ചിരിച്ചു ! എല്ലാം ആദ്യം ചെയ്യേണ്ടവ തന്നെ എല്ലാത്തിനും ഞാൻ ഒന്നാമത്തെ പരിഗണന നൽകി. റിവോൾവിംഗ് ചെയറിൽ ഒരു റൗണ്ട് ...

സ്വാതന്ത്ര്യം

ഇപ്പോൾ നീ എനിക്ക് അമൃതാണ്! ഏറും തോറും വിഷമാകുന്ന അമൃത്‌ ആരെതിർത്താലും ഞാനത് പാനം ചെയ്തുകൊണ്ടേയിരിക്കും.   അവസാന ശ്വാസവും നിലക്കും വരെ ഹൃദയ താളം നില്ക്കും വരെ ഞരമ്പുകളിൽ രക്തമുറഞ്ഞു തീരും വരെ...   ആചാര വെടികളില്ലാതെ അശ്രുപൂജകളില്ലാതെ ഞാനെന്നെ തിരിച്ചറിഞ്ഞ് ...   മണ്ണിലെ മണ്ണായ് ജലത്തിലെ ജലമായ് ഞാൻ ഞാനായിത്തീരും വരെയ്ക്കും ഞാനിത് പാനം ചെയ്തു കൊണ്ടേയിരിക്കും   എന്റെ സ്വാതന്ത്ര്യം, ഏറും തോറും വിഷമാകുന്ന അമൃത് ! ഏറും ...

ചുവന്ന ചിത്രം

  നീയെന്നെ തോൽപ്പിക്കാതിരുന്നെങ്കിൽ എന്നു മാത്രമാണ് ഞാൻ ആശിച്ചത് നീ എന്നെ തോൽപ്പിച്ച് തീരുമ്പോൾ ഞാൻ നിന്നെ തോൽപ്പിക്കാൻ തുടങ്ങും അതു കൊണ്ട് മാത്രമാണ് ഞാൻ അങ്ങനെ ആഗ്രഹിച്ചത് എന്റെ ചെവിക്കുള്ളിൽ മൂളിപ്പോയ കൊതുകിന് അവന്റെ രണ്ടാം വരവിൽ സംഭവിച്ചത് ഓർത്തെടുത്തപ്പോൾ ഞാൻ നടുങ്ങിപ്പോയി എന്റെ വെളുത്ത ഉള്ളം കൈയിൽ പടർന്നുനിറഞ്ഞ ഒരു ചുവന്ന ചിത്രം

കിളിമൊഴി

        അന്നു ഞാൻ പാടിയ പാട്ടിലെ നൊമ്പരം ഇന്നും പ്രതിധ്വനിക്കുന്നുവല്ലോ പാടുവാനായീ പറവകൾക്കിന്നുമീ പാഴ്മരം മാത്രമെ ബാക്കി നിൽപ്പൂ. ഉച്ചനേരത്തുണ്ണി തേങ്ങിക്കരയുന്നു, പച്ചരിച്ചോറുമതില്ലയല്ലോ പുഞ്ചപ്പാടത്തിന്നരികിലല്ലോ നിന്റെ പിഞ്ചു പാദങ്ങൾ തളർന്നിരിപ്പൂ മണ്ണെണ്ണ മോന്തിക്കുടിച്ചു തെളിയുന്ന മഞ്ഞ വെളിച്ചത്തിലല്ലെയിന്നും കീറിപ്പറിഞ്ഞുള്ള പുസ്തകത്താളുകൾ കോരന്റെ മക്കൾ ചികഞ്ഞുനോപ്പൂ എണ്ണയൊഴിച്ചു നിറച്ചു കത്തിക്കുന്നു എണ്ണമറ്റുള്ളോരു ദൈവങ്ങൾക്കൊക്കെയു...

തെറ്റിപ്പോയ പാട്ട്

പണ്ടേ ഞാൻ പാടിയൊരെന്റെ പടുപാട്ടിൻ മൊഴികൾ ഇവിടെ കദനത്തിൻ കരടായിട്ടെൻ കരളിന്നുള്ളിൽ ഞരങ്ങുന്നു എവിടെയോ പൊട്ടിയൊലിച്ചൊരു തീക്കുന്നിൻ ലാവകളെല്ലാം അടിയുന്നെൻ കരളിൽ മതിലുകളൊക്കെയും തകർത്തൊഴുകുന്നു എവിടെയോ തെറ്റിപ്പോയെൻ പടുപാട്ടിൻ വരിയുടെ ഈണം ഉയരുന്നൊരു കുറുനരി തന്റെ അപശബ്ദത്തിൻ നാദവുമായി അല്ലിനെ നോക്കിയിരുന്നൊരു ആമ്പൽ - പ്പൂവിന്നുള്ളിലെ വണ്ടത്താനും, അല്ലിന്നിടയിൽ കണ്ണെറിയുന്നൊരു താരകവും ഇന്നെന്നെ കളിയാക്കീടുന്നോ? ചിതറിപ്പോയെൻ പാട്ടിൻ വരികൾ നീ തീർത്തൊരു തീക്കുണ്ഡത്തിൽ ഉരുയ...

പരിണാമം

ഞാന്‍ ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരനാണ് എനിക്ക് നിങ്ങളോട് കമ്യൂണിസത്തെക്കുറിച്ച് ചിലതു പറയണമെന്നുണ്ട് എന്തെന്നാല്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് കമ്യൂണിസത്തെക്കുറിച്ചാണ് അത് കേള്‍ക്കാന്‍ ഇരിക്കുന്നത് ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരാണ് ഞാന്‍ കമ്യൂണിസത്തെക്കുറിച്ച് പറഞ്ഞു നിര്‍ത്തുമ്പോള്‍ നിങ്ങള്‍ കമ്യൂണിസം വെടിയുകയും ഞാന്‍ പിന്നെയും കമ്യൂണിസ്റ്റായി തുടരുകയും ചെയ്യും അതുകൊണ്ട് ഞാന്‍ പ്രസംഗം മാറ്റിവച്ച് പ്രാര്‍ഥിക്കുവാന്‍ തീരുമാനിച്ചു പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ചില നേര്‍ച്ചകള്‍ നിര്‍ബ...

തീർച്ചയായും വായിക്കുക