സോമൻ
അസുഖകരമായ ചിന്തയ്‌ക്ക് സുഖകരമായ ഒരു മറുപടി
‘അച്ഛൻ കൊമ്പത്ത്’ എന്ന എന്റെ പുസ്‌തകത്തെക്കുറിച്ചുളള ഇലിപ്പക്കുളം രവീന്ദ്രന്റെ അസുഖകരമായ ചിന്ത കഴിഞ്ഞലക്കം ഉൺമയിൽ വായിച്ചു. തന്റെ ചിന്ത അസുഖകരമാണെന്ന് രവീന്ദ്രനുതന്നെ ബോദ്ധ്യമുളള സ്ഥിതിക്ക് ചികിത്സ എളുപ്പമാണ്. കാരണം, രോഗത്തെക്കുറിച്ചുളള ഒരു സാമാന്യജ്ഞാനമെങ്കിലും രോഗിക്കുളളത് ചികിത്സയ്‌ക്ക് ഗുണംചെയ്യുമെന്നാണ് ഡോക്‌ടർമാരുടെ അഭിപ്രായം. ആ സാമാന്യജ്ഞാനം രവീന്ദ്രനുണ്ട്. രവീന്ദ്രനറിയാത്ത ചിലത് ഞാൻ പറഞ്ഞുതരാം. ലക്ഷണം കണ്ട് രോഗം നിർണ്ണയിക്കാനും അല്ലറ ചില്ലറ ചികിത്സ നിർദ്ദേശിക്കാനുമുളള സാമാന്യജ...