Home Authors Posts by സോമൻ കടലൂർ

സോമൻ കടലൂർ

0 POSTS 0 COMMENTS

പ്രണയകഥ

കഥാകൃത്ത് അഭിമാനത്തോടെ പറഞ്ഞുഈ കഥ പതിനാല് വര്‍ഷമായി ഞാന്‍ മന‍സില്‍ കൊണ്ടു നടക്കുന്നുകാമുകന്‍ സ്നേഹത്തോടെ പറഞ്ഞുപതിനാലുവര്‍ഷം മുമ്പ്വേര്‍പിരിഞ്ഞെങ്കിലും അവളെ ഞാനിപ്പോഴും ഹൃദയത്തില്‍ താലോലിക്കുന്നുകാറ്റ് പറഞ്ഞുഎന്തൊരു ബോറന്മാര്‍!വെറുതെയല്ല ഇവന്മാര്‍ നല്ല കഥാകൃത്തും നല്ല കാമുകനും ആകാതിരുന്നത്. Generated from archived content: poem1_may31_12.html Author: soman_kadaloor

അടിമ

നിന്റെ സമുദ്രത്തിലൂടെ മാത്രം എന്റെ കപ്പലോടുന്നു. നിന്റെ ആകാശത്തിലൂടെ മാത്രം എന്റെ പക്ഷി പറക്കുന്നു. നിന്റെ മാളങ്ങളിൽ ഞാനൊളിക്കുന്നു. നിന്റെ വെളിച്ചത്തിൽ ഞാനുണരുന്നു. ഞാനടിമ. മരിച്ചവൻ. സ്വാതന്ത്ര്യമെന്ന പറുദീസ കാട്ടി പ്രലോഭിപ്പിക്കാൻ ഇനിയൊരു പിശാചും വരണ്ട. Generated from archived content: poem3_may12_10.html Author: soman_kadaloor

തീർച്ചയായും വായിക്കുക