സോജി ആന്റണി
ഓണയോര്‍മകളും ഓണക്കളികളും
കഴിഞ്ഞുപോയ ഒരു ജനപഥം ഈ ആഘോഷങ്ങളെ എങ്ങിനെയാണ് തങ്ങളുടെ ജീവിതത്തില്‍ ഉള്‍ക്കൊണ്ടിരുന്നതെന്നത് ചരിത്രപരമായി കണ്ടെത്തേണ്ടതാണ്. ഓണാഘോഷം കേരളീയരെ സംബന്ധിച്ചിടത്തോളം വൈവിദ്ധ്യമാര്‍ന്ന കലാരൂപങ്ങള്‍ കൊണ്ടാണ് വരവേറ്റിരുന്നത്. ഓണക്കാലത്ത് പണ്ടൊക്കെ ഓണക്കോടിയുടുത്ത് ഓണസദ്യയുമൊക്കെ ഉണ്ട്, കുട്ടികള്‍ തലപ്പന്തും കാരയുമൊക്കെ കളിക്കുന്നു. അതേസമയം മുതിര്‍ന്നവര്‍ പകിടകളിയിലും നാടന്‍ പന്തുകളിയിയും കിളിത്തട്ടുകളിയിലും ആനന്ദം കണ്ടെത്തുന്നു. മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ബീംബങ്ങള്‍ ഉണ്ടാക്കി തളിച്ചുമെഴുകി ...