സോഫിയാ ഹമീദ്
പാത്ത
പ്രതിഭ ബുക്‌സ്, വില - 60.00, പേജ് - 136 മനസ്സിൽ സ്‌നേഹത്തിന്റെയും കർത്തവ്യബോധത്തിന്റെയും മൃദുലവും തീക്ഷ്‌ണവുമായ ഭാവതലങ്ങൾ, പെരുമാറ്റത്തിലെ ആർജ്ജവം. തളരാത്ത ആത്മവിശ്വാസം. കാലത്തിന്റെ തിരക്കോളിൽ മുങ്ങിയും പൊങ്ങിയും മറുകരയിൽ എത്താൻ തുഴയുന്ന മകളുടെ, കാമുകിയുടെ, ഭാര്യയുടെ, അമ്മയുടെ, ആത്മവിശുദ്ധി, തന്റേടം. അക്ഷരങ്ങളിൽ സാക്ഷാത്‌കാരം നേടുന്ന ‘പാത്ത’യുടെ രൂപഭാവങ്ങളിൽ തലമുറകൾ ഉണർന്നെഴുന്നേല്‌ക്കുന്നു. മദ്ധ്യകേരളത്തിലെ മുസ്ലീം സാമൂഹിക-കുടുംബബന്ധങ്ങളിൽ ചാലിച്ചെടുത്ത ഭാവസാന്ദ്രമായ നോവൽ. ഉറക്കമുണർന്ന...