എസ്.എൻ.പുരം വാമദേവൻ
മനുഷ്യവൃത്തം
മനുഷ്യനെന്നും ഒരു വൃത്തത്തിനുള്ളിൽ കിടക്കുന്നു. ഇന്നും വട്ടം കറങ്ങുന്നു ഏറെ വേവലാതികളോടെ ഏറെ അസ്വസ്ഥതയോടെ ഒരു കാലഘട്ടത്തിന്റെ മാത്രം പരിധിക്കുള്ളിൽ ഒതുങ്ങുന്നവനല്ല മനുഷ്യൻ അവൻ ഇന്നും എന്നും കറങ്ങുന്നു. Generated from archived content: poem7_jun19_07.html Author: sn_puram_vamadevan
സത്യവും മിഥ്യയും
എന്റെ കണ്ണുതുറന്നു ഞാൻ കണ്ടതെല്ലാം സത്യം എന്റെ സത്യങ്ങൾ ഞാൻ ചൊല്ലിയപ്പോളതു മിഥ്യ. എന്റെ കണ്ണുകൾ ദീനം വിലപിക്കയാണിന്നും എന്റെ സത്യങ്ങൾ ഞാൻ ആരോടു ചൊല്ലുവാൻ ഏറെ വൈകിയാണെങ്കിലും സത്യം ഞാൻ കണ്ടെത്തി- എന്റെയടങ്ങാത്ത രോഷമുണരുന്നു അനുദിനം എന്റെ മനസ്‌സിന്റെ രോദനം കേൾക്കുവാൻ എന്റെ സത്യം കാണാൻ ഞാനുമെൻ നിഴലും മാത്രം എന്റെ സത്യം തെളിയിക്കാൻ ന്യായക്കോടതിയില്ല, സാക്ഷിയില്ല എന്റെ സത്യം കുരിശിൽ കിടക്കട്ടെ! കുഴിച്ചുമൂടട്ടെ മാന്യർ! എന്റെ കണ്ണുകൾ പൂട്ടിച്ചെവികളടച്ചു വാമൂടി എത്രനാൾ സത്യം മറയ്‌ക്കാം മനസ്സ പറയൂ ഞാനിനി...
സൃഷ്‌ടി സ്ഥിതി സംഹാരം
സൃഷ്‌ടിസ്ഥിതി സംഹാരം സത്യവും മിഥ്യയും, ശ്രുതിലയ താളം ജീവിതം, വേദനയല്ലോ ജീവിതം, യാത്രക്കാര തുടങ്ങി മുപ്പതു കവിതകളുടെ സമാഹാരം. പ്രസാധനംഃ സർഗശക്തി പബ്ലിക്കേഷൻസ്, വിലഃ 35 രൂപ. Generated from archived content: essay2_aug16_05.html Author: sn_puram_vamadevan