എസ്.കെ. ചെറിയഴീക്കൽ
ഹെൽമറ്റ്
ചെത്തിയടിക്കാൻ വേഗത്തിലെത്താൻ ഇരുചക്രവാഹനമൊന്നു വാങ്ങി ആശിച്ച വേഗത്തിലോടിച്ചു പയ്യൻ ആപത്തൊന്നും വന്നതുമില്ല കാലംമാറി ഭരണം മാറി ‘ഹെൽമെറ്റ്’ നിർബന്ധമാക്കി സർക്കാർ സുരക്ഷിതമാട്ടെ തലയെങ്കിലും വാങ്ങീ ‘മുദ്ര’യുള്ളൊരെണ്ണം. ഭാരം തലയിലേറ്റിയോടിച്ചു വാഹനം കൂട്ടിയിടിച്ചൊരു ലോറിയുമായി ‘ഹെൽമെറ്റു’പൊട്ടി തലയിൽ കയറി ‘ഹെൽ’ ‘മെറ്റു’ ചെയ്തു പയ്യൻ പാവം. Generated from archived content: poem6_oct16_07.html Author: sk_cheriyazheekkal
കളിപ്പാവ
ബാല്യത്തിൽ നീയൊരു കളിപ്പാവ എൻ നോക്കിനൊപ്പം എൻവാക്കിനൊപ്പം ചലിക്കുന്നൊരു മൺപാവ. ഇന്നു ഞാനറിഞ്ഞു വെറുമൊരു കളിപ്പാവയല്ല നീ മടങ്ങാത്ത, ഒടിയാത്ത സത്തതന്നുടമ തോന്നണമഭിമാനമെങ്കിലും ചിതറിയ ചിന്തയിൽ- പ്പെട്ടൊരെൻമനം പിടയുന്നുകുഞ്ഞേ. Generated from archived content: poem2_jun28_07.html Author: sk_cheriyazheekkal
വിധി
അമ്മിഞ്ഞ നുണയും പ്രായത്തിൽ വാത്സല്യനിധിയാം അമ്മയില്ല. മംഗല്യസ്വപ്നം പൂവിടുന്നേരം കനയാദാനത്തിന് അച്ഛനില്ല. വധുവായ് നിന്നൊരെൻ കരം പിടിച്ചപ്പോൾ തുടിച്ചെൻമനം സുരക്ഷിതമെന്നുനിനച്ചു കാലം കഴിയവേ ജീവിതപാതതൻ തണലായ പതിയെന്ന സത്യവും തകർന്നുപോയി. വാർദ്ധക്യത്തിൻ സായാഹ്നത്തിൽ കാലിടറുന്നൊരെൻ താങ്ങായി സന്താനസൗഭാഗ്യവും തേടിയില്ല. വിധിയെന്നു പറയാൻ എന്തെളുപ്പം വിധിയെ തടുക്കാൻ കഴിഞ്ഞതുമില്ല. എങ്കിലുമെന്നാത്മാവിൻ നീറ്റലൊതുക്കാൻ പാവമാം വിധിയെ പഴിക്കട്ടെ Generated from archived c...
സന്യാസം
അന്ന് ‘സന്യാസം’ ത്യാഗിയ്‌ക്ക് ഇന്ന് ‘സന്യാസം’ ഭോഗിയ്‌ക്ക് പാട്ടിലാക്കുന്നു പാവം മാനിതരെ, പാപികളാം ചില ‘സന്ന്യാസി’മാർ ആർത്തിപൂണ്ട മനുഷ്യക്കോലങ്ങൾ ആർദ്രതയും വിറ്റു കാശാക്കുന്നു. Generated from archived content: poem4_jan2_09.html Author: sk_cheriyazheekkal