ശിവരാമന്‍ ചെറിയനാട്
പ്രണയോത്സവം
ഇവിടെ നിന്ന് ബസ്റ്റോപ്പിലെത്താന്‍ കൃത്യം ഒരു കിലോമീറ്റര്‍ നടക്കണം വീര്‍ത്തുകെട്ടിയ മോന്തയുമായി കലഹക്കാരിയായ ഭാര്യയേപ്പോലെ മൂവന്തി നിന്നു . രാത്രിക്ക് പുതക്കാന്‍ കരിമ്പടം നെയ്യാനുള്ള നൂല്‍ക്കെട്ടുള്‍ അവള്‍ക്ക് തലയുടെ അലങ്കാരഭാരമായി . കുറച്ചു നടന്നപ്പോള്‍ കറുത്ത മേഘങ്ങള്‍ കണ്ണീര്‍ തൂകാന്‍ തുടങ്ങി . ഞാനെന്റെ പഴങ്കുട നിവര്‍ത്തി അതിനെ പ്രതിരോധിച്ചു. ഏതോ മരത്തിന്റെ തണലില്‍ അഭയം തേടിയിരുന്ന ഒരു സ്ത്രീ എന്റെ കുടക്കുള്ളിലേക്ക് കയറി. പെട്ടന്നുണ്ടായ നടുക്കത്തില്‍ അവളെ പുറത്തേക്ക് തള്ളിക്കളയാന്‍ തോന്നിയെ...