Home Authors Posts by ശിവപ്രസാദ്‌ പാലോട്‌

ശിവപ്രസാദ്‌ പാലോട്‌

38 POSTS 0 COMMENTS
1975 ൽ പാലക്കാട് ജില്ല തച്ചനാട്ടുകരയിൽ ജനനം.1995 മുതൽ വിവിധ ആനുകാലികങ്ങളിൽ സൃഷ്ടികൾ പ്രസിദ്ധീകരിച്ചു വരുന്നു. ഡോ പദ്മ തമ്പാട്ടി ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത കവിതകൾ കേന്ദ്ര സാഹിത്യ അക്കാദമി ജേർണൽ, മ്യൂസ് ഇന്ത്യ ഓൺലൈൻ ജേർണൽ എന്നിവയിൽ പ്രസിദ്ധീകരിച്ചു. സ്ട്രീറ്റ് വോയ്സ് എന്ന ജർമൻ ജേർണലിൽ ജർമൻ ഭാഷയിലേക്ക് കവിതകൾ തർജമ ചെയ്യപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. കുണ്ടൂർക്കുന്ന് വി പി എ യു പി സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു വിലാസംഃ ശിവപ്രസാദ്‌ പാലോട്‌, കുന്നത്ത്‌, പാലോട്‌ പി.ഒ., മണ്ണാർക്കാട്‌ കോളേജ്‌, പാലക്കാട്‌. Post Code: 678 583 Phone: 9249857148

ഹരിത കേരളം

ഉണരുണരൂ ഉണരുണരൂ ഉണരുണരൂ ഉണരുണരൂ ഹരിതകേരള സൃഷ്ടിക്കായി ഉണരുണരൂ ഉണരുണരൂ വൃത്തിയും വെടിപ്പുമുള്ള വീടുകള്‍ വഴികളും ചപ്പുചവറുകള്‍ നിറയാ ഗ്രാമവും നഗരവും മണ്ണ് കാത്ത് വളരണം മരങ്ങള്‍ കാത്ത് വളരണം ശുദ്ധവായുവെന്റെ നാട്ടി- ലെന്നുമെന്നും പുലരണം നിറയട്ടെ പുഴകള്‍ വളരട്ടെ മാമരം ഉയരട്ടെ പ്രകൃതിതന്‍ മന്ത്രം ഒരു നല്ല നാളെ പുലരുവാനായി ചേരാം നമുക്കൊത്തു ചേരാം ചേരാം നമുക്കൊത്തു ചേരാം

പേടിയുറക്കം

  കിനാവുകള്‍ക്ക് നിയന്ത്രണമുണ്ട് നിര്‍ദ്ദേശിച്ച തരത്തില്‍ സമയത്തില്‍ നേരെത്തെ പരിശോധിച്ചു അനുവദിക്കപ്പെട്ട ഇതിവൃത്തത്തില്‍, മാത്രമേ ഇനി കാണാവൂ സ്വാതന്ത്ര്യമോ നീതിയോ കണ്ടു പോകരുത് ഒന്നുറക്കെ ചിരിക്കാന്‍ ഒന്ന് പതിയെ കരയാന്‍ ഒന്ന് നെടുവീര്‍പ്പിടാന്‍ പോലും പാടില്ല, പാടില്ല ദിനം ഒരു കിനാവ്‌ മാത്രം കിനാവളക്കുന്ന യന്ത്രത്തിന് താഴെയുറങ്ങണം അധികം കണ്ടാല്‍ പിഴയും തടവും പിടിച്ചെടുത്ത കിനാവുകള്‍ പൊതുസ്ഥലത്ത് ലേലം ചെയ്യും വേണ്ടുറക്കമേ നീ വരേണ്ടിനി വല്ലപ്പോളും ഉദ...

രീതിശാസ്ത്രം

  കൂട്ടില്‍നിന്നിറക്കവേ പാഴ്ചിറകൊന്നു വീശി പാവമാകിളി മെല്ലെ ചീട്ടുകള്‍ കൊത്താനെത്തി, കിട്ടിപ്പോയൊരു ചിത്രം നിത്യമാം ജോലിയല്ലോ തന്‍ വൃത്താന്തം പറയുവാന്‍ ഉടയോന്‍ തിരിയവേ, തെല്ലിട കാറ്റിന്‍കൂടെ ചൂളമിട്ടാടുവാനായ് ഉണര്‍ന്നുപോയ്‌ കിളിമനം കൂടൊക്കെ മറവിയായ് ഓര്‍മയിലൊരു കാടും കൂട്ടരും മാത്രമല്ലോ പൂക്കളും പൂനിലാ ചില്ലയിലാമോദവും അമ്മതന്‍പായാരവും അച്ഛന്റെലാളനയും കൊക്കുകളുമ്മവക്കും ഇണതന്‍കൂജനവും കെണിയില്‍കുടുങ്ങവേ ചിറകിട്ടടിക്കവേ ചെവിയിലിണവന്നു കരഞ്ഞുപൊരിഞ്ഞതും ഒട്ടിടപാറ...

വാട്ടർ തീം പാർക്ക്

ഗർഭ പാത്രത്തിലെവിടെയോ കുമിളയനക്കം പോലെ തൊട്ടിയിലെ കുഞ്ഞു കൈ കാലടിപോലെ ഇടവിട്ട ചാറൽ മഴക്കുറുംമ്പിലെന്നപോലെ ഇടവപ്പാതിയിലെ പൊട്ടിയൊഴുക്കം പോലെ നമ്മൾ വെള്ളത്തിൽ കളിച്ചു കൊണ്ടിരിക്കുകയാണ് പൊങ്ങിയും താണും മലർന്നും കമിഴ്ന്നും തിമർത്തുകൊണ്ടിരിക്കെ, നട്ടുച്ചയുദിക്കുന്നു ദാഹമാകുന്നു കിണർ തേടുന്നു ,പുഴ തേടുന്നു രക്തം കിട്ടുന്നു ,കണ്ണീരു കിട്ടുന്നു ,കെട്ട കാലത്തിന്റെ ഓടച്ചൂര് കിട്ടുന്നു ,കുഴൽ ച്ചുവട്ടിലെ പാത്രക്കലമ്പൽ കേൾക്കുന്നു കളിച്ചു കൊണ്ടിരിക്കവേ പടയൊരുക്കം കേൾക്കുന്നു വരണ്ട തൊണ്ടകളുടെ പരക്കം പാച്...

ഉഭയം

വേനലിനോപ്പംവെന്തു കിടക്കുമ്പോഴും മനസ്സ് എവിടെയോ മഴ നനയുകയായിരുന്നു .. തോരാമഴയത്ത് ഒട്ടിപ്പിടിച്ചു നടക്കുമ്പോഴും മനസ്സ് വേറെ എവിടെയോ ഒരു കുടയ്ക്ക് കീഴെ ആയിരുന്നു ചരടില്‍ കോര്‍ത്ത പട്ടം ആയിരിക്കുമ്പോഴും ഏതൊക്കെയോ ആകാശങ്ങളിലൂടെ കെട്ടഴിഞ്ഞു പറക്കുകയായിരുന്നു മരുഭൂമിയില്‍ പൊടിക്കാറ്റില്‍ ഉഴറുമ്പോഴും ഒരു പൂവാടിയില്‍ തണുത്തചാരുബഞ്ചില്‍ ഞാനൊരു പൂവാകുകയായിരുന്നു ഇവിടെ കൈകോര്‍ത്തു പിടിചിരിക്കുംപോഴും എവിടെയൊക്കെയോ നമ്മള്‍ ഊര്‍ന്നു പോകുന്നുണ്ട് നമ്മളായിരിക്കുംപോഴും ഞാനും നീയും ആവുന്നുണ്ട് ...

ഡി=പ്രണയവും രതിയും ഒഴുകിയ പുഴ

വീട്ടിലേക്കെന്നു പോകുന്നു ചോദിക്കുന്നു കൂട്ടുകാര്‍, കൂട്ടുകിടക്കുന്ന പുസ്‌തകക്കൂട്ടങ്ങള്‍, പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്‌, കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍" എന്ന് പാടി മരങ്ങളെയും പുഴകളെയും കൂട്ടുകാരെയും കൂട്ടിപ്പിടിച്ച കവി ഡി വിനയ ചന്ദ്രന്‍ ഇനി ഓര്‍മ മാത്രം . കവിതയുടെ കല്ലടയാര്‍ ആയിരുന്നു ഡി .വിനയ ചന്ദ്രന്‍ മലയാളിയുടെ കപടസദാചാരത്തിനെതിരെ നിന്ന് അതിനു നേരെ തന്റെ പൊട്ടിയ കണ്ണാടിത്തുണ്ടുകള്‍ കാണിച്ചു പരിഹസിച്ചും ശാസിച്ചും ഒരു വേള കലഹിച്ചും മര്‍ദ്ദിച്ചും തിരുത...

മലയാളം ഹെക്കു കവിതകള്‍

1 പലപ്പോഴുംമൗനം പ്രസവിക്കുന്നത് ചാപിള്ളയാണ് 2അടയിരിക്കുമ്പോള്‍വിശപ്പറിഞ്ഞില്ല ,അങ്ങാടിക്കുരുവി 3അലയുന്നു നിറവയറുമായി പിഴച്ച മേഘം 4വെറുംകയ്യോടെത്തിവെള്ളം തേടിപ്പോയ വേരുകള്‍ 5തിരികെ വന്നപ്പോഴേക്കും അവളൊരു മരുഭൂമി 6ഉന്മാദിയെനക്ഷത്രങ്ങളെ കാണിച്ചു പ്രലോഭിപ്പിക്കരുത് 7 പഞ്ഞപ്ലാവില കോട്ടി മോന്തിയിന്നും കണ്ണീര്‍ക്കഞ്ഞി 8ഇടവഴിയി_ലിണ നാഗങ്ങള്‍ ,വിസ്മൃതലോകം 9കൊക്കും ഒരു സൂഫിയായിരുന്നു ,ഇരയെ കിട്ടും വരെ 10പണയം വച്ച കിനാവുകള്‍ക്കൊക്കെയും പിഴപ്പലിശ 11പളുങ്ക് പാത്രം ,കടലാഴം തേടി മത്സ്യസ്വപ്നം 12നിലാപ...

ലോകം കണ്ട ഒരേ ഒരു ഗാന്ധി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെപറ്റി പറയുമ്പോള്‍ മഹാത്മഗാന്ധിക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ല . ഗാന്ധിയുടെ രംഗപ്രവേശത്തോടെ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പുതിയ ഘട്ടം ആരംഭിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തിനും പ്രത്യയശാസ്ത്രത്തിനും വ്യാപ്തിക്കും പുതിയ രൂപം നല്‍കാന്‍ തന്റെ ഗാന്ധി യുഗത്തിന് കഴിഞ്ഞു. ഒന്നാം ലോക മഹായുദ്ധത്തില്‍ ഇന്ത്യ ബ്രിട്ടന്റെ യുദ്ധ ശ്രമങ്ങളുമായി സഹകരിച്ചെങ്കിലും ഇന്ത്യന്‍ സ്വാതന്ത്ര്യ ആവശ്യങ്ങള്‍ ബ്രിട്ടന്‍ ചെവിക്കൊള്ളാത്തതിനാല്‍ രോഷാകുലരും സമരോത്സുകരുമായി മാറിയ...

എന്‍മകജെയിലെ തുമ്പികള്‍

തുലാമാസവേവലാതിപ്പകലില്‍ ഒറ്റക്കും തെറ്റക്കും പറന്നുവന്ന തുമ്പിക്കൂട്ടം ചിറകരുകുകളില്‍ക്രോധക്കടുംനിറം പേറി ഇരുപ്പിലുമെടുപ്പിലുംപകയുടെ ചുടുകാറ്റുമായിമരുന്നടിച്ചു മയങ്ങിക്കരിഞ്ഞതളിരുകള്‍ക്കുമേല്‍ഒറ്റക്കും തെറ്റക്കുംപറന്നു വന്നു കനല്‍ക്കൂട്ടം അവസാന ശക്തിയുമെടുത്തുതുമ്പികളെടുക്കുന്നു കല്ലുകള്‍പനികടുത്ത പെരും കല്ലുകള്‍കൂര്‍പ്പിന്റെ കറും കല്ലുകള്‍ അന്നുപകല്‍വിഷമേന്തിവന്നവര്‍ക്കു മീതേപകയായ് പെയ്തിറങ്ങിതുമ്പികളെടുത്ത കല്ലുകള്‍മൂവന്തിയാവും മുമ്പ്ശേഷക്രിയ പൂര്‍ത്തിയാക്കിഇനിയും പേരിടാത്തആകാശത്തേക്ക്ഒറ്റക്...

അരുതും വിരുതുകളും

അന്യർക്കു പ്രവേശനമില്ല വിരുതിന്റെ വെളളയിൽ, കറുത്ത അക്ഷരങ്ങളിൽ അരുതിന്റെ ബോർഡു വായിക്കാം.. ക്ഷമിക്കാം എല്ലാവർക്കും എവിടെയും അന്യനായവന്‌ എങ്ങനെ അകത്തു കടക്കാനാകും? ‘അനുവാദമില്ലാതെ അകത്തു കടക്കരുത്‌..’ ഇവിടെ വിരുതിനു ചക്രവാളം ചുകപ്പ്‌, അക്ഷരം അരുതിന്റെ പച്ച. ആരും എന്നും ഒന്നുമനുവദിക്കാത്തവൾക്ക്‌ എങ്ങിനെ അകത്തു കടക്കാനാകും? അങ്ങിനെ, നീയും ഞാനും മണ്ണാങ്കട്ടയും കരിയിലയുമായി പിന്നീട്‌ വിരുതിന്റെ കാറ്റത്ത്‌ അരുതിന്റെ മഴയിൽ എവിടെയോ ‘സ്വാഗതം’ എന്ന ബോർഡു വായിക്കും മുമ്പേ നമ്മൾ സ്വസ്ഥം, സുഖം നാടോടിക...

തീർച്ചയായും വായിക്കുക