ശിവപ്രസാദ് പാലോട്
ഒറ്റയ്ക്ക് ഒരു പെൺകുട്ടി
വീടിൻ്റെ നവദ്വാരങ്ങളുടെ
എല്ലാ കൊളുത്തുകളും
പലതവണ ഊരിയും കൊളുത്തിയും
കൊണ്ടിരുന്നു അവൾ.
ഒരു പപ്പടം കാച്ചിത്തിന്നാൻ
തോന്നിയതും
തിളക്കുന്ന എണ്ണയിൽ
മുഴയ്ക്കുന്ന പപ്പടച്ചൂരിൽ
ഋതുക്കളാറും
വീടിനുള്ളിൽ നിറയുന്നതും
ഒപ്പമായിരുന്നു.
ഓരോ
പൊള്ളങ്ങളെയും
തഴുകുമ്പോൾ
വിരലറ്റത്ത് ചെറു ചൂട്
ഓരോ കവിളിലും
ചുണ്ടു ചേർത്തപ്പോൾ
എണ്ണയുടെ മണം
ചൂടിൻ്റെ കൊടുമുടിയിൽ
ഇലകൾ പൊഴിഞ്ഞ്
വേരുകളുടെ അറ്റത്ത്
തണുപ്പിൻ്റെ തടാകമുണ്ടായി
തൊട്ടിടത്തൊക്കെ
പായുന്ന പിണരുകൾ,
കിളിർക്കുന്ന മൊട്ടുകൾ,
പൊ...
ഏഴാം യാമം
കേള്‍ക്കാം
അവളുടെ
പല്ലിറുമ്പലുകള്‍
ദുസ്വപ്നങ്ങളെ അവള്‍
കടിച്ചു പോട്ടിക്കുകയാവണം.
ഇടക്കിടെ
പൊട്ടിച്ചിരിക്കുന്നുണ്ട്
ആരോടൊക്കെയോ
പിണങ്ങുന്നുണ്ട്
ചുരുണ്ട് കിടക്കുന്ന
ഒന്നാം ക്ലാസ്സുകാരി
തൊട്ടിലില്‍
മൂത്രശങ്കയില്‍
ഉണര്‍ന്നു കരയുന്നുണ്ട്
കുഞ്ഞുവിശപ്പ്
നിലാവ് എത്തിനോക്കുന്നുണ്ട്
കാറ്റ് പരിഭവിച്ചു നില്‍പ്പാണ് ,
ക്ഷീണിച്ച സീറോ വാട്ട് ബള്‍ബ്,
ചോരുന്ന കൊതുകുവല ,
സ്ഥാനം തെറ്റിയ വിരികള്‍
ഊര്‍ന്നുപോയ പുതപ്പ്
അറ്റാച്ച്ഡ് ബാത്ത് റൂമില്‍ നിന്നും
അനാദിയായ മണം...
മറയൂര്‍ ശര്‍ക്കര
ഇതാ
ഇതു വാങ്ങിച്ചോളൂ
ബലിച്ചോറുരുള പോലെ
പരിശുദ്ധം
വെട്ടിയെടുക്കുമ്പോള്‍
കൈവിറയ്ക്കും
നൊന്തു പെറ്റതാണ്,
യന്ത്രത്തില്‍ കിടന്നരയുമ്പോള്‍
ഊറി വരുന്നത് ചുടുചോരയാണ് സാര്‍
പാഴ് കിനാവുകളൊക്കെയും
ചളിയും പതയുമായി പൊന്തുന്നത് തേവിക്കളഞ്ഞ്
കൊപ്രയില്‍ തിളക്കുന്നത്
വിയര്‍പ്പാണ്
ആര്‍ദ്രമായതൊന്നും ബാക്കിയില്ലാതെ പോവുമ്പോള്‍
കാലം ഉറച്ചു കട്ടപിടിച്ചു പോവും
ഉരുട്ടിയെടുക്കുമ്പോള്‍
പൊള്ളില്ല
ചരിത്രത്തിലെ എല്ലാ ഇഷ്ടികച്ചൂളകളും
ഇതേ കൈവെള്ളകളിലായിരുന്നല്ലോ പുകഞ്ഞത്
ഓരോ ഉരുളയിലും
പതിഞ്...
ഒരു വാട്ടര്‍ ത്രാസ് ഉണ്ടാക്കാം
ഒരു വാട്ടര്‍ ത്രാസ് ഉണ്ടാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
ഒരു സ്കൂട്ടര്‍ ടയര്‍ ട്യൂബ് ,വെള്ളം ,മഷി ,ഒരു പലക ,സുതാര്യമായ പ്ലാസ്റിക് കുഴല്‍ ,വിവിധ തൂക്കത്തിലുള്ള കട്ടികള്‍
ടയര്‍ ടുബിന്റെ വാള്‍പിന്‍ ഊരിക്കളയുക .ഇതില്‍ മഷി കലര്‍ത്തിയ വെള്ളം നിരക്കുക .ഇവിടെ നീളമുള്ള സുതാര്യമായ പ്ലാസ്റിക് കുഴല്‍ പിടിപ്പിക്കുക . ട്യൂബിനെ ഭിത്തിയോട് ചേര്‍ത്ത് വക്കുക .പ്ലാസ്റിക് കുഴല്‍ കുത്തനെ ഭിത്തിയില്‍ ചേര്‍ത്ത് ഒട്ടിക്കുക .ട്യൂബിന് മുകളില്‍ പലക വക്കുക .പ്ലാസ്റിക് കുഴലിലെ ജലനിരപ്പ് അല്പം ഉയര്‍ന്നില്ലേ ? ഈ ബിന...
അശാന്തി
ശാന്തത തേടി
കടപ്പുറത്ത് എത്തിയപ്പോള്‍
കടലുണ്ട് തേങ്ങിക്കരയുന്നു
കടലിലെക്കിറങ്ങിയതും
ആഞ്ഞു പുൽകിയതും
കടലിനെ സമാധാനിപ്പിക്കാനായിരുന്നു ..
നാളത്തെ പത്രത്തില്‍
കടലില്‍ ചാടി ചത്തു
എന്നച്ചടിച്ചു വന്നേക്കാം
ഫ്ലാഷ് ന്യൂസുകളില്‍
ഒരാത്മഹത്യ
പിടഞ്ഞു നീങ്ങിയെക്കാം
ഓളങ്ങളില്‍
ഒരു ജഡത്തിന്റെ
ചലച്ചിത്ര ഭാഷ്യം കണ്ടേക്കാം
വിശ്വസിച്ചു പോകരുത്
ഞാന്‍ കടലിനെ
സമാധാനിപ്പിക്കുകയായിരുന്നു ..
ഗാന്ധി (ലഘു നാടകം)
കര്‍ട്ടന്‍ ഉയരുമ്പോള്‍ പിന്നണിയില്‍ നിന്നും സ്കൂള്‍ ബെല്ലിന്റെ മുഴക്കം .പ്രധാനാധ്യാപകന്‍ കടന്നു വരുന്നു ..)
പ്രധാനാധ്യാപകന്‍ : പ്രിയപ്പെട്ട കുട്ടികളെ ..ഇന്ന് ഒക്ടോബര്‍ രണ്ടു .ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ ..എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തിനു കാണിച്ചുകൊടുത്ത ,ഭാരതത്തെ നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാധിപത്യത്ത്തില്‍ നിന്നും മോചിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ജന്മ ദിനം .ഈ ദിനത്തില്‍ നമ്മള്‍ നമ്മളുടെ സ്കൂളും പരിസരവും സ്വയം വൃത്തിയാക്കിക്കൊണ്ട് ഗാന്ധ...
കറിക്കത്തി
ഒപ്പം ജോലി ചെയ്തിരുന്ന പീതാംബരന്റെ വീട് നഗരത്തിനടുത്തുള്ള ഹൌസിംഗ് കോളനിയിലാണ് .പെൻഷൻ പറ്റിയതിൽ പിന്നെ കൂടി ക്കാഴ്ചകൾ കുറഞ്ഞു... അവൻ നഗരത്തിന്റെ തിരക്കിലും താൻ ഗ്രാമത്തിന്റെ ഉള്ളൊതുക്കത്തിലേക്കും ചുരുണ്ടു... ഇന്ന് സമയമുണ്ട്.. അവനെ ഒന്ന് കാണണം..
സ്റ്റോപ്പില്‍ നിന്നും ഏറെ അകലത്തില്‍ അല്ലെന്നും ഏതു ഓട്ടോക്കാരനോട് അവന്റെ പേര്‍ പറഞ്ഞാലും കൊണ്ട് എത്തിക്കുമെന്നും അവന്‍ മുമ്പ് പറഞ്ഞിരുന്നു ..ഓട്ടോ പിടിക്കണ്ട ..നടക്കാം എന്ന് വച്ചു ..ടാറിട്ട റോഡ് ആണ് തലങ്ങും വിലങ്ങും ..മുറ്റങ്ങള്‍ ഒക്കെ ടൈല്‍ വിരിച്ച...
തീക്കൂട്ട്
നഗരത്തിലെ
പതിവു കടയിൽ ചെന്ന്
ഞാനൊരു
ഗ്യാസ് ലൈറ്റർ ചോദിച്ചു
സെയിൽസ് ഗേൾ
തിരഞ്ഞു കത്തി
പുകഞ്ഞു കൊണ്ട്
തിരിച്ചെത്തി
അത് തീർന്നു പോയി സർ
സിഗരറ്റ് ലൈറ്റർ തരട്ടെ...?
അതെങ്കിലത്
പേരിലൊരു സിഗരറ്റ്
ഉണ്ടെന്നല്ലേയുള്ളൂ
പിന്നെയും അവൾ
തപ്പിയെടുക്കാൻ
ഊളിയിട്ടു
വെറും കയ്യോടെ തിരിച്ചു വന്നു
അതില്ല സാർ
തീപ്പെട്ടിയെടുക്കട്ടെ
അമ്മയെക്കുത്തി
മകൻ മരിച്ച കടംകഥ
ഓർത്തു നിൽക്കേ
അവൾ പിന്നെയും
അതുമില്ല സാർ
ഇനിയിപ്പോൾ
ഈ നേരത്ത്
എവിടെയും
കിട്ടുമെന്നും തോന്നുന്നില്ല
ചില നേരം
ച...
നാവേറ്
ഉമ്മറത്ത് പെട്ടെന്ന് കേട്ട ശബ്ദം കേട്ട് ആതിരയും ആദിത്യനും ടാബിലെ കാര്‍ റൈസിംങ്ങില്‍ നിന്നും മുഖം പറിച്ചെടുത്ത് സിറ്റ്ഔട്ടിലേക്ക് ഓടി. അടുക്കളയില്‍ ഒഴിവുദിനപാചകങ്ങള്‍ എന്ന പുസ്തകം വച്ച് പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ട സൗമ്യ ടീച്ചര്‍ കെട്ടിയ എപ്രന്‍ അഴിക്കാതെ ഒപ്പമെത്തി.
എവിടെ കൊറേ കാലായീലോ ഈ വഴിക്കൊക്കെ.. അല്ല ഇതാരാപ്പോ കൂടെ ഒരാള്‍..?
ശ്രീ മഹാ ദേവൻ തന്ടെ …
ശ്രീ പുള്ളോർക്കുടം തന്നിൽ …
ഓമന ഉണ്ണീടെ….നാവോറു പാടുന്നു..
അമ്മക്ക് കണ്ണാണ്;അച്ഛന് മുത്താണ്..
മുത്തശ്ശി അമ്മക്കോ..കണ്ണിനു കണ്ണ...
നിരഞ്ജന സ്മൃതി
ഹേ നിരഞ്ജന്‍,
ഹേ നിരഞ്ജന്‍
മരിക്കുന്നീലൊരിക്കലും ഓര്‍മ്മകള്‍
അത്രമേല്‍ ദീപ്തമായ്
നാടിന്‍ നിറനെഞ്ചില്‍
കുടിയിരിക്കുന്നു നിന്‍നാമം
ധീരാത്മാവേ ,
ഭാരത ഭൂമി തന്‍
കാവലാളായി നീ
പോരിടങ്ങളില്‍
സിംഹ ഗര്‍ജനമായപ്പോള്‍
ഇല്ലായിരുന്നു നിന്‍മനസ്സില്‍
കുടുംബമോ, കേവല സൗഖ്യത്തിന്‍
മോഹന രംഗങ്ങളോ
ഉണ്ടായിരുന്നതോ
ദേശസ്നേഹത്തിന്‍ കരുത്തും
ധൈര്യത്തിന്‍ പതാകയും
വീരാത്മാവേ നിന്നില്‍
ഭാരതാംബ തന്‍ നിശ്ചയദാര്‍ഢ്യവും
സഹന സമരങ്ങളാല്‍
കയ്യേറ്റസ്വാതന്ത്ര്യത്തെ
ഒരു ശത്രു കീഴ്പ്പെടുത്താനൊരുങ്ങവേ
സര്...